• HOME
  • »
  • NEWS
  • »
  • money
  • »
  • Adobe | എല്ലാവരും എഡിറ്റ് ചെയ്യട്ടെ; ഫോട്ടോഷോപ്പിന്റെ സൗജന്യ ഓൺലൈൻ പതിപ്പ് പുറത്തിറക്കാൻ അഡോബ്

Adobe | എല്ലാവരും എഡിറ്റ് ചെയ്യട്ടെ; ഫോട്ടോഷോപ്പിന്റെ സൗജന്യ ഓൺലൈൻ പതിപ്പ് പുറത്തിറക്കാൻ അഡോബ്

എല്ലാവര്‍ക്കും ഫോട്ടോഷോപ്പ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പതിപ്പ് ഓൺലൈനായി ലഭ്യമാക്കാൻ കമ്പനി തയ്യാറെടുക്കുന്നത്.

  • Share this:
    സാധാരണ ഒരു മൊബൈല്‍ (mobile phone) കാമറ കയ്യിലുള്ളവര്‍ക്ക് പോലും താല്‍പര്യമുണ്ടെങ്കില്‍ മികച്ച ഫോട്ടോഗ്രാഫര്‍മാരും എഡിറ്റര്‍മാരും ഒക്കെ ആകാന്‍ സാധിക്കുന്ന തരത്തില്‍ ഇന്ന് സാങ്കേതി വിദ്യ (technology) വളര്‍ന്നു കഴിഞ്ഞു. മാത്രവുമല്ല വളരെ വേഗത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍ ജനങ്ങളിലേയ്ക്ക് എത്തുന്നുമുണ്ട്. ഏറെ ജനകീയമായ ഫോട്ടോഷോപ്പിന്റെ (photoshop) സൗജന്യ പതിപ്പ് (free version) പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ് അഡോബ് (adobe) എന്ന റിപ്പോർട്ടുകളും പുറത്തു വന്നു കഴിഞ്ഞു. എല്ലാവര്‍ക്കും ഫോട്ടോഷോപ്പ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പതിപ്പ് ഓൺലൈനായി ലഭ്യമാക്കാൻ കമ്പനി തയ്യാറെടുക്കുന്നത്.

    ദ വെര്‍ജിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഫോട്ടോഷോപ്പിന്റെ സൗജന്യ പതിപ്പ് കാനഡയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം അവതരിപ്പിച്ചത്. സൗജന്യ അഡോബ് അക്കൗണ്ട് വഴി കാനഡയില്‍ ഇത് ഉപയോഗിക്കാം. എന്നാല്‍ പണമടച്ച് ഉപയോഗിക്കുന്നവര്‍ക്ക് ചില എക്‌സ്‌ക്ലൂസീവ് ഫീച്ചറുകള്‍ ലഭ്യമാക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. പക്ഷേ, സാമാന്യം ഭേദപ്പെട്ട രീതിയില്‍ എഡിറ്റിംഗ് ചെയ്യാനുള്ള എല്ലാ ടൂളുകളും സൗജന്യ പതിപ്പില്‍ തന്നെ ലഭ്യമാക്കിയിട്ടുണ്ട്.

    'ഫോട്ടോഷോപ്പ് എന്താണെന്ന് മനസ്സിലാക്കാനും അതിന്റെ സേവനം പ്രയോജനപ്പെടുത്താനും എല്ലാവര്‍ക്കും സാധിക്കുക, കൂടുതല്‍ ആളുകള്‍ക്ക് ഇത് ലഭ്യമാക്കുക തുടങ്ങിയവയാണ് ഞങ്ങളുടെ ലക്ഷ്യം' അഡോബ് കമ്പനിയിലെ ഉദ്യോഗസ്ഥയായ മരിയ യാബ് വ്യക്തമാക്കി. അഡോബ് ഫോട്ടോഷോപ്പിന്റെ ആദ്യ ഓൺലൈൻ പതിപ്പ് ഒക്ടോബറിലാണ് പുറത്തിറക്കിയത്. ആപ്പിന്റെ വളരെ ലളിതമായ പതിപ്പായിരുന്നു ഇത്. അടിസ്ഥാനപരമായ എഡിറ്റിംഗുകൾ ഇതുപയോഗിച്ച് ചെയ്യാനാകും. പക്ഷേ, ആപ്പിന്റെ എല്ലാ തരത്തിലുമുള്ള ഫീച്ചറുകള്‍ ഇതില്‍ ലഭ്യമല്ലായിരുന്നു. പകരം, ഒരു ഷെയറിംഗ് ടൂള്‍ ആയിട്ടായിരുന്നു ഇത് ഡിസൈന്‍ ചെയ്തിരുന്നത്. അതായത്, ഒരാള്‍ക്ക് താന്‍ പങ്കുവെയ്ക്കുന്ന ചിത്രത്തെക്കുറിച്ച് മറ്റുള്ളവരില്‍ നിന്ന് സഹായങ്ങള്‍ തേടാം. പങ്കുവെച്ച ചിത്രത്തില്‍ മറ്റുള്ള ആളുകള്‍ക്ക് ചില അഭിപ്രായങ്ങള്‍ നടത്തി അത് മെച്ചപ്പെടുത്തി തിരികെ നല്‍കാന്‍ സാധിക്കുന്ന തരത്തിലായിരുന്നു ക്രമീകരണം.

    Also Read-Amazon Alexa | അലക്‌സ ഇനി മരിച്ചുപോയവരുടെ ശബ്ദത്തിലും സംസാരിക്കും; പുതിയ ഫീച്ചറുമായി ആമസോണ്‍

    സൗജന്യ ഫോട്ടോഷോപ്പ് പതിപ്പിനായി ആകാംഷയോടെയാണ് ലോകമെമ്പാടുമുള്ളവർ കാത്തിരിക്കുന്നത്. ഫോട്ടോ, എഡിറ്റിംഗ്, പരസ്യങ്ങള്‍, കമ്മ്യൂണിക്കേഷന്‍ മേഖലയിലെല്ലാം വിപ്ലവകരമായ മാറ്റത്തിന് കാരണമായേക്കാവുന്ന തീരുമാനമാണ് അഡോബ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

    1988ലാണ് ആദ്യമായി അഡോബ് ഫോട്ടോഷോപ്പ് വികസിപ്പിക്കുന്നത്. പിന്നീട് ഡിജിറ്റല്‍ രംഗത്ത് ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാനും ആളുകളുടെ സാങ്കേതിക പരിജ്ഞാനത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനും ഫോട്ടോഷോപ്പിന് കഴിഞ്ഞിരുന്നു. 2013 മുതലാണ് പണം കൊടുത്ത് സോഫ്‌റ്റ്‍വെയര്‍ വാങ്ങുന്നതിന് പകരമായി വാടകയ്ക്ക് നല്‍കുന്ന ലൈസന്‍സിംഗ് സംവിധാനത്തിലേയ്ക്ക് ഇത് മാറിയത്.

    Also Read-WhatsApp | പ്രൊഫൈല്‍ ഫോട്ടോ ആരൊക്കെ കാണണമെന്ന് ഇനി നിങ്ങള്‍ തീരുമാനിക്കും

    ഫോട്ടോഷോപ്പ് എലമെന്റ്‌സ്, പിഎസ് ലൈറ്റ് റൂം, എക്‌സ്‌പ്രെസ്, ഫിക്‌സ്, സ്‌കെച്ച്, മിക്‌സ് തുടങ്ങിയ ഒരുപാട് കാര്യങ്ങള്‍ അഡോബ് വികസിപ്പിച്ചിട്ടുണ്ട്. ഐ പാഡിനായി പ്രത്യേക പതിപ്പും ഫോട്ടോഷോപ്പിനുണ്ട്. പുതിയ പുതിയ പ്ലഗ്ഗിനുകള്‍ വഴി ഫോട്ടോഷോപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കാറുണ്ട്. കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുന്ന പ്രോഗ്രാമുകളാണ് പ്ലഗ്ഗിനുകള്‍. അഡോബ് അല്ലാതെ പുറത്ത് നിന്നുള്ള കമ്പനികളും ഫോട്ടോഷോപ്പിനായി പ്ലഗ്ഗിനുകള്‍ വികസിപ്പിക്കാറുണ്ട്. കളര്‍ കറക്ഷന്‍, സ്‌പെഷ്യല്‍ ഇഫക്ട്, 3ഡി തുടങ്ങിയ ചില പ്ലഗ്ഗിനുകള്‍ വളരെ ജനകീയമാണ്. സൗജന്യ പതിപ്പ് വരുന്നതോടെ ഇവയുടെ ഒക്കെ ലഭ്യത എങ്ങനെയാണെന്നും കാത്തിരുന്ന് കാണണം.
    Published by:Jayesh Krishnan
    First published: