നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Airtel | പ്രീപെയ്ഡ് പ്ലാനുകൾക്ക് എയര്‍ടെല്‍ വിലകൂട്ടി; വർധന 25 ശതമാനം വരെ; പുതുക്കിയ താരിഫ് നിരക്കുകൾ

  Airtel | പ്രീപെയ്ഡ് പ്ലാനുകൾക്ക് എയര്‍ടെല്‍ വിലകൂട്ടി; വർധന 25 ശതമാനം വരെ; പുതുക്കിയ താരിഫ് നിരക്കുകൾ

  എയര്‍ടെല്‍ വരിക്കാരുടെ ജനപ്രിയ പ്രതിമാസ പ്ലാനുകള്‍ക്ക് പുതുക്കിയ നിരക്ക് പ്രകാരം കുറഞ്ഞത് 50 രൂപ എങ്കിലും അധികം നല്‍കേണ്ടി വരും.

  • Share this:
   പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ഭാരതി എയര്‍ടെല്‍. ഓരോ ഉപയോക്താവിനില്‍ നിന്നുള്ള ശരാശരി വരുമാനം (ARPU - Average Revenue Per User) വര്‍ദ്ധിപ്പിക്കുന്നതിനായി, നവംബര്‍ 26 മുതല്‍ എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാൻ നിരക്കുകൾ 20% മുതല്‍ 25% വരെ വര്‍ദ്ധിപ്പിക്കും. അടിസ്ഥാന പ്രീപെയ്ഡ് എയര്‍ടെല്‍ പ്ലാന്‍ താരിഫ് വര്‍ദ്ധനയ്ക്ക് ശേഷം 28 ദിവസത്തെ സാധുതയോടെ 99 രൂപ നിരക്കിൽ ആരംഭിക്കും. നിലവില്‍ ഇതേ ആനുകൂല്യങ്ങളുള്ള അടിസ്ഥാന പ്ലാന് 75 രൂപയായിരുന്നു വില. എല്ലാ പ്ലാനുകളുടെയും നിരക്കില്‍ മാത്രമാണ് മാറ്റമുള്ളത്, ആനുകൂല്യങ്ങളില്‍ മാറ്റമില്ല.

   എയര്‍ടെല്‍ വരിക്കാരുടെ ജനപ്രിയ പ്രതിമാസ പ്ലാനുകള്‍ക്ക് പുതുക്കിയ നിരക്ക് പ്രകാരം കുറഞ്ഞത് 50 രൂപ എങ്കിലും അധികം നല്‍കേണ്ടി വരും. ഏറെ ആളുകള്‍ ഉപയോഗിച്ചിരുന്ന, 56 ദിവസത്തെയും 84 ദിവസത്തെയും വാലിഡിറ്റിയുള്ള പ്ലാനുകള്‍ക്ക് പുതുക്കിയ നിരക്ക് പ്രകാരം യഥാക്രമം 479 രൂപയും 455 രൂപയും നല്‍കേണ്ടി വരും. നേരത്തെ അത് യഥാക്രമം 399 രൂപയും 449 രൂപയുമായിരുന്നു.

   ഡാറ്റ ടോപ്പ്-അപ്പ് പ്ലാനുകളുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള 48 രൂപ നിരക്ക് 58 രൂപയായി വര്‍ദ്ധിപ്പിച്ചപ്പോള്‍, 98 രൂപ, 251 രൂപ നിരക്കിലെ ടോപ്പ് അപ്പുകള്‍ യഥാക്രമം 118 രൂപയായും 301 രൂപയായും വര്‍ധിപ്പിച്ചു.

   28 ദിവസത്തെ വാലിഡിറ്റിയുള്ള പുതിയ എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാന്‍ നിരക്ക്
   നവംബര്‍ 26 മുതല്‍ - 28 ദിവസത്തെ കാലാവധിയുള്ള 75 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ നിരക്ക് 99 രൂപയായി ഉയര്‍ത്തി. 149 രൂപയുടെ എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനിന് ഇപ്പോള്‍ 179 രൂപയാകും. 219 രൂപയുടെ എയര്‍ടെല്‍ പ്ലാനിന്റെ വില 265 രൂപയായി. അതുപോലെ 249 രൂപയുടെയും 298 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് യഥാക്രമം 299 രൂപയും 359 രൂപയും ആയി. പുതിക്കിയ മറ്റ് എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാന്‍ നിരക്കുകള്‍ അറിയാം:

   56 ദിവസത്തെ വാലിഡിറ്റിയുള്ള പുതിയ എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാന്‍ നിരക്ക്
   56 ദിവസത്തെ കാലാവധിയുള്ള രണ്ട് എയര്‍ടെല്‍ പ്ലാനുകള്‍ ഉണ്ട്. 399 രൂപയുടെ പ്ലാനിന് ഇനി മുതൽ 479 രൂപയും 449 രൂപയുടെ പ്ലാനിന് 549 രൂപയുമാണ് വില.

   84 ദിവസത്തെ വാലിഡിറ്റിയുള്ള പുതിയ എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാന്‍ നിരക്ക്
   84 ദിവസത്തെ വാലിഡിറ്റിയുള്ള എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് ഇനി കുറഞ്ഞത് 455 രൂപയാകും, നേരത്ത് അത് 379 രൂപയായിരുന്നു. 598 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 719 രൂപയും 698 രൂപ പ്ലാനിന് 839 രൂപയുമായി ഉയര്‍ത്തി.

   365 ദിവസത്തെ വാലിഡിറ്റിയുള്ള വാര്‍ഷിക പ്ലാനുകള്‍
   വാര്‍ഷിക പ്ലാനുകളെ സംബന്ധിച്ചിടത്തോളം, 365 ദിവസത്തെ വാലിഡിറ്റിയുള്ള 1,498 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇപ്പോള്‍ 1,799 രൂപയും, 2,498 രൂപയുടെ പ്ലാനിന്റെ വില 2,999 രൂപയുമായും ഉയര്‍ത്തി.
   Published by:Jayesh Krishnan
   First published:
   )}