• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇനി ചന്ദ്രനിലും 4ജി നെറ്റ്‌‌വര്‍ക്ക്


Updated: April 2, 2018, 9:01 PM IST
ഇനി ചന്ദ്രനിലും 4ജി നെറ്റ്‌‌വര്‍ക്ക്

Updated: April 2, 2018, 9:01 PM IST
2019ഓടെ ചന്ദ്രനില്‍ 4ജി നെറ്റ്‍വര്‍ക്ക് ലഭ്യമാക്കുമെന്ന് ബ്രിട്ടീഷ് ടെലികോം കമ്പനി വോഡാഫോണ്‍. പിടി സൈറ്റിസ്റ്റ്സ് ദൗത്യത്തിന്റെ ഭാഗമായാണ് ചന്ദ്രനിലേക്ക് നെറ്റ്‍വര്‍ക്ക് വ്യാപിപ്പിക്കുന്നത്.

മനുഷ്യൻ, ചന്ദ്രനിൽ കാല്‍കുത്തിയിട്ട് 50 വര്‍ഷം തികയുന്ന അവസരത്തിലാണ്, വോഡാഫോണ്‍ ഇന്റര്‍നെറ്റ് സേവനം ചന്ദ്രനിലേക്കും വ്യാപിപ്പിക്കുന്നു വാർത്ത എത്തുന്നത്. പിടി സൈന്റിസ്റ്റ്സ് ദൗത്യത്തിന്റെ ഭാഗമായി ഇത് ആദ്യമായാണ് ചന്ദ്രനില്‍ 4ജി നെറ്റ്‍വര്‍ക്ക് ലഭ്യമാക്കുക. 2019ല്‍ തന്നെ ഇത് യാഥാര്‍ത്ഥ്യമാകും’, വോഡഫോണ്‍ അധികൃതര്‍ വ്യക്തമാക്കി.

ടെക്നോളജി പാര്‍ട്ണറായി നോക്കിയയെ ആണ് വോഡഫോണ്‍ നിയമിച്ചിട്ടുളളത്. ഒരു സ്വകാര്യ കമ്പനിയുടെ ആദ്യ ചാന്ദ്രദൗത്യത്തിനാണ് വോഡഫോണ്‍ തയ്യാറെടുക്കുന്നത്.സ്പേയ്സ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സഹായത്തോടെയാണ് ദൗത്യം നടത്തുക. 1800 മെഗാഹെട്സ് ഫ്രീക്വന്‍സിയോടെയുളള 4ജി നെറ്റ്‍വര്‍ക്കാണ് സാധ്യമാവുക. ചന്ദ്രനിലെ കാലാവസ്ഥാ വ്യതിയാനം കാരണം 11 ദിവസം മാത്രമായിരിക്കും പദ്ധതി നീണ്ടുനില്‍ക്കുക.
First published: February 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍