ഗൂഗിൾ പിക്സൽ പ്രേമികൾക്ക് നിരാശ: പുതിയ മോഡലുകളായ പിക്സൽ 4, പിക്സല്‍4 XL ഇന്ത്യയിൽ ലഭ്യമാകില്ല

മോഷൻ സെൻസറിംഗ് ടെക്നോളജിയാണ് പിക്സൽ 4ന്റെ ഏറ്റവും വലിയ പ്രത്യേകത

news18
Updated: October 16, 2019, 1:48 PM IST
ഗൂഗിൾ പിക്സൽ പ്രേമികൾക്ക് നിരാശ: പുതിയ മോഡലുകളായ പിക്സൽ 4, പിക്സല്‍4 XL ഇന്ത്യയിൽ ലഭ്യമാകില്ല
മോഷൻ സെൻസറിംഗ് ടെക്നോളജിയാണ് പിക്സൽ 4ന്റെ ഏറ്റവും വലിയ പ്രത്യേകത
  • News18
  • Last Updated: October 16, 2019, 1:48 PM IST
  • Share this:
ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് ഗൂഗിൾ പിക്സൽ സീരീസിലെ പിക്സൽ 4, പിക്സല്‍4 XLഫോണുകൾ പുറത്തിറക്കിയത്. ഇന്ന് വിപണിയിൽ ഉള്ളതിൽ ഏറ്റവും മികച്ച ക്യാമറയും ടെക്നോളജിയും ഉൾക്കൊള്ളുന്നതാണ് ഈ ഫോണുകൾ എന്നാണ് ഗൂഗിളിനെ അവകാശവാദം. പക്ഷേ ഈ ഫോണുകൾ ഇന്ത്യയിൽ ലഭ്യമാകില്ല.

മോഷൻ സെൻസറിംഗ് ടെക്നോളജിയാണ് പിക്സൽ 4ന്റെ ഏറ്റവും വലിയ പ്രത്യേകത..ഫോൺ അൺലോക്ക് ചെയ്യാനും

നോട്ടിഫിക്കേഷൻസ് ഒഴിവാക്കാനും സൈലൻറ് ആക്കാനും കോൾ ഒഴിവാക്കാനും ഒക്കെ ഒരു കൈവീശൽ കൊണ്ട് സാധിക്കും.ഇത് ഫോണിൽ ഘടിപ്പിച്ചിരിക്കുന്ന മോഷൻ സെൻസർ ചിപ്പ് കൊണ്ടാണ് സാധ്യമാകുന്നത്..

Also Read-ഐഫോണ്‍ 11 ലോഞ്ച്: ഐഫോണ്‍ 7 മുതലുള്ള മോഡലുകൾക്ക് വിലകുറച്ച് ആപ്പിൾ

60 GHz mm വേവ് ഫ്രീക്വൻസി ബാൻഡ് ഉണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ.. എന്നാൽ ഇന്ത്യയിൽ ഈ ബാൻഡ് ഉപയോഗിക്കുവാൻ കേന്ദ്ര സർക്കാരിൻറെ അനുമതി വേണം. വ്യാവസായിക അടിസ്ഥാനത്തിൽ ഉള്ള ഉപകരണങ്ങൾക്ക് ഈ വേവ് ഫ്രീക്വൻസി ബാൻഡ് കേന്ദ്രസർക്കാർ നൽകിയിട്ടില്ല... അക്കാരണത്താൽ പിക്സൽ സീരീസിലെ പുതിയ ഫോണുകൾ ഇന്ത്യയിൽ ഈ ഘട്ടത്തിൽ ലഭ്യമാകില്ല.. പക്ഷേ ഭാവിയിൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ഉൽപന്നങ്ങൾ ഇന്ത്യയിൽ തീർച്ചയായും എത്തിക്കാൻ ബാധ്യസ്ഥരാണെന്ന് ഗൂഗിൾ വക്താവ് അറിയിച്ചിട്ടുണ്ട്..

ആൻഡ്രോയ്ഡ് 10 വേർഷനിൽ പുറത്തിറങ്ങുന്ന ഫോണാണ് പിക്സൽ 4. 3 ക്യാമറകളാണ് ഫോണിന് പുറകുവശത്തുള്ളത്... 12 മെഗാപിക്സലിന്റെ രണ്ട് കേസുകളും 16 മെഗാപിക്സലിന്റെ ഒരു ലെൻസും.. എട്ട് മെഗാപിക്സൽ അഞ്ച് മെഗാപിക്സൽ ലെൻസുകൾ മുൻഭാഗത്തും... 5.7 ഇഞ്ച് ആണ് പിക്സൽ നാലിന്റെ വലിപ്പം...2700 mAh ബാറ്ററി യും 18 W ഫാസ്റ്റ് ചാർജരും. ...പിക്സല്‍4 XL ന് 6.3 ഇഞ്ച് ഡിസ്പ്ലേയും 3700Mah ബാറ്ററിയും.. പിക്സൽ 4 ന് ഏകദേശം 799 ഡോളറാണ് (ഏകദേശം 58000 രൂപ) വില.. പിക്സല്‍4 XL ന് 899 ഡോളറും..

First published: October 16, 2019, 9:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading