നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • മലയാളത്തിന് മാത്രമായി ഒരു ഓഡിയോ ഓൺ ഡിമാൻഡ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം; 'ആർപ്പോയ്' പ്രകാശനം ചെയ്ത് എം.ടി. വാസുദേവൻ നായർ

  മലയാളത്തിന് മാത്രമായി ഒരു ഓഡിയോ ഓൺ ഡിമാൻഡ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം; 'ആർപ്പോയ്' പ്രകാശനം ചെയ്ത് എം.ടി. വാസുദേവൻ നായർ

  ചലച്ചിത്ര കലാകാരന്മാരുടെ കൂട്ടായ്മയായ 'കളക്ടീവ് ഫേസ് വൺ' ആണ് ആർപ്പോയുടെ പിന്നിൽ

  ആർപ്പോയ്

  ആർപ്പോയ്

  • Share this:
   മലയാളത്തിലുള്ള ഓഡിയോ ആവിഷ്കാരങ്ങൾക്കു മാത്രമായുള്ള ആദ്യത്തെ ഓഡിയോ ഓൺ ഡിമാൻഡ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം 'ആർപ്പോയ്' (Aarpoy) പ്രവർത്തനം തുടങ്ങി. നവംബർ 24 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് മലയാളത്തിന്റെ എഴുത്തുകാരൻ എം. ടി. വാസുദേവൻ നായർ ആണ് 'ആർപ്പോയ്' പ്രകാശനം ചെയ്തത്.

   മൊബൈൽ ഫോണിലോ ടാബ്‌ലെറ്റിലോ ഇൻസ്റ്റാൾ ചെയ്യാവുന്ന ആപ്ലിക്കേഷൻ ആണ് ആർപ്പോയ്. തത്സമയ പ്രക്ഷേപണമുള്ള റേഡിയോ പരിപാടികൾക്ക് പകരം എപ്പോൾ വേണമെങ്കിലും കേൾക്കാനും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും മറ്റുള്ളവരുമായി പങ്കു വെക്കാനും കഴിയുന്നവയാണ് ആർപ്പോയിലുള്ള പരിപാടികൾ. മലയാളത്തിൽ ആദ്യമായി 360° ഡിഗ്രിയിൽ 3D ശബ്ദ മികവോടെയുള്ള പരിപാടികളും ആർപ്പോയിൽ ഉണ്ടായിരിക്കും.

   വിനോദം, വിജ്ഞാനം, സംഗീതം, സാഹിത്യം, നാടകാവിഷ്ക്കാരങ്ങൾ, കല്പിതകഥകൾ, അനുഭവങ്ങൾ, കുറ്റാന്വേഷണം, ക്ലാസ്സുകൾ, ശാസ്ത്രം തുടങ്ങിയ വിവിധ തരം പരിപാടികളാണ് ആർപ്പോയിയിൽ ഉണ്ടാവുക. ആഴ്ചതോറും പുതിയ പരിപാടികൾ ലഭ്യമാകും.

   അന്നയും റസൂലും, കമ്മട്ടിപ്പാടം, ഞാൻ സ്റ്റീവ് ലോപ്പസ്, ഈട, കിസ്മത്, തുറമുഖം തുടങ്ങിയ ചലച്ചിത്രങ്ങളുടെ പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരുടെ കൂട്ടായ്മയായ 'കളക്ടീവ് ഫേസ് വൺ' ആണ് ആർപ്പോയുടെ പിന്നിൽ. വിനോദ വിജ്ഞാന പരിപാടികളിലുടെ ആഗോളമലയാളി സമൂഹത്തിന് മാതൃഭാഷയുടെ സൗരഭ്യം ആർപ്പോയിലൂടെ ആസ്വദിക്കാനാകും.

   പതിറ്റാണ്ടുകളോളം ഗൾഫിൽ മലയാളികൾ നേരിടേണ്ടി വരുന്ന പലതരം പ്രശ്നങ്ങളിൽ ഇടപെട്ടു സഹായിച്ചിരുന്ന അമാനുള്ളയുടെ ഓർമ്മക്കുറിപ്പുകളുടെ നാടകാവിഷ്കരണമാണ് ആർപ്പോയിയുടെ ആദ്യ സീസണിലെ ശ്രദ്ധേയമായ ഒരു പരിപാടി. ചലച്ചിത്രനടനും സംവിധായകനുമായ ശ്രീനിവാസൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ പരിപാടിയിൽ ചലച്ചിത്ര നടൻ ഇർഷാദും ശബ്ദം നൽകുന്നുണ്ട്.

   കൂടാതെ ഇടുക്കിയിലെ വനാന്തരങ്ങളിൽ നിന്നു പകർത്തിയ 360 ഡിഗ്രി പ്രകൃതിശബ്ദങ്ങളും മട്ടാഞ്ചേരിയിലെ ചെണ്ടുവിന്റെ അഭിമുഖവും ഒക്കെ ആർപ്പോയിൽ ലഭ്യമാണ്.   Also read: തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ മരക്കാർ; ടീസർ കാണാം

   മോഹന്‍ലാലിനെ (Mohanlal) പ്രധാന കഥാപാത്രമാക്കി പ്രിയദര്‍ശന്‍ (Priyadarshan) സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം (Marakkar : Lion of The Arabian Sea) എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ടീസർ (Teaser) പുറത്ത്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തുവന്നതാണെങ്കിലും കോവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയെ തുടർന്ന് ചിത്രം റിലീസ് ചെയ്യുന്ന തീയതി നീണ്ടുപോവുകയുമായിരുന്നു. ഇപ്പോൾ ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ ചിത്രം റിലീസ് ആവാൻ ഒരുങ്ങി നിൽക്കവെയാണ് പുതിയ ടീസറുമായി അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത്.

   നിരധി വിവാദങ്ങള്‍ക്കൊടുവിലാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കുന്നതിനുള്ള ധാരണയായത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.

   രണ്ടര വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
   Published by:user_57
   First published:
   )}