• HOME
 • »
 • NEWS
 • »
 • money
 • »
 • പൂർണ്ണമായും OnePlus 9 Pro സ്മാർട്ട്ഫോണിൽ ചിത്രീകരിച്ച ആക്ഷൻ ത്രില്ലറായ 2024 OTT-യിൽ സ്ട്രീം ചെയ്യുന്നു: ഞങ്ങളുടെ ആവേശത്തിന്റെ കാരണം ഇതാ

പൂർണ്ണമായും OnePlus 9 Pro സ്മാർട്ട്ഫോണിൽ ചിത്രീകരിച്ച ആക്ഷൻ ത്രില്ലറായ 2024 OTT-യിൽ സ്ട്രീം ചെയ്യുന്നു: ഞങ്ങളുടെ ആവേശത്തിന്റെ കാരണം ഇതാ

OnePlus 9 Pro 5G യിലാണ് സിനിമ പൂർണ്ണമായും ചിത്രീകരിച്ചിട്ടുള്ളത്. 2024-ലെ ധാരാവിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

 • Last Updated :
 • Share this:
  സ്മാർട്ട്ഫോൺ ക്യാമറകൾ മെച്ചപ്പെടുന്നുണ്ടെങ്കിലും കുറച്ച് വർഷങ്ങൾക്ക് മുമ്പ് പോലും ഫീച്ചർ ദൈർഘ്യമുള്ള സിനിമകൾ ചിത്രീകരിക്കാൻ അവ ഉപയോഗിക്കുന്നതിനെ കുറിച്ച് ചലച്ചിത്ര നിർമ്മാതാക്കൾ കാര്യമായി ചിന്തിച്ചിരിക്കാനിടയില്ല. എന്നാൽ അതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്.

  വിക്രമാദിത്യ മോട്വാനെയുടെ ആന്തോളൻ പ്രൊഡക്ഷൻസും OnePlus-ഉം ചേർന്ന് ചിത്രീകരിച്ച ആക്ഷൻ ത്രില്ലറായ 2024 ഇവിടെ റിലീസ് ചെയ്യുന്നു. ചെലവേറിയ സാമഗ്രികൾ ഉപയോഗിക്കാതെ നിങ്ങൾക്കോ എനിക്കോ ഇപ്പോൾ വാങ്ങാൻ കഴിയുന്ന OnePlus 9 Pro 5G യിലാണ് സിനിമ പൂർണ്ണമായും ചിത്രീകരിച്ചിട്ടുള്ളത്.
  2024-ലെ ധാരാവിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്, അവിടെ നാശം വിതച്ചുകൊണ്ട് പൊട്ടിപ്പുറപ്പെട്ട ഒരു വൈറസ് ബാധ നിയന്ത്രിക്കാനാകാതെ അധികാരികൾ ആശങ്കയിലാകുമ്പോൾ വലിയ തോതിലുള്ള പരിഭ്രാന്തിയാണ് സൃഷ്ടിക്കുപ്പെടുന്നത്. ശേഷം പ്രിയപ്പെട്ടവരെ രക്ഷിക്കാനും അതിജീവിക്കാനും നഗരത്തിൽ നിന്ന് രക്ഷപ്പെടാനും മറ്റുംശ്രമിക്കുന്ന നാല് സുഹൃത്തുക്കളെയും അവരുടെ പോരാട്ടങ്ങളെയും ചുറ്റിപറ്റിയാണ് കഥ തുടരുന്നത്. "മനുഷ്യരുടെ കൂട്ടായ പരിശ്രമവും നിശ്ചയദാർഢ്യവും" ഒരു സമൂഹത്തെ നാശത്തിന്റെ വക്കിൽ നിന്ന് എങ്ങനെ രക്ഷിക്കുമെന്നാണ് ഈ സിനിമയിൽ കാണിക്കുന്നത്.

  വളരെ കൗതുകകരമായ ഈ കഥയിൽ മിസ്മാച്ച്ഡ്, കോട്ട ഫാക്ടറി എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുസ്ക്കാൻ ജസ്ഫെരി, മയൂർ മോർ എന്നിവരും അതുപോലെ തേജസ്വി സിംഗ് അഹ്ലാവത്, ഷാരുൾ ഭരദ്വാജ്, മിഹിർ അഹൂജ എന്നിവരും അഭിനയിക്കുന്നു. എകെ വേഴ്സസ് എകെ, ഗോസ്റ്റ് സ്റ്റോറീസ് എന്നിവയിലൂടെ പ്രശസ്തനായ അവിനാഷ് സമ്പത്താണ് കഥ എഴുതിയിരിക്കുന്നത്. സംഗീത സംവിധാനം അലോകനന്ദ ദാസ് ഗുപ്തയും ഛായാഗ്രഹണം ലിനേഷ് ദേശായിയും.  ഈ സിനിമ പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത് OnePlus 9 Pro സ്മാർട്ട്ഫോണിലാണ്. മെച്ചപ്പെട്ട ഡൈനാമിക് റേഞ്ച്, കളർ കൃത്യത എന്നിവയ്ക്കായി ഹേസിൽബ്ലാഡ്-ട്യൂൺ ചെയ്ത നിറങ്ങൾ, ഉയർന്ന റെസല്യൂഷനിൽ ചിത്രങ്ങൾ പകർത്താനായി 8K 30 എഫ്പിഎസിന്റെ പിന്തുണ, ഉയർന്ന നിലവാരമുള്ള സ്ലോ-മോഷനായി 4K 120, OIS, HDR, മികച്ച AF സിസ്റ്റം എന്നിവ നൽകുന്ന ക്യാമറ സംവിധാനങ്ങൾ ഈ ഫോണിനെ വ്യത്യസ്തമാക്കുന്നു.  ഷൂട്ടിംഗിലൂടനീളം ഫോണിന്റെ നൈറ്റ്സ്കേപ്പ് വീഡിയോ 2.0 മോഡുകളും അൾട്രാ-വൈഡ് ക്യാമറയും വളരെയധികം ഉപയോഗിച്ചതായി ക്രൂ പറയുന്നു. സിനിമ പൂർണ്ണമായും രാത്രിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്, അതിന്റെ കാരണം സിനിമ കാണുമ്പോൾ മനസ്സിലാകും.

  പ്രൊഫഷണൽ സിനി ക്യാമറകൾക്ക് പകരമായി ഇത് ഉപയോഗിക്കാനാകും. ആ സ്ഥാനത്തേക്ക് സ്മാർട്ട്ഫോൺ ക്യാമറകൾ വരുകയും അവ ഉപയോഗിച്ച് സിനിമകൾ ചിത്രീകരിക്കുകയും ചെയ്യുന്നതിൽ അതിശയിക്കാനൊന്നുമില്ല.

  നമ്മുടെ ഉള്ളിലെ സിനിമാ സ്രഷ്ടാക്കളെ പുറത്തുകൊണ്ടുവരാൻ ഇതൊരു കാരണമാകട്ടെ.
  Published by:Rajesh V
  First published: