HOME /NEWS /money / 5G in India | ഇന്ത്യയിൽ 2022ൽ 5G എത്തും; ആദ്യം സേവനം ലഭിക്കുക ഈ 13 നഗരങ്ങളിൽ

5G in India | ഇന്ത്യയിൽ 2022ൽ 5G എത്തും; ആദ്യം സേവനം ലഭിക്കുക ഈ 13 നഗരങ്ങളിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ജിയോ, എയർടെൽ, വി (വോഡഫോൺ ഐഡിയ) തുടങ്ങിയ ഇന്ത്യയിലെ മൂന്ന് മുൻനിര ടെലികോം ഓപ്പറേറ്റർമാരും ഈ നഗരങ്ങളിൽ ഇതിനകം തന്നെ ട്രയൽ സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

  • Share this:

    2022ൽ ഇന്ത്യയിൽ 5ജി ഇന്റർനെറ്റ് സേവനങ്ങൾ (5G Internet Services) ആരംഭിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) പ്രഖ്യാപിച്ചു. രാജ്യത്തെ 13 നഗരങ്ങളിലാകും (Cities) തുടക്കത്തിൽ 5ജി സേവനങ്ങൾ ലഭിക്കുക. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നിവയാണ് ഈ 13 നഗരങ്ങൾ.

    ഏത് ടെലികോം ഓപ്പറേറ്ററായിരിക്കും ഇന്ത്യയിൽ ആദ്യം 5ജി സേവനങ്ങൾ ആരംഭിക്കുകയെന്നത് സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. ജിയോ (Jio), എയർടെൽ (Airtel), വി (വോഡഫോൺ ഐഡിയ) (Vi) തുടങ്ങിയ ഇന്ത്യയിലെ മൂന്ന് മുൻനിര ടെലികോം ഓപ്പറേറ്റർമാരും ഈ നഗരങ്ങളിൽ ഇതിനകം തന്നെ ട്രയൽ സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

    ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് എട്ട് ഏജൻസികളുമായി സഹകരിച്ച് 2018ൽ ആരംഭിച്ച തദ്ദേശീയ 5G ടെസ്റ്റ് ബെഡ് പ്രോജക്റ്റ് 2021 ഡിസംബർ 31ന് പൂർത്തിയാകുമെന്നാണ് വിവരം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെ, ഐഐടി ഡൽഹി, ഐഐടി ഹൈദരാബാദ്, ഐഐടി മദ്രാസ്, ഐഐടി കാൺപൂർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ബാംഗ്ലൂർ, സൊസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് & റിസർച്ച്, സെന്റർ ഓഫ് എക്‌സലൻസ് ഇൻ വയർലെസ് ടെക്‌നോളജി എന്നിവയാണ് 5ജി സാങ്കേതിക വിദ്യയ്ക്കായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ.

    “224 കോടി രൂപ ചെലവ് വരുന്ന ഈ പ്രോജക്റ്റ് 2021 ഡിസംബർ 31നകം പൂർത്തിയാകാൻ സാധ്യതയുണ്ട്. ഇത് 5ജി ഉപകരണങ്ങളുടെയും നെറ്റ്‌വർക്ക് ഉപകരണങ്ങളുടെയും എൻഡ്-ടു-എൻഡ് ടെസ്റ്റിംഗിന് വഴിയൊരുക്കും. തദ്ദേശീയ സ്റ്റാർട്ടപ്പുകൾ, എസ്എംഇകൾ, അക്കാദമിക്, വ്യവസായം എന്നിവയുൾപ്പെടെ വിവിധ മേഖലകൾക്ക് ഇത് ഗുണം ചെയ്യുമെന്നും" ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് വ്യക്തമാക്കി.

    2021 സെപ്റ്റംബറിൽ, 5ജിയ്ക്കായി സ്പെക്‌ട്രം ലേലം ചെയ്യുന്നതിനുള്ള ശുപാർശകൾ തേടി ട്രായിക്ക് ഒരു റഫറൻസ് അയച്ചിരുന്നെന്നും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് അറിയിച്ചു. റിസർവ് വില, ബാൻഡ് പ്ലാൻ, ബ്ലോക്ക് സൈസ്, സ്പെക്‌ട്രത്തിന്റെ അളവ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ശുപാർശ തേടിയത്.

    Also read- Whatsapp | സ്റ്റാറ്റസോ അതോ സ്‌റ്റോറിയോ; പുതുപുത്തന്‍ പ്രത്യേകതകളും കിടിലന്‍ മാറ്റവുമായി വാട്‌സാപ്പ്‌

    രാജ്യത്ത് ഇതുവരെ 5ജി നെറ്റ്‌വര്‍ക്ക് എത്തിയിട്ടില്ലെങ്കിലും അടുത്ത രണ്ടു-മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 6ജി നെറ്റ്‌വര്‍ക്ക് എത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു. 2023 അവസാനമോ 2024 ആദ്യമോ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന 'തദ്ദേശീയമായി വികസിപ്പിച്ച' 6ജി സാങ്കേതിക വിദ്യയെക്കുറിച്ച് ഇതിനകം തന്നെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് ഇലക്ട്രോണിക്‌സ്-ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് സൂചനകൾ നൽകിയത്. 5ജി ലേലത്തിനുള്ള ട്രായ് കണ്‍സള്‍ട്ടേഷന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും ഇത് അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ അവസാനിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

    First published:

    Tags: 5g network