നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Book Uber Cab From WhatsApp| ഇനി വാട്സ്ആപ്പിലൂടെ ഊബർ ബുക്ക് ചെയ്യാം; അറിയേണ്ടതെല്ലാം

  Book Uber Cab From WhatsApp| ഇനി വാട്സ്ആപ്പിലൂടെ ഊബർ ബുക്ക് ചെയ്യാം; അറിയേണ്ടതെല്ലാം

  ഈ ആഴ്ച്ച മുതൽ പുതിയ സേവനം ലഭ്യമാകുമെന്നാണ് ഊബർ അറിയിച്ചിരിക്കുന്നത്.

  Uber

  Uber

  • Share this:
   നൂതനമായ സംവിധാനങ്ങളാണ് ഫെയ്സ്ബുക്ക് (Facebook) ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ് (WhatsApp)ഉപയോക്താക്കൾക്കായി ഒരുക്കുന്നത്. വാട്സ് ആപ്പിലൂടെ പണം കൈമാറുന്ന സേവനം അടുത്തിടെയാണ് കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിയത്. ഇതിനു പിന്നാലെ, വാട്സ് ആപ്പിലൂടെ ഊബർ ( Uber) ബുക്ക് ചെയ്യാനുള്ള അവസരവും വാട്സ് ആപ്പ് ഒരുക്കുന്നു.

   ഊബറും വാട്സ്ആപ്പും ചേർന്നാണ് ഇന്ത്യയിലെ ഉപയോക്താക്കൾക്കായി പുതിയ സേവനം ഒരുക്കുന്നത്. ഈ ആഴ്ച്ച മുതൽ പുതിയ സേവനം ലഭ്യമാകുമെന്നാണ് ഊബർ അറിയിച്ചിരിക്കുന്നത്. ഊബർ വാട്സ്ആപ്പ് ചാറ്റ്ബോട്ട് വഴിയാണ് കാബ് ബുക്ക് ചെയ്യേണ്ടത്.

   കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഊബർ ജനപ്രിയ ഓൺലൈൻ ടാക്സി സർവീസാണ്. ഇന്ത്യയിൽ എഴുപതോളം നഗരങ്ങളിലാണ് ഊബർ ലഭിക്കുന്നത്. പുതിയ അപ്ഡേറ്റ് ലഭ്യമായാൽ ഊബർ ആപ്പ് ഇല്ലാതെ തന്നെ കാബ് ബുക്ക് ചെയ്യാനാകും.

   Also Read-World's First 'Living' Robots | സെനൊബോട്ട്: ലോകത്തിലെ ആദ്യത്തെ പ്രത്യുത്പാദന ശേഷിയുള്ള റോബോട്ട്

   ഉപയോക്താക്കൾക്ക് ഊബർ ലഭ്യാമാകാൻ ഇനി ആപ്പ് ഡൗൺലോഡ് ചെയ്യേണ്ട ആവശ്യമില്ല. വാട്സ്ആപ്പിലൂടെ തന്നെ ഉപയോക്താക്കൾക്ക് പേര് രജിസ്റ്റർ ചെയ്യാനും ബുക്ക് ചെയ്യാനും ബില്ല് നൽകാനും സാധിക്കുമെന്നും ഊബർ അറിയിച്ചു.
   Also Read-Internet | ലോക ജനസംഖ്യയുടെ 37 ശതമാനം പേർ ഇപ്പോഴും ഇന്റർനെറ്റ് ഉപയോഗിച്ചിട്ടില്ല: ഐക്യരാഷ്ട്രസഭ

   വാട്സ്ആപ്പിലൂടെ എങ്ങനെ ഊബർ ബുക്ക് ചെയ്യാം

   1. നിങ്ങളുടെ വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക ‌
   2. +91 792000002 എന്ന നമ്പരിലേക്ക് ഒരു "Hi" അയക്കുക
   3. തുടർന്ന് വരുന്ന സന്ദേശത്തിൽ നിങ്ങളുടെ പിക്ക് അപ്പ്, ഡ്രോപ്പ് ലോക്കേഷൻ ആവശ്യപ്പെടും.
   4. വിവരങ്ങൾ നൽകിയാൽ നൽകേണ്ട പണവും ഡ്രൈവർ എത്തുന്ന സമയവും ലഭിക്കും.

   ഊബർ ആപ്പിലൂടെ കാബ് ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന സുരക്ഷിതത്വവും ഇൻഷുറൻസ് പരിരക്ഷയും വാട്സ്ആപ്പിലൂടെയും ഉറപ്പ് നൽകുന്നതായി കമ്പനി അറിയിച്ചിട്ടുണ്ട്.

   പുതിയ ഫീച്ചർ ആദ്യ ഘട്ടത്തിൽ ലഖ്നൗവിലായിരിക്കും ലഭ്യമാകുക. തുടർന്ന് ന്യൂഡൽഹിയിലും സേവനം ലഭിക്കും. ഘട്ടംഘട്ടമായിട്ടാകും ഇന്ത്യയിൽ ഊബർ സേവനമുള്ള നഗരങ്ങളിലെല്ലാം പുതിയ അപ്ഡേറ്റ് ലഭ്യമാകുക. അടുത്ത വർഷത്തോടെ ഇന്ത്യ മുഴുവൻ പുതിയ സേവനം ഒരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
   Published by:Naseeba TC
   First published:
   )}