• HOME
 • »
 • NEWS
 • »
 • money
 • »
 • Amazon Alexa | അലക്‌സ ഇനി മരിച്ചുപോയവരുടെ ശബ്ദത്തിലും സംസാരിക്കും; പുതിയ ഫീച്ചറുമായി ആമസോണ്‍

Amazon Alexa | അലക്‌സ ഇനി മരിച്ചുപോയവരുടെ ശബ്ദത്തിലും സംസാരിക്കും; പുതിയ ഫീച്ചറുമായി ആമസോണ്‍

ഒരാളുടെ ശബ്ദം ഒരു മിനിറ്റില്‍ താഴെ നേരം കേട്ടാൽ, പിന്നീട് സംസാരിക്കുമ്പോള്‍ അലക്‌സയ്ക്ക് ആ ശബ്ദം അനുകരിക്കാന്‍ കഴിയും.

 • Share this:
  പ്രിയപ്പെട്ടവരുടെ വേര്‍പാടിനെ തരണം ചെയ്യുന്നത് പലപ്പോഴുംഅവരുടെ ഓര്‍മ്മകളിലൂടെയാണ്. മരിച്ചുപോയ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഓര്‍മ്മകള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ ഫോട്ടോകളില്‍ വിവിധ സാങ്കേതികവിദ്യകള്‍ നാം ഉപയോഗിക്കാറുണ്ട്. എന്നാല്‍ മരിച്ചുപോയവരുടെ ശബ്ദത്തെ പുനരുജ്ജീവിപ്പിക്കാനും നിങ്ങള്‍ക്ക് ഇനിസാധിക്കും.

  നിങ്ങളുടെ ജീവിച്ചിരിപ്പില്ലാത്ത (dead ones) സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ശബ്ദത്തില്‍ നിങ്ങളോട് സംസാരിക്കാന്‍ കഴിയുന്ന വോയ്‌സ് അസിസ്റ്റന്റ് ഫീച്ചര്‍ (voice assistant feature) ആമസോണ്‍ അലക്‌സ (amazon alexa) ഒരുക്കുകയാണ്. ആമസോണിന്റെ re:MARS കോണ്‍ഫറന്‍സിലാണ് പുതിയ വോയ്‌സ് അസിസ്റ്റന്റ് ഫീച്ചറിനെ കുറിച്ച് കമ്പനി പരാമര്‍ശിച്ചത്. ഓര്‍മ്മകളെ എക്കാലവും നിലനിർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

  ഒരാളുടെ ശബ്ദം ഒരു മിനിറ്റില്‍ താഴെ നേരം കേട്ടാൽ, പിന്നീട് സംസാരിക്കുമ്പോള്‍ അലക്‌സയ്ക്ക് ആ ശബ്ദം അനുകരിക്കാന്‍ കഴിയും. എന്നാല്‍ ഫീച്ചറിന്റെ വികസനത്തെ കുറിച്ചോ അലക്‌സ വോയ്‌സ് അസിസ്റ്റന്റുകളിലേക്ക് ഇത് എപ്പോള്‍ അവതരിപ്പിക്കുമെന്നോ കൃത്യമല്ല. re:MARS ( മെഷീന്‍ ലേണിംഗ്, ഓട്ടോമേഷന്‍, റോബോട്ടുകള്‍, സ്‌പേസ്) പരിപാടി ആംബിയന്റ് കമ്പ്യൂട്ടിംഗില്‍ (ambient computing) ആമസോണ്‍ എന്താണ് ചെയ്യുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

  Also Read-WhatsApp | പ്രൊഫൈല്‍ ഫോട്ടോ ആരൊക്കെ കാണണമെന്ന് ഇനി നിങ്ങള്‍ തീരുമാനിക്കും

  ഈ വോയ്‌സ് അസിസ്റ്റന്റ് ഫീച്ചറില്‍ ഒരാളുടെ ശബ്ദ പാറ്റേണ്‍ കൃത്യമായി പുനസൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്‌നങ്ങളുണ്ട്. ഇത്രയും കുറഞ്ഞ സമയത്തേക്ക് ഒരു ശബ്ദം കേട്ടതിനു ശേഷം അലക്‌സയ്ക്ക് എത്രത്തോളം ആ ശബ്ദം അനുകരിക്കാന്‍ കഴിയുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. മരിച്ചയാളുടെ ശബ്ദത്തിന്റെ അവകാശങ്ങളെ കുറിച്ചും അത് ഉപകരണങ്ങളിലോ കമ്പനി സെര്‍വറുകളിലോ എത്ര നേരം സൂക്ഷിക്കാന്‍ കഴിയും എന്നതിനെ കുറിച്ചുമുള്ള ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. ടെക്‌സ്റ്റ്-ടു-സ്പീച്ച് സാങ്കേതികവിദ്യയിലെ സമീപകാല മുന്നേറ്റങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതെന്ന് ആമസോണ്‍ വക്താവ് പറയുന്നു.

  അതേസമയം, ആമസോണ്‍ അതിന്റെ വാര്‍ഷിക അലക്സാ ലൈവ് ഡെവലപ്പേഴ്സ് ഇവന്റ് ജൂലൈ 20 ന് നടത്തുമെന്ന് പ്രഖ്യാപിച്ചു. അടുത്ത മാസം നടക്കുന്ന ഡെവലപ്പേഴ്സ് ഇവന്റില്‍ ഫീച്ചറിനെ കുറിച്ച് കൂടുതല്‍ അപ്ഡേറ്റുകള്‍ കമ്പനി നല്‍കുമെന്ന് പ്രതീക്ഷിക്കാം.

  'അലക്‌സയിലെ ടീമുകളും ഞങ്ങളുടെ എല്ലാ പങ്കാളികളും തമ്മിലുള്ള സഹകരണത്തിലൂടെ മാത്രമേ ആംബിയന്റ് കമ്പ്യൂട്ടിംഗിനെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കാനാകൂ,'' അലക്‌സയിലെ ബിസിനസ് ടു ബിസിനസ് ആന്‍ഡ് ഡെവലപ്പര്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കെല്ലി വെന്‍സെല്‍ പറഞ്ഞു.

  Also Read-WhatsApp | വീഡിയോ കോളിനിടെ അം​ഗങ്ങളെ മ്യൂട്ട് ചെയ്യാം; വ്യക്തി​ഗത മെസേജ് അയക്കാം; പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്

  ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ ഇതിനകം ദശലക്ഷക്കണക്കിന് അലക്‌സാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അവരുടെ പ്രിയപ്പെട്ട സംഗീതം പ്ലേ ചെയ്യുക, വാര്‍ത്തകള്‍ വായിക്കുക, സ്വീകരണമുറിയിലെ ലൈറ്റുകള്‍ ഓഫ് ചെയ്യുക എന്നിവയും മറ്റും ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ക്കായി അലക്സ ഉപയോഗിക്കുന്നു.

  ആമസോണിന്റെ ഇക്കോ സ്പീക്കറുകളിൽ നിന്നും ലഭിക്കുന്ന വോയ്സ് ഡാറ്റ ഉപയോക്താക്കൾക്ക് തന്നെ പരസ്യം നൽകാനായി ആമസോൺ ഉപയോഗിക്കുന്നുണ്ടെന്ന് അടുത്തിടെ ചില പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ യൂണിവേഴ്സിറ്റികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗവേഷകരുടെ ഒരു സംഘമാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
  Published by:Jayesh Krishnan
  First published: