ഹെൽമെറ്റുകളിൽ വിപ്ലവം സൃഷ്ടിക്കാൻ ഒ.ഡി.എസ് സാങ്കേതികവിദ്യ
ന്യയോര്‍ക്ക്: റോഡ് അപകടങ്ങളുടെ നിരക്ക് ദിനംപ്രതി കൂടി വരികയാണ്. ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ഉപയോഗിക്കണമെന്ന് നിയമമുണ്ടെങ്കിലും പൊലീസിന്റെ പിടിയില്‍ നിന്നു രക്ഷപ്പെടാനാണ് പലരും ഹെല്‍മെറ്റ് ധരിക്കുന്നത്.
ഇങ്ങനെയുള്ളവര്‍ നിലവാരം കുറഞ്ഞ ഹെല്‍മറ്റുകളാണ് പലപ്പോഴും ഉപയോഗിക്കുന്നത്.
അതുകൊണ്ടു തന്നെ, ഉപയോഗിക്കുന്ന ഹെൽമെറ്റിന്റെ ഗുണനിലവാരം പൊതുവെ ശ്രദ്ധിക്കാറില്ല. ഭൂരിഭാഗം റോഡ് അപകടങ്ങളിലും തലയ്ക്കേൽക്കുന്ന ക്ഷതങ്ങളാണ് അപകടങ്ങളുടെ ആഘാതം വർധിപ്പിക്കുന്നത്. മിക്ക അപകടങ്ങളിലും പരുക്കേറ്റയാളുടെ മരണത്തിന് ഇടയാക്കുന്നതും ഇത്തരത്തിലുള്ള ക്ഷതങ്ങളാണ്.
ഈ പ്രതിസന്ധികൾക്കെല്ലാം പരിഹാരമായാണ് 6ഡി എന്ന അമേരിക്കൻ കമ്പനി ഒ.ഡി.എസ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. വിപണിയിൽ വിപ്ലവകമായ മാറ്റമാണ് ഓമ്നി ഡയറക്ഷൻ സസ്പെൻഷൻ അഥവാ ഒ.ഡി.എസ്
സൃഷ്ടിച്ചിരിക്കുന്നത്.ഷോക്ക്അബ്സറുകൾ ഉള്ള പ്രത്യേകതരം ഹെൽമെറ്റുകളാണ് ഇത്. ഹെൽമെറ്റിന്റെ ഏറ്റവും പുറത്തുള്ള പാളിയും അകത്തുള്ള പാളിയും തമ്മിൽ ഇലാസ്തികത കൂടുതലുള്ള ഷോക്അബ്സറുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ ഉണ്ടായാൽ ഇതിൽനിന്നുള്ള ഊർജം തലച്ചോറിലേക്കെത്തും. ഇത് ആഘാതത്തിന്റെ തോതു കുറയ്ക്കാൻ സഹായിക്കുന്നു. അമേരിക്കയിലും ലണ്ടനിലുമാണ് നിലവിൽ ഒ.ഡി.എസ് ഹെൽമെറ്റുകൾ വിപണിയിൽ എത്തിയിരിക്കുന്നത്. ഏകദേശം 63,000 രൂപയാണ് ഒ.ഡി.എസ് ഹെൽമെറ്റുകളുടെ ഇപ്പോഴത്തെ വില.
ഇങ്ങനെയുള്ളവര്‍ നിലവാരം കുറഞ്ഞ ഹെല്‍മറ്റുകളാണ് പലപ്പോഴും ഉപയോഗിക്കുന്നത്.
അതുകൊണ്ടു തന്നെ, ഉപയോഗിക്കുന്ന ഹെൽമെറ്റിന്റെ ഗുണനിലവാരം പൊതുവെ ശ്രദ്ധിക്കാറില്ല. ഭൂരിഭാഗം റോഡ് അപകടങ്ങളിലും തലയ്ക്കേൽക്കുന്ന ക്ഷതങ്ങളാണ് അപകടങ്ങളുടെ ആഘാതം വർധിപ്പിക്കുന്നത്. മിക്ക അപകടങ്ങളിലും പരുക്കേറ്റയാളുടെ മരണത്തിന് ഇടയാക്കുന്നതും ഇത്തരത്തിലുള്ള ക്ഷതങ്ങളാണ്.
Loading...