• HOME
  • »
  • NEWS
  • »
  • money
  • »
  • Airtel പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു; 30 ദിവസം വരെ വാലിഡിറ്റി

Airtel പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു; 30 ദിവസം വരെ വാലിഡിറ്റി

296 രൂപയുടെയും 319 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

  • Share this:
    ടെലികോം (Telecom) കമ്പനിയായ എയര്‍ടെല്‍ (airtel) ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ (prepaid plans) പ്രഖ്യാപിച്ചു. 296 രൂപയുടെയും 319 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 296 രൂപയുടെ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് 30 ദിവസത്തേക്ക് മൊത്തം 25 ജിബി ഡാറ്റ നല്‍കുമ്പോള്‍, 319 രൂപയുടെ പ്ലാനുംഒരു മാസം മുഴുവന്‍ വാലിഡിറ്റി നല്‍കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് പ്രതിദിനം 2 ജിബി ഡാറ്റയാണ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്. 30 ദിവസത്തെ വാലിഡിറ്റിയുള്ള ഒരു പ്ലാനെങ്കിലും നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ടെലികോം കമ്പനികളോട് നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് പുതിയ പ്രീപെയ്ഡ് പ്ലാന്‍ എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്.

    296 രൂപ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും മൊത്തം 25 ജിബി ഡാറ്റയും 30 ദിവസത്തേക്ക് ലഭിക്കും. 319 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും പ്രതിദിനം 2 ജിബി ഡാറ്റയും ഒരു മാസത്തേക്ക് ലഭിക്കും. ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന് 30 ദിവസത്തെ സൗജന്യ ട്രയല്‍, മൂന്ന് മാസത്തെ അപ്പോളോ 24*7 സര്‍ക്കിള്‍, ഫാസ്ടാഗില്‍ 100 രൂപ ക്യാഷ്ബാക്ക് എന്നിവ ഉള്‍പ്പെടുന്ന അധിക ആനുകൂല്യങ്ങളോടെയാണ് രണ്ട് പ്ലാനുകളും അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് Wynk Music-ലേക്ക് സൗജന്യ പ്രവേശനവും നല്‍കുന്നുണ്ട്.

    Also Read-Whatsapp ഫോർവേഡ് മെസേജുകൾ അയയ്ക്കുന്നതിന് പുതിയ നിയന്ത്രണം; വിശദാംശങ്ങൾ അറിയാം

    അതേസമയം, വീ (മുമ്പ് വോഡഫോണ്‍ ഐഡിയ) 327, 337 രൂപ നിരക്കിലുള്ള രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ പ്രഖ്യാപിച്ചിരുന്നു. 327 രൂപയുടെയും 337 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകള്‍ ഉപയോക്താക്കള്‍ക്ക് 30 ദിവസത്തെയും 31 ദിവസത്തെയും വാലിഡിറ്റിയാണ് നല്‍കുന്നത്. കൂടാതെ ഉപയോക്താക്കള്‍ക്ക് യഥാക്രമം 25ജിബി, 28ജിബി ഡാറ്റയും നല്‍കുന്നുണ്ട്. വിഐയുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് വിഐ മൂവീസ്, ടിവി ആപ്പ് എന്നിവയിലേക്കുള്ള സൗജന്യ സബ്സ്‌ക്രിപ്ഷന്‍ പോലുള്ള അധിക ആനുകൂല്യങ്ങളും നല്‍കുന്നു.

    എയര്‍ടെല്ലിന്റെ മറ്റ് പ്രീപെയ്ഡ് പ്ലാനുകള്‍

    179 രൂപയുടെ എയര്‍ടെല്‍ പ്ലാന്‍
    എയര്‍ടെല്ലിന്റെ 179 രൂപയുടെ പ്ലാനില്‍ ആകെ 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. പ്രതിദിനം 100 എസ്എംഎസുകളും അണ്‍ലിമിറ്റഡ് കോളുകളും പ്ലാനില്‍ നല്‍കുന്നു. ഈ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്.

    265 രൂപയുടെ എയര്‍ടെല്‍ പ്ലാന്‍
    എയര്‍ടെല്ലിന്റെ 265 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1 ജിബി ഡാറ്റ ലഭിക്കുന്നു. പ്രതിദിനം 100 എസ്എംഎസുകള്‍ക്ക് പുറമേ, ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കുന്നുണ്ട്. ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്.

    299 രൂപയുടെ എയര്‍ടെല്‍ പ്ലാന്‍
    299 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ പ്രതിദിനം 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും പ്ലാനില്‍ ലഭിക്കുന്നുണ്ട്. ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്.
    Published by:Jayesh Krishnan
    First published: