ആറു വയസുകാരി 'യുട്യൂബർ' ചില്ലറക്കാരിയല്ല; വാങ്ങിയത് 55 കോടിയുടെ പ്രോപ്പർട്ടി

ദക്ഷിണ കൊറിയയിൽ നിന്നുള്ള 'ബോറം ട്യൂബ് ടോയ്സ് റിവ്യൂ' വിന്‍റെ ഉടമസ്ഥയായ കൊച്ചുമിടുക്കിയാണ് ഇത്രയും വലിയ ആസ്തി സ്വന്തമാക്കിയത്.

news18
Updated: July 27, 2019, 3:08 PM IST
ആറു വയസുകാരി 'യുട്യൂബർ' ചില്ലറക്കാരിയല്ല; വാങ്ങിയത് 55 കോടിയുടെ പ്രോപ്പർട്ടി
ബോറം ട്യൂബ് ടോയ്സ് റിവ്യൂ
  • News18
  • Last Updated: July 27, 2019, 3:08 PM IST
  • Share this:
സോൾ: പണം സമ്പാദിക്കുന്നതിന് പ്രായം ഒരു തടസമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ദക്ഷിണകൊറിയയിൽ നിന്നുള്ള മിടുക്കി. വെറും ആറു വയസ് പ്രായമെത്തിയപ്പോൾ ഈ മിടുക്കി സമ്പാദിച്ചത് 55 കോടി രൂപയുടെ പ്രോപ്പർട്ടി. ദക്ഷിണ കൊറിയയിൽ നിന്നുള്ള 'ബോറം ട്യൂബ് ടോയ്സ് റിവ്യൂ' വിന്‍റെ ഉടമസ്ഥയായ കൊച്ചുമിടുക്കിയാണ് ഇത്രയും വലിയ ആസ്തി സ്വന്തമാക്കിയത്.

30 മില്യൺ സബ്ക്രൈബേഴ്സ് ആണ് 'ബോറം ട്യൂബ് ടോയ്സ് റിവ്യൂ' എന്ന യു ട്യൂബ് ചാനലിനുള്ളത്. 258 സ്ക്വയർ മീറ്റർ ഭൂമിയും അഞ്ചുനില കെട്ടിടമാണ് (2770 സ്ക്വയർ ഫീറ്റ്) ദക്ഷിണ കൊറിയയിലെ സമ്പന്നരുടെ മേഖലയായ സോളിൽ ഈ മിടുക്കി സ്വന്തമാക്കിയത്. ബോറം ഫാമിലി കമ്പനിയാണ് ഇടപാട് നടത്തിയിരിക്കുന്നത്.

ഓരോ മാസവും ഏകദേശം 3.7 ബില്യൺ ഏകദേശം 21 ലക്ഷം രൂപയാണ് 'ബോറം ട്യൂബ് ടോയ്സ് റിവ്യൂ' വിന്‍റെ വരുമാനമെന്ന് ദക്ഷിണ ചൈനയിലെ മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇവരുടെ ചില യുട്യൂബ് ക്ലിപ്പുകൾ 300 മില്യൺ തവണയാണ് കണ്ടിരിക്കുന്നത്.

First published: July 27, 2019, 3:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading