• HOME
  • »
  • NEWS
  • »
  • money
  • »
  • 5G Spectrum Auction | നിങ്ങളുടെ നഗരത്തിൽ 5G എത്തുമോ? ആദ്യം 5ജി ലഭിക്കാൻ സാധ്യത ഈ പതിമൂന്ന് നഗരങ്ങളിൽ

5G Spectrum Auction | നിങ്ങളുടെ നഗരത്തിൽ 5G എത്തുമോ? ആദ്യം 5ജി ലഭിക്കാൻ സാധ്യത ഈ പതിമൂന്ന് നഗരങ്ങളിൽ

ഇന്ത്യയിലെ 13 നഗരങ്ങളിലാണ് 5ജി ആദ്യം ലഭിച്ച് തുടങ്ങുക

  • Share this:
    ഇന്ത്യയിൽ 5ജി സ്പ്രെക്ട്രം (5G Spectrum) ലേലത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. 2022 ജൂലൈ 26ന് രാജ്യത്ത് ലേലം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. വരുന്ന 20 വർഷത്തേക്ക് 72GHz സ്പെക്ട്രമാണ് ലേലത്തിന് വെക്കുന്നത്. താഴ്ന്നത് (600 MHz, 700 MHz, 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz), മധ്യത്തിലുള്ളത് (3300 MHz), ഉയർന്നത് (26 GHz) എന്നിങ്ങനെ വിവിധ ഫ്രീക്വൻസി ബാൻഡുകളിലായാണ് സ്പെക്‌ട്രത്തിന്റെ ലേലം നടക്കുക. 4ജിയേക്കാൾ 10 മടങ്ങ് വേഗമായിരിക്കും 5ജിക്ക് ഉണ്ടാവുകയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

    ഇന്ത്യയിൽ എപ്പോഴാണ് 5ജി എത്തുകയെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. 2022ൽ തന്നെ 5ജി സേവനം ലഭ്യമായി തുടങ്ങുമെന്നാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് വ്യക്തമായിട്ടുള്ളത്. രാജ്യത്തുടനീളം ഒരേസമയം പൂർണമായും സേവനം ലഭ്യമായേക്കില്ല. ചില സ്ഥലങ്ങളിൽ ആദ്യം തന്നെ 5ജി ലഭിക്കും. ഇപ്പോഴും 4ജി സേവനം ലഭിക്കാത്ത പല പ്രദേശങ്ങളും രാജ്യത്തുണ്ട്. ലഡാക്കിലെ പാങ്കോങ് തടാക പ്രദേശത്ത് കഴിഞ്ഞ ആഴ്ചയാണ് 4ജി ലഭിച്ച് തുടങ്ങിയത്. ഇതിന് റിലയൻസ് ജിയോയോട് നന്ദി പറയണം.

    5ജി സേവനം ആദ്യം ലഭിക്കുന്ന ഇന്ത്യയിലെ 13 നഗരങ്ങൾ

    ഇന്ത്യയിലെ 13 നഗരങ്ങളിലാണ് 5ജി ആദ്യം ലഭിച്ച് തുടങ്ങുകയെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പറയുന്നു. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നിവയാണ് ഈ 13 നഗരങ്ങൾ. ഏത് ടെലികോം ഓപ്പറേറ്റർ ആണ് ഇന്ത്യയിൽ വാണിജ്യപരമായി 5G സേവനങ്ങൾ ആദ്യം പുറത്തിറക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്നാൽ രാജ്യത്തെ മൂന്ന് മൂന്ന് മുൻനിര ടെലികോം ഓപ്പറേറ്റർമാരായ ജിയോ, എയ‍‍ർടെൽ, വിഐ എന്നിവർ ഈ 13 നഗരങ്ങളിലും ഇതിനകം തന്നെ ട്രയൽ സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

    2018ൽ ആരംഭിച്ച തദ്ദേശീയ 5G ടെസ്റ്റ് ബെഡ് പ്രോജക്റ്റിനായി ടെലിക്കമ്മ്യൂണിക്കേഷൻ വകുപ്പ് ഇതിനകം എട്ട് ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. 2021 ഡിസംബർ 31-നകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ബോംബെ, ഐഐടി ഡൽഹി, ഐഐടി ഹൈദരാബാദ്, ഐഐടി മദ്രാസ്, ഐഐടി കാൺപൂർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ബാംഗ്ലൂർ, സൊസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് & റിസർച്ച് (SAMEER), സെന്റർ ഓഫ് എക്‌സലൻസ് ഇൻ വയർലെസ് ടെക്‌നോളജി (CEWiT) എന്നിവയാണ് ഈ ഏജൻസികൾ.

    ബിസിനസ്സ് ചെയ്യുന്നതിനുള്ള ടെലികോം സേവന ദാതാക്കളുടെ ചെലവ് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളും സർക്കാർ നോക്കുന്നുണ്ട്. 2021 സെപ്റ്റംബറിൽ പ്രഖ്യാപിച്ച ടെലികോം മേഖലയിലെ പരിഷ്‌കാരങ്ങൾ സ്‌പെക്‌ട്രം ലേലത്തിന് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. നിരവധി ഇളവുകളാണ് ഈ പരിഷ്കരണത്തിൻെറ ഭാഗമായി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളത്.

    Summary: Know about 5G spectrum auction and 13 cities eligible for a rollout 
    Published by:user_57
    First published: