രാജ്യത്തുടനീളമുള്ള എയര്‍ടെല്‍ (Airtel) ബ്രോഡ്ബാന്‍ഡ് (broadband) ഉപയോക്താക്കള്‍ക്ക് വെള്ളിയാഴ്ച ഡാറ്റാ കണക്റ്റിവിറ്റിയില്‍ തടസ്സം നേരിട്ടതിൽ വിശദീകരണവുമായി കമ്പനി. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന്
നെറ്റ്‌വർക്ക് പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
സേവനങ്ങള്‍ ഇപ്പോള്‍ സാധാരണ നിലയിലായെന്നും ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനം നല്‍കുന്നതിനായി കമ്പനി പ്രവര്‍ത്തിക്കുന്നതായും എയര്‍ടെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എയര്‍ടെല്ലിന്റെ ബ്രോഡ്ബാന്‍ഡ് സേവനങ്ങളും മൊബൈല്‍ ഡാറ്റാ സേവനങ്ങളും തകരാറിലായതായി നൂറുകണക്കിന് ഉപയോക്താക്കളാണ് സോഷ്യല്‍ മീഡിയ വഴി പരാതിപ്പെട്ടത്. രാജ്യത്ത് എയര്‍ടെലിന്റെ മൊബൈല്‍ ഇന്റര്‍നെറ്റിനെയും , ബ്രോഡ്ബാന്‍ഡ്, വൈഫൈ സേവനങ്ങളിലും തടസം നേരിട്ടതായി ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
'ഞങ്ങളുടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഒരു ചെറിയ തടസ്സമുണ്ടായി, നിങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത അനുഭവം നല്‍കുന്നതിനായി ഞങ്ങൾ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ എല്ലാം സാധാരണ നിലയിലായിരിക്കുന്നു,' എയര്‍ടെല്‍ ട്വിറ്ററില്‍ കുറച്ചു.
ഡല്‍ഹി, മുംബൈ, നോയിഡ തുടങ്ങിയ പ്രദേശങ്ങളില്‍ അടക്കം മൊബൈല്‍ നെറ്റ്വര്‍ക്ക് പോലും പ്രവര്‍ത്തനരഹിതമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് രാവിലെ 11:30 മുതലാണ് പ്രശ്‌നങ്ങള്‍ കണ്ട് തുടങ്ങിയത്. തടസ്സം അനുഭവപ്പെടുന്നതിനുള്ള കാരണം എന്താണ് എന്ന് ഇപ്പോഴും അറിവായിട്ടില്ല. തടസ്സത്തിന്റെ കാരണം പരിശോധിച്ച് വരുകയാണെന്ന് എയര്‍ടെല്‍ വൃത്തങ്ങള്‍ അറിയിച്ചു.
Smartphone Lifespan | ഒരു സ്‌മാർട്ട്‌ഫോണിന്റെ ആയുസ്സ് എത്ര? Samsung, Xiaomi, Realme ഫോണുകൾ എത്ര കാലം ഉപയോഗിക്കാം?സ്മാർട്ട്‌ഫോണുകളുടെ കാര്യത്തിൽ, സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളും സെക്യൂരിറ്റി അപ്‌ഡേറ്റുകളും വളരെ നിർണായകമാണ്. കാരണം നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങൾ, ഫോട്ടോകൾ, ലൊക്കേഷൻ തുടങ്ങി പ്രധാനപ്പെട്ട എല്ലാ സ്വകാര്യ വിവരങ്ങളും ഇപ്പോൾ സ്മാർട്ട്‌ഫോണിലാണുള്ളത്. അതുകൊണ്ട് തന്നെ പുതിയ ഒരു സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ IP68 റേറ്റിംഗും ടച്ച് ബോഡിയുമല്ല ശ്രദ്ധിക്കേണ്ടത് പകരം നിങ്ങളുടെ പുതിയ ഫോണിന് എത്ര വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ലഭിക്കും എന്നതാണ്.
യഥാർത്ഥത്തിൽ സെക്യൂരിറ്റി അപ്‌ഡേറ്റുകൾക്കാണ് കൂടുതൽ പ്രധാന്യം നൽകേണ്ടത്. ഇതാണ് നിങ്ങളുടെ ഫോൺ സുരക്ഷിതമായി നിലനിർത്തുന്നത്. മൂന്ന് വർഷത്തിന് ശേഷം നിങ്ങളുടെ സ്മാർട്ട്‌ഫോൺ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിന് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ലഭിക്കുന്നില്ലെങ്കിൽ ഇത്തരം ഉപകരണം ഉപയോഗിക്കുന്നത് വളരെ അപകടകരമാണ്. കാരണം ഈ ഉപകരണങ്ങൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
ബിൽഡ് ക്വാളിറ്റിയോ സ്‌പെസിഫിക്കേഷനോ ക്യാമറയോ ഒന്നുമല്ല ഒരു സ്‌മാർട്ട്‌ഫോണിന്റെ ആയുസ്സ് നിർണ്ണയിക്കുന്ന ഘടകങ്ങൾ. ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയറിന്റെ ലഭ്യതയാണ് ഫോണിന്റെ ആയുസ്സ് നിർണ്ണയിക്കുന്ന പ്രധാന ഘടകം. ഇവിടെയാണ് സാംസങ്, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ വലിയ ബ്രാൻഡുകൾ മറ്റ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തമാകുന്നത്.
സാസംങ്നിലവിൽ, സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾക്കൊപ്പം മൂന്ന് വർഷം വരെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ലഭിക്കുന്നു. എന്നാൽ കഴിഞ്ഞ വർഷം മുതൽ പുറത്തിറക്കുന്ന ഗാലക്‌സി എസ് 21 സീരീസിൽ ആരംഭിക്കുന്ന മുൻനിര സ്മാർട്ട്‌ഫോണുകൾക്ക് അഞ്ച് വർഷത്തെ സുരക്ഷാ അപ്ഡേറ്റും നാല് വർഷം വരെ ആൻഡ്രോയിഡ് അപ്‌ഡേറ്റും സാംസങ് പ്രഖ്യാപിച്ചേക്കുമെന്ന് ഈ ആഴ്ച ആദ്യം ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത് ശരിയാണെങ്കിൽ, സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും കൂടുതൽ ആയുസ്സുള്ള ആൻഡ്രോയിഡ് ഫോണായി സാംസങ് ഫോണുകൾ മാറും. സാംസങ് ഗാലക്‌സി എസ് 22 സീരീസ് ഇന്ന് വൈകുന്നേരം പുറത്തിറക്കും. ഗാലക്‌സി എസ് 22, ഗാലക്‌സി എസ് 22 +, ഗാലക്‌സി എസ് 22 അൾട്രാ എന്നിവയാണ് ഇന്ന് പുറത്തിറക്കുന്ന സ്മാർട്ട്ഫോണുകൾ.
ഗൂഗിൾ പിക്സൽസാംസങ് സ്മാർട്ട്ഫോണുകളുടെ ആൻഡ്രോയിഡ് ലൈഫ് സൈക്കിളിൽ മാറ്റം വരുത്തുന്നത് വരെ ഗൂഗിൾ പിക്‌സൽ സ്മാർട്ട്‌ഫോണുകളാണ് ഏറ്റവും കൂടുതൽ ആയുസ്സുള്ള സ്മാർട്ട്ഫോണുകൾ. ഗൂഗിൾ പിക്‌സൽ സ്‌മാർട്ട്‌ഫോണുകൾക്ക് മൂന്ന് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ഏകദേശം 5 വർഷത്തെ ആൻഡ്രോയിഡ് സെക്യൂരിറ്റി അപ്ഡേറ്റും ലഭിക്കും.
വൺപ്ലസ്വൺപ്ലസ് കഴിഞ്ഞ വർഷം സ്‌മാർട്ട്‌ഫോണുകൾക്ക് മൂന്ന് വർഷം വരെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷം വരെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നു. വൺപ്ലസ് 7 സീരീസിന് ശേഷമുള്ള സ്മാർട്ട്‌ഫോണുകൾക്ക് മൂന്ന് വർഷത്തേക്ക് പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും നാല് വർഷം വരെ സെക്യൂരിറ്റി അപ്ഡേറ്റുകളും ലഭിക്കും.
ഷവോമിവൺപ്ലസ് പോലെ തന്നെ ഷവോമിയും സ്മാർട്ട്‌ഫോണുകളിൽ മൂന്ന് വർഷം വരെ ആൻഡ്രോയിഡ് അപ്‌ഡേറ്റാണ് വാഗ്ദാനം ചെയ്യുന്നത്. ഷവോമി സ്‌മാർട്ട്‌ഫോണുകൾക്ക് തുടർച്ചയായി നാല് വർഷം വരെ ആൻഡ്രോയിഡ് സെക്യൂരിറ്റി അപ്‌ഡേറ്റുകൾ ലഭിക്കും.
ഓപ്പോവൺപ്ലസിനെപ്പോലെ തന്നെ ഓപ്പോ സ്മാർട്ട്‌ഫോണുകൾക്കും നാല് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റ് ലഭിക്കും. മൂന്ന് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
വിവോവിവോ (Vivo) സ്മാർട്ട്ഫോണുകൾക്ക് ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിന്റെ മൂന്ന് പതിപ്പുകൾ വരെ ലഭിക്കും. എന്നാൽ വിവോ സ്മാർട്ട്‌ഫോണുകൾക്ക് മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റ് മാത്രമേ ലഭിക്കൂ.
Also Read-
മാസ്ക് നീക്കം ചെയ്യാതെ തന്നെ ഐഫോൺ അൺലോക്ക് ചെയ്യാം; പുതിയ ഫീച്ചറുമായി ആപ്പിൾറിയൽ മീആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ കാര്യത്തിൽ മറ്റ് മുൻനിര ബ്രാൻഡുകളിൽ റിയൽമി സ്മാർട്ട്‌ഫോണുകൾക്കാണ് ഏറ്റവും കുറഞ്ഞ ആയുസ്സ് ഉള്ളത്. ഈ സ്മാർട്ട്ഫോണുകൾക്ക് രണ്ട് ആൻഡ്രോയിഡ് അപ്ഡേറ്റുകൾ മാത്രമേ ലഭിക്കൂ, കൂടാതെ മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളുമാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.