• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രണയിക്കാന്‍ ഡേറ്റിംഗ് ആപ്പ് ഒരുക്കി ഫേസ്ബുക്ക്


Updated: May 2, 2018, 5:41 PM IST
പ്രണയിക്കാന്‍ ഡേറ്റിംഗ് ആപ്പ് ഒരുക്കി ഫേസ്ബുക്ക്
Silhouettes of mobile users are seen next to a screen projection of Facebook logo in this picture illustration taken March 28, 2018. REUTERS/Dado Ruvic/Illustration - RC120CEA3D60

Updated: May 2, 2018, 5:41 PM IST
സാന്‍ജോസ്: സമൂഹമാധ്യമങ്ങള്‍ ഇന്ന് ഓരോരുത്തരുടെ ജീവിതത്തിലും ഒഴിവാക്കാനാകാത്ത അനിവാര്യതയായി മാറിയിരിക്കുകയാണ്.

പ്രത്യേകിച്ചും ഫേസ്ബുക്ക്. എന്നാല്‍ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധിപ്പെട്ട് വിവാദത്തിലായിരിക്കുന്ന ഫേസ്ബുക്ക് ഇപ്പോള്‍ നിലനില്‍പ്പിനായുള്ള മത്സരത്തിലുമാണ്. ഫേസ്ബുക്കിലൂടെ പ്രണയിച്ച് വിവാഹം കഴിച്ചവരും ചതിക്കപ്പെട്ടവരും ജീവിതം തന്നെ ഇല്ലാതായവരും നിരവധിയാണ്.

എന്നാല്‍ പ്രണയിക്കുന്നവര്‍ക്കായി കൂടുതല്‍ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്. ഇതിനായി പുതിയ ആപ്പ് ഒരുങ്ങുകയാണ്. പങ്കാളിയെ തേടാനും പ്രണയിക്കാനും വിവാഹം കഴിക്കാനും സഹായിക്കുന്ന ഒരു അഡാര്‍ ഡോറ്റിംഗ് ആപ്പാണ് ഫേസ്ബുക്ക് പുറത്തിറക്കാന്‍ പോകുന്നത്.

വിവാദങ്ങളള്‍ക്കിടയിലും യുവാക്കളെ പിടിച്ചു നിര്‍ത്തുകയാണ് പുതിയ ആപ്പിലൂടെ ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. പുതിയ ഡേറ്റിംഗ് ആപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ഫേയ്സ്ബുക്ക് ഓഹരിയില്‍ 1.1%ത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.

ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ഇടപെടല്‍ വെറുതെ വീഡിയോ കാണലും ചാറ്റുമായി ഒതുങ്ങുന്നത് കുറയ്ക്കാന്‍ ഡിസൈനിലും ഫേയ്സ്ബുക്ക് കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 2017 അവസാനത്തോടെ ഫെയ്സ്ബുക്കില്‍ ചിലവഴിക്കുന്ന സമയത്തില്‍ വലിയ ഇടിവുണ്ടായി. ഈ കുറവ് പുതിയ ആപ്പിലൂടെ മറികടക്കാനാകുമെന്നാണ് ഫേസ്ബുക്കിന്റെ പ്രതീക്ഷ.

പ്രണയത്തിന്റെ ചിഹ്നമായ ചുവന്ന ഹൃദയമാണ് പുതുയ ആപ്പിന്റെ ലോഗോ. ആപ്പ് നിലവില്‍ വരുന്നതോടെ ഓരോരുത്തരുടെയും അഭിരുചികള്‍ക്ക് ഇണങ്ങുന്ന പങ്കാളികളെ ഫേസ്ബുക്ക് തന്നെ നിര്‍ദ്ദേശിക്കും.

First published: May 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍