ഇന്ന് അർധരാത്രിക്ക് മുൻപ് കുടിശ്ശിക അടയ്ക്കണം; എയർടെല്ലിനും വോഡഫോൺ- ഐഡിയക്കും ഗവ. നോട്ടീസ്

ടെലികോം കമ്പനികള്‍ വാര്‍ഷിക ലൈസന്‍സ് ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ സുപ്രീം കോടതി രൂക്ഷവിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് നടപടി

News18 Malayalam | news18-malayalam
Updated: February 14, 2020, 6:36 PM IST
ഇന്ന് അർധരാത്രിക്ക് മുൻപ് കുടിശ്ശിക അടയ്ക്കണം; എയർടെല്ലിനും വോഡഫോൺ- ഐഡിയക്കും ഗവ. നോട്ടീസ്
News18
  • Share this:
ന്യൂഡല്‍ഹി: കുടിശ്ശികത്തുക വെള്ളിയാഴ്ച അര്‍ധരാത്രിക്ക് മുമ്പായി അടക്കണമെന്ന് കാണിച്ച് ടെലികോം കമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ നോട്ടീസ്. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ കമ്പനികളോടാണ് കുടിശ്ശിക ഉടന്‍ അട്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. രണ്ട് കമ്പനികളും 88,000 കോടി രൂപയുടെ കുടിശ്ശികയാണ് അടച്ചുതീര്‍ക്കാനുള്ളത്.

ടെലികോം കമ്പനികള്‍ വാര്‍ഷിക ലൈസന്‍സ് ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ സുപ്രീം കോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഫീസ് ഈടാക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചിരുന്നു. ഇവിടെ എന്താണ് നടക്കുന്നതെന്നും നിയമത്തിന് ഈ രാജ്യത്ത് ഒരു വിലയുമില്ലേയെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചിരുന്നു.

Also Read- 'വിധി നടപ്പാക്കുന്നില്ലെങ്കിൽ സുപ്രീം കോടതി അടച്ചു പൂട്ടാം'; കോടതിയലക്ഷ്യ കേസിൽ പൊട്ടിത്തെറിച്ച് ജസ്റ്റിസ് അരുൺ മിശ്ര

വാര്‍ഷിക ലൈസന്‍സ് ഫീസ് അടയ്ക്കുന്നതിന് കൂടുതല്‍ സമയം തേടിയുള്ള ടെലികോം കമ്പനികളുടെ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. എയര്‍ടെല്‍, വോഡഫോണ്‍, ടാറ്റ തുടങ്ങിയ ടെലികോം കമ്പനികളാണ് ഫീസ് അടയ്ക്കുന്നതിന് സമയം തേടി കോടതിയെ സമീപിച്ചത്.

കമ്പനികള്‍ ഒരു പൈസ പോലും അടച്ചിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ഫീസ് അടയ്ക്കുന്നതിന് സമയം അനുവദിച്ച് ഉത്തരവിറക്കിയ ടെലികോം വകുപ്പിലെ ഓഫീസറെ കോടതിയിലേക്കു വിളിച്ചുവരുത്തുമെന്ന് ജസ്റ്റിസ് പറഞ്ഞു. കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എങ്ങനെയാണ് കഴിയുക. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കില്‍ സുപ്രീം കോടതി അടച്ചു പൂട്ടുന്നതാകും നല്ലത്. ഇത് അവസാന അവസരവും മുന്നറിയിപ്പുമാണെന്നും ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
Published by: Rajesh V
First published: February 14, 2020, 6:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading