• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വൺ പ്ലസ് 6- അഞ്ച് പ്രത്യേകതകൾ


Updated: April 30, 2018, 12:38 AM IST
വൺ പ്ലസ് 6- അഞ്ച് പ്രത്യേകതകൾ

Updated: April 30, 2018, 12:38 AM IST
ഇന്ത്യയിലെ സ്മാർട് ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് വൺ പ്ലസ് 6-ന്‍റെ വരവ്. മെയ് 17ന് ഇന്ത്യയിൽ വിൽപനയ്ക്ക് എത്തുന്ന വൺ പ്ലസ് 6ന് ഒട്ടനവധി സവിശേഷതകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം...

1, വെള്ളവും പൊടിയും പ്രശ്നമല്ല

സാധാരണ ഫോണുകൾ വെള്ളത്തിൽ വീണാൽ, പ്രവർത്തനരഹിതമാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഏറ്റവും മുന്തിയ വാട്ടർ-ഡസ്റ്റ് റെസിസ്റ്റന്‍റ് ഉപയോഗിച്ചിട്ടുള്ള വൺ പ്ലസ് 6 ഏറെ സുരക്ഷിതമാണ്. സുരക്ഷയുടെ കാര്യത്തിൽ ഐപി68 സർട്ടിഫിക്കറ്റാണ് ഈ മോഡലിനുള്ളതെന്നാണ് സൂചന. അതുകൊണ്ടുതന്നെ പ്രത്യേക കവർ ഈ മോഡലിന് ആവശ്യമായി വരില്ല.

2, ഏറ്റവും മികച്ച ഡിസ്പ്ലേ

ഐഫോൺ എക്സിന് സമാന മുന്തിയ ഡിസ്പ്ലേയാണ് വൺ പ്ലസ് 6ന് ഉള്ളത്. മികവുറ്റ ദൃശ്യാനുഭവമായിരിക്കും ഈ ഡിസ്പ്ലേ പ്രദാനം ചെയ്യുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് തികവുറ്റ ചിത്രങ്ങളെടുക്കാൻ തക്കവണ്ണം സാങ്കേതികമായി മികച്ചുനിൽക്കുന്ന ഡിസ്പ്ലേയാണ് ഇതിനുള്ളത്.

3, ഒരു ഗ്ലാസ് വിസ്മയം

മുഴുവനായും ഗ്ലാസിൽ രൂപകൽപന ചെയ്ത പുറംചട്ടയാണ് മറ്റൊരു പ്രധാന ആകർഷണം. 2018ൽ പുറത്തിറങ്ങുന്ന മുന്തിയ മോഡലുകൾ മിക്കതും ഗ്ലാസിൽ രൂപകൽപന ചെയ്തതാകുമെന്നാണ് സൂചന. മുൻ മോഡലുകളെ അപേക്ഷിച്ച് അലൂമിനിയം ബോഡി ഉപേക്ഷിച്ച് ഗ്ലാസിൽ പൊതിഞ്ഞെത്തുന്ന വൺ പ്ലസ് 6 ആരാധകരുടെ മനം കവരും.

4, അലർട്ട് സ്ലൈഡറും ഗസ്റ്റേഴ്സും

വൺ പ്ലസ് മുൻ മോഡലുകളിൽ ഗസ്റ്റേഴ്സ് ഉണ്ടായിരുന്നെങ്കിലും അലർട്ട് സ്ലൈഡർ കൂടി ഉൾപ്പെടുത്തിയാണ് വൺ പ്ലസ് 6 വരുന്നത്. ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ഒ എസായ ഒറിയോ കസ്റ്റമൈസ് ചെയ്ത ഓക്സിജൻ പതിപ്പിലാണ് വൺ പ്ലസ് 6 റൺ ചെയ്യുന്നത്.

5, കരുത്തേറിയ പ്രോസസർ

വേഗവും കരുത്തുമേറിയ പ്രോസസറാണ് മറ്റൊരു പ്രത്യേകത. ഏറ്റവും പുതിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 845 പ്രോസസറുള്ള വൺ പ്ലസ് 6, 128 ജിബി റോം/6 ജിബി റാം, 256 ജിബി റോം/8 ജിബി റാം എന്നിങ്ങനെ രണ്ടു മോഡലുകളിലായാണ് ലഭിക്കുന്നത്.
First published: April 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍