നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഓണർ 8X, സാംസങ് M20: ഏതാണ് മികച്ചത്?

  ഓണർ 8X, സാംസങ് M20: ഏതാണ് മികച്ചത്?

  A comparison between Honor 8X vs Samsung M20 | കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകളുള്ള സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് പ്രിയം

  • Share this:
   കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകളുള്ള സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് പ്രിയം. ഇതുകൊണ്ടാണ് ബജറ്റ് കാറ്റഗറിയിലെ മികച്ച നിലവാരമുള്ള ഫോണുകൾ ശ്രദ്ധേയമാകുന്നത്. നിലവിൽ കുറഞ്ഞ വിലയ്ക്ക് തെറ്റില്ലാത്ത ഫീച്ചറുകൾ പ്രദാനം ചെയ്യുന്ന ഫോണുകളാണ് HONOR 8Xും Samsung M20യും.

   രണ്ട് ഫോണുകളും താരതമ്യം ചെയ്ത് ഏതാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് നോക്കാം.

   നിർമ്മാണവും ഡിസൈനും

   വിഷ്വൽ ഗ്രാഫ്റ്റിംഗ് ഇഫക്റ്റോട് കൂടിയ ഗ്ലാസ് ബോഡിയാണ് HONOR 8X-നുള്ളത്. ഇതിലൂടെ മുന്തിയ ഇനം ഫോണിന്റെ ലുക്ക് പ്രകടമാണ്. മാറ്റ് ഫിനിഷ് അലുമിനിയം വശങ്ങൾക്ക് ചാരുതയേകുന്നു. കൂടാതെ HONOR-ന്റെ ഫ്ലാഗ്ഷിപ്പ് ഫോണിലെ അതുല്യ പാറ്റേൺ ഇഫക്റ്റിലൂടെ ഫോണിന് എക്സ്ട്രാ എഡ്ജും സമ്മാനിക്കുന്നു. Samsung M20-യിലേക്ക് വരുമ്പോൾ, റിയർ പാനൽ നിർമ്മാണം പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. അത് അത്ര ആകർഷണീയമല്ല. ഇതിന്റെ ഇൻഫിനിറ്റി-വി ഡിസ്പ്ലേ മികച്ചതാണെങ്കിലും HONOR 8X-ന്റെ ബോഡർലെസ് ഡിസൈനുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ച് പിന്നിലാണ് Samsung M20 ന്റെ സ്ഥാനം. വൈബ്രന്റ്, ഷാർപ്പ് ഡിസ്പ്ലേയുള്ള HONOR 8X കൂടുതൽ മികച്ച ലുക്ക് നൽകുന്നുവെന്ന് നിസ്സംശയം പറയാം.

   ഡിസ്പ്ലേ

   സ്ക്രീനിലേക്ക് ശ്രദ്ധ തിരിച്ചാൽ, വലുപ്പത്തിൽ ഒന്നാമൻ HONOR 8X തന്നെയാണ്. ഇതിന് 16.51 സെ.മീ (6.5-ഇഞ്ച്) സ്ക്രീൻ വലുപ്പവും 1080 x 2340 പിക്സലുകളോട് കൂടിയ Full HD റെസല്യൂഷനുമാണുള്ളത്. Samsung M20-ക്ക് സമാന പിക്സലും Full HD റെസല്യൂഷനുമുണ്ടെങ്കിലും വലുപ്പം 16 സെ.മി. (6.3-ഇഞ്ച്) മാത്രമാണ്. ഗെയിം പ്ലേ ചെയ്യാനും വീഡിയോ സ്ട്രീമിംഗിനും കൂടുതൽ അനുയോജ്യം HONOR 8X ആണ്. ഇരു ഫോണുകൾക്കും ഫിംഗർ പ്രിന്റ് സ്കാനർ ഉണ്ട്. അധിക വേഗതയും മികച്ച ഫേസ് അൺലോക്കും ഇവിടെയും HONOR 8X-നെ മുന്നിലെത്തിക്കുന്നു.
   പെർഫോമെൻസ്

   രണ്ട് സ്മാർട്ട് ഫോണുകളും ആൻഡ്രോയിഡ് 8.1 (Oreo) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 9 (Pie)-ലേക്ക് അപ്ഗ്രേഡ് ചെയ്യാം. HONOR 8X-ന് ശക്തി പകരുന്നത് എസ്ഒസി അടിസ്ഥാനത്തിലുള്ള octa-core 2.2 GHz 12 nm Cortex A73 ജനറേഷനിലെ HiSilicon Kirin 710 എസ്ഒസി ചിപ്പ് സെറ്റാണ്. 4GB/ 6GB റാമും 64GB/ 128 GB ഇന്റേണൽ സ്റ്റോറേജുള്ള വകഭേദങ്ങൾ ലഭ്യമാണ്. 1.8GHz octa-core Exynos 7904 പ്രൊസസ്സറാണ് Samsung M20-യുടെ ശക്തി. 3GB റാം, 32GB ഇന്റേണൽ മെമ്മറിയിൽ ലഭ്യമാണ്.

   കൂടാതെ,ജിപിയു ടർബോ 3.0-യും HONOR 8X-നെ വ്യത്യസ്തമാക്കുന്ന ഘടകമാണ്. ഇതിലൂടെ മികച്ച പ്രകടനവും പരിധിയില്ലാത്ത ഗെയിമിംഗ് അനുഭവവും മികച്ച ബാറ്ററി മാനേജുമെന്റും നിങ്ങൾക്ക് ലഭിക്കുന്നു. PUBG, Fifa Mobile, Asphalt 9 തുടങ്ങിയ ഗെയിമുകൾ ഞങ്ങൾ രണ്ട്ഫോണുകളിലും പരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ, ഗെയിമിംഗ് താൽപ്പര്യമുള്ളവരാണെങ്കിൽ HONOR 8X-ലേക്ക് ശ്രദ്ധ തിരിക്കുന്നതായിരിക്കും നല്ലത്. പെർഫോമെൻസിന്റെ കാര്യത്തിൽ Samsung M20-യെ HONOR 8X-ബഹുദൂരം പിന്നിലാക്കുന്നു.

   ക്യാമറ

   Huawei സ്മാർട്ട് ഫോൺ ശ്രേണിയിലെ മികച്ച ക്യാമറകളിലൊന്നാണ് HONOR 8X സ്വന്തമാക്കിയിരിക്കുന്നത്. പിന്നിൽ 20MP/2MP ക്യാമറകൾ കാഴ്ചകൾ പകർത്തുമ്പോൾ മുന്നിൽ 16MP സെൽഫി ക്യാമറയാണ് കാഴ്ചകളിലേക്ക് കണ്ണ് തുറക്കുക. എഐ മോഡും വൈഡ് അപാർച്ചറും പ്രവർത്തനക്ഷമമായിരിക്കുമ്പോൾ മികച്ച നൈറ്റ് ഷോട്ടുകൾ എടുക്കാനാവും. 4K ഷൂട്ടിംഗ് ഇല്ലെങ്കിൽ പോലും മികച്ച ഷാർപ്പ് ഫോട്ടോകളും വീഡിയോകളും എടുക്കാനാവും. അതുപോലെ തന്നെ സെൽഫി ക്യാമറയിൽ അപ്ഗ്രേഡ് ചെയ്ത ഓട്ടോഫോക്കസും ഇൻട്രിക്കേറ്റ് ഡീറ്റയിലുംഗും ഉൾപ്പെടുന്നു. കുറഞ്ഞ വിലയ്ക്ക് മികച്ച ക്യാമറ HONOR 8X വാഗ്ദാനം ചെയ്യുന്നുവെന്ന് സാരം.

   HONOR 8X-മായി താരതമ്യപ്പെടുത്തുമ്പോൾ, ക്യാമറയുടെ കാര്യത്തിലും Samsung M20-ക്ക് പ്രത്യേകിച്ച് ഒന്നും അവകാശപ്പെടാനില്ല. f/1.9 അപാർച്ചറുള്ള 13MP പ്രൈമറി ക്യാമറയും 5MP സെക്കൻഡറി ക്യാമറയും അടങ്ങിയ ഡ്യുവൽ ലെൻസ് ക്യാമറയാണ് പിന്നിൽ. 120-ഡിഗ്രി ആൾട്രാ വൈഡ് ആംഗിൽ ലെൻസുണ്ട്. 8M സെൽഫി ക്യാമറ അത്ര മികച്ചതാണെന്ന് അവകാശപ്പെടാനാവില്ല. ക്യാമറയ്ക്ക് പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ HONOR 8X ആണ് ഫസ്റ്റ് ഓപ്ഷൻ.

   ബാറ്ററി

   HONOR 8X-ന് 3750 mAh ബാറ്ററിയും സാംസംഗ് M20-ക്ക് 4000 mAh ബാറ്ററിയുമാണ് ഊർജ്ജം പകരുന്നത്. പരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഇരുഫോണുകളും ഒരേ പ്രകടനമാണ് കാഴ്ചവച്ചത്. HONOR-ന്റെ കസ്റ്റം OS EMUI 9.1 GPU 3.0 എന്നിവയിലൂടെ മികച്ച ബാറ്ററി മാനേജുമെന്റ് ലഭ്യമാകുന്നതിനാലാണിത്. വിലയുടെ കാര്യത്തിൽ Samsung M20 മുന്നിലും പ്രകടനത്തിന്റെ കാര്യത്തിൽ ഇരുഫോണുകളും സമാനവുമാണ്.

   വില

   ഫെസ്റ്റിവൽ സെയിലിൽ, HONOR 8X-ന്റെ 4+64GB വേരിയന്റിന് 9,999 രൂപയും 6+64GB-യ്ക്ക് 10,999 ഉം 6+128GB-യ്ക്ക് 11,999 രൂപയുമാണ് വില. Samsung M20-യുടെ 4GB വേരിയന്റിന് 9,990 രൂപയാണ് വില.

   അന്തിമ അഭിപ്രായം ഇങ്ങനെയാണ്

   നിലവിൽ Samsung M20-യും HONOR 8X 4GB വേരിയന്റും വിലയുടെ കാര്യത്തിൽ തുല്യരാണ്. എന്നാൽ HONOR 8X മികച്ച ക്യാമറ നിലവാരം, നിർമ്മാണ നിലവാരം, പ്രകടനം എന്നിവയൊക്കെ വാഗ്ദാനം ചെയ്യുമ്പോൾ Samsung M20-യിൽ ഇത് അന്യമാണ്. കൂടുതൽ മികച്ച ലുക്കും മുടക്കിയ പണത്തിനുള്ള മൂല്യവും HONOR 8X-ൽ നിന്ന് പ്രതീക്ഷിക്കാം. നഷ്ടപ്പെടുത്താനാവാത്ത ഒരുപിടി മികച്ച ഫീച്ചറുകളുമായി എത്തുന്ന HONOR 8X തന്നെയാണ് ഈ മത്സരത്തിൽ വിജയിച്ചതെന്ന് നിസംശയം പറയാം.

   ഫോൺ ലഭ്യമാവാൻ ഈ ലിങ്കിൽ കയറാവുന്നതാണ്: https://amzn.to/2nrrsMA

   First published:
   )}