എന്താണ് ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ അഥവാ ജിപിആർ സംവിധാനം?

അൾട്രാ ഹൈഫ്രീക്വൻസി-വെരി ഹൈ ഫ്രീക്വൻസി വൈദ്യുതകാന്തിക തരംഗങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്

news18
Updated: August 18, 2019, 2:02 PM IST
എന്താണ് ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ അഥവാ ജിപിആർ സംവിധാനം?
അൾട്രാ ഹൈഫ്രീക്വൻസി-വെരി ഹൈ ഫ്രീക്വൻസി വൈദ്യുതകാന്തിക തരംഗങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്
  • News18
  • Last Updated: August 18, 2019, 2:02 PM IST
  • Share this:
കവളപ്പാറയിൽ ഉരുൾപൊട്ടലിൽ കാണതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അടിഞ്ഞു കൂടിയ ചെളിയും മൺതട്ടുകളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരിക്കുകയാണ്. ജെസിബിയും ഹിറ്റാച്ചികളും ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ ഇതുവരെ 42 മൃതദേഹങ്ങൾ കിട്ടിയിട്ടുണ്ട്. ഇനി 17 പേരെയാണ് ഇവിടെ കണ്ടെത്താനുള്ളത്. എല്ലാവരെയും കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരുമെന്ന് വ്യക്തമാക്കിയ സർക്കാർ  ആധുനിക സംവിധാനമായ ജിപിആർ ഇന്നു മുതൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനായി ഹൈദരാബാദ് നിന്നുള്ള പ്രത്യേക സംഘം കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തി.

എന്താണ് ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ അഥവ ജിപിആർ ?

റഡാർ പൾസുകൾ ഉപയോഗപ്പെടുത്തി ഭൗമാന്തർഭാഗത്തെ ചിത്രങ്ങളെടുക്കുന്ന അതിനൂതന സംവിധാനമാണ് ജിപിആർ. അൾട്രാ ഹൈഫ്രീക്വൻസി-വെരി ഹൈ ഫ്രീക്വൻസി വൈദ്യുതകാന്തിക തരംഗങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഭൗമോപരിതലത്തില്‍ നിന്നും പുറപ്പെടുവിക്കുന്ന ഈ സിഗ്‌നലുകള്‍ ഭൗമാന്തര്‍ഭാഗത്തുള്ള വസ്തുക്കളില്‍ തട്ടി തിരിച്ചുവരുമ്പോള്‍ വളരെ സെന്‍സിറ്റീവ് ആയ സെന്‍സറുകള്‍ ഉപയോഗിച്ച് ഇവയെ പിടിച്ചെടുക്കുന്നു. ഈ സിഗ്‌നലുകള്‍ ഡിജിറ്റല്‍ പ്രോസസിംഗ് നടത്തി കംപ്യൂട്ടറിന്റെ സഹായത്തോടെ പ്രൊഫൈല്‍ ചിത്രങ്ങളായി വരച്ചെടുക്കുന്നു. ഈ ചിത്രങ്ങള്‍ അപഗ്രഥിച്ചാല്‍ മണ്ണിനടിയിലുളള വസ്തുക്കളുടെ രൂപം മനസിലാക്കാന്‍ സാധിക്കും.

ഉപയോഗം എങ്ങനെ ?

ജിപിആര്‍ ട്രാന്‍സ്മിറ്റര്‍ വഴി 10 മെഗാഹെറ്റ്‌സ് മുതല്‍ 2.6ജിഗാ ഹെറ്റ്‌സ് വരെയുള്ള വൈദ്യുതകാന്തിക തരംഗങ്ങള്‍ മണ്ണിനടിയിലേക്ക് പ്രവഹിപ്പിക്കുന്നു. അതിന്റെ സഞ്ചാരപഥത്തില്‍ പെര്‍മിറ്റിവിറ്റി വ്യത്യാസമുള്ള ഒരു വസ്തു വന്നാല്‍ തരംഗങ്ങളുടെ ഊര്‍ജത്തിന്റെ ഒരു ഭാഗം പ്രതിഫലിപ്പിക്കപ്പെടും. കുറച്ചു ഭാഗത്തിന് ദിശാവ്യതിയാനവുമുണ്ടാകും.. പ്രതിഫലിപ്പിക്കപ്പെടുന്ന തംരഗങ്ങളെ ഉപരിതലത്തില്‍ തന്നെ സ്ഥാപിച്ചിരിക്കുന്ന സെന്‍സറുകള്‍ ഉപയോഗിച്ച് പിടിച്ചെടുത്താണ് പഠനം നടത്തുന്നത്.

First published: August 18, 2019, 12:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading