ന്യൂഡൽഹ: കൊറോണ വ്യാപന പ്രതിസന്ധിയ്ക്കിടയിലും റിലയൻസ് ജിയോയിൽ ഫേസ് ബുക്ക് 43,574 കോടി രൂപ(5.7 ബില്യണ്‍ ഡോളര്‍)നിക്ഷേപിക്കുന്നതിനെ അഭിനന്ദിച്ച് ബ്രോഡ് ബാൻഡ് ഇന്ത്യ ഫോറം (ബി.ഐ.എഫ്). ജിയോ- ഫേസ്ബുക്ക് പങ്കാളിത്തം രാജ്യത്തെ സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കും കർഷകർക്കും ഗുണകരമാകുമെന്നാണ് ബി.ഐ.എഫ് വിലയിരുത്തുന്നത്.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ജിയോമാർട്ടും വാട്സ്ആപ്പും തമ്മിൽ ഒപ്പുവച്ച കരാർ ഉപഭോക്താക്കളും പ്രാദേശിക സംരംഭകർക്കും വൻ അവസരമാണ് തുറന്നിടുന്നത്. ഇത് രാജ്യത്തെ വളരുന്ന ഡിജിറ്റൽ സമ്പദ്വ്യവസ്ഥയ്ക്കും ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് 19 മൂലമുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യത്തെ മറികടക്കാനും ചെറുകിട ബിസിനസുകാരെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാനും ഈ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്നും ബി.ഐ.എഫ് വിലയിരുത്തുന്നു.
രാജ്യത്തെ ടെക്നോളജി പ്രൊവൈഡർമാർ, ടെലികോം ഓപ്പറേറ്റർമാർ, ഇൻറർനെറ്റ് സേവന ദാതാക്കൾ, മൂല്യവർദ്ധിത സേവന ദാതാക്കൾ, സാറ്റലൈറ്റ് ഓപ്പറേറ്റർമാർ, സേവന ദാതാക്കൾ സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ 2015 ഒക്ടോബറിലാണ് ബി.ഐ.എഫ് രൂപീകരിച്ചത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.