നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Everyday Robots | വാതിലുകൾ തുറക്കാനും ടേബിളുകൾ വൃത്തിയാക്കാനും 100 'എവരിഡേ റോബോട്ടുകൾ' വികസിപ്പിച്ച് ആൽഫബെറ്റ്

  Everyday Robots | വാതിലുകൾ തുറക്കാനും ടേബിളുകൾ വൃത്തിയാക്കാനും 100 'എവരിഡേ റോബോട്ടുകൾ' വികസിപ്പിച്ച് ആൽഫബെറ്റ്

  മൂൺ ഫാക്ടറി വികസിപ്പിച്ച ദൈനംദിന റോബോട്ടുകൾക്ക് അവരുടെ ചുറ്റുപാടുകളോട് പൊരുത്തപ്പെടാനും അതിനനുസരിച്ച്പ്രവർത്തിക്കാനും കഴിയുന്നവയാണ്.

  • Share this:
   ഗൂഗിളിന്റെ (Google) പേരന്റ് കമ്പനിയും കാലിഫോർണിയ ആസ്ഥാനമായിപ്രവർത്തിക്കുന്ന സ്ഥാപനവുമായ ആൽഫബെറ്റ് (Alphabet) ദൈനംദിന പ്രവർത്തങ്ങൾക്കായി റോബോട്ടുകൾ (Robot) നിർമ്മിക്കാനുള്ള ദൗത്യത്തിന് 2017ലാണ് തുടക്കം കുറിച്ചത്. കമ്പനി അവരുടെ ദൈനംദിന ജോലികളിൽ മനുഷ്യരെ സഹായിക്കാൻ കഴിയുന്ന റോബോട്ടുകൾ വികസിപ്പിക്കുന്നതിന് വേണ്ടി 'എക്സ് ദി മൂൺ ഫാക്ടറി' എന്ന ശാഖയും വികസിപ്പിച്ചു.

   9 ടു 5 ഗൂഗിൾ റിപ്പോർട്ട് അനുസരിച്ച് റോബോട്ടുകൾക്ക് ഒരു പ്രത്യേക പ്രോഗ്രാമിന്റെ അടിസ്ഥാനത്തിൽ ഒരു ജോലി മാത്രം നിർവഹിക്കാൻ കഴിയുന്ന രീതിയെ മാറ്റി സ്വന്തമായി കാര്യങ്ങൾ പഠിക്കാനും സ്ഥാപനത്തിനോട് പൊരുത്തപ്പെടാൻ കഴിയുന്ന തരത്തിലുള്ള 100 'ദൈനംദിന റോബോട്ടുകളെയാണ്'കമ്പനി നിലവിൽവികസിപ്പിച്ചിരിക്കുന്നത്.

   മൂൺ ഫാക്ടറി വികസിപ്പിച്ച ദൈനംദിന റോബോട്ടുകൾക്ക് അവരുടെ ചുറ്റുപാടുകളോട് പൊരുത്തപ്പെടാനും അതിനനുസരിച്ച്പ്രവർത്തിക്കാനും കഴിയുന്നവയാണ്. എല്ലാ ദിവസവും കാര്യങ്ങൾ മാറുന്ന അന്തരീക്ഷത്തിൽ സുരക്ഷിതമായി പ്രവർത്തിക്കാനും എവിടെ നിന്നും ഉണ്ടാകുന്ന തടസ്സങ്ങളെ അഭിമുഖീകരിക്കാനും ഏത് സാഹചര്യത്തിലും പ്രവർത്തിക്കാനും "എവരിഡേ റോബോട്ടുകൾക്ക്"കഴിയുമെന്ന് ആൽഫബെറ്റ് എക്സ് വ്യക്തമാക്കി. ജോലികൾ നിർവഹിക്കാനും വെർച്വൽ ലോകത്ത് നേടിയ ബുദ്ധി യഥാർത്ഥ ലോകത്തേക്ക് പ്രയോഗിക്കാനും സഹകരണത്തോടെസാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ഈ റോബോർട്ടുകൾക്ക് കഴിയും. അതിന് വേണ്ടിസെൻസറുകളുടെ ഒരു നിര തന്നെ അടങ്ങിയ മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയാണ് റോബോട്ടുകളിലുള്ളത്.

   റോബോട്ടുകളുടെ താഴെ ഒരു വലിയ വീൽബേസും മുകളിൽ ഒന്നിലധികം ക്യാമറകളും ഉണ്ട്. റോബോട്ടുകൾ ഒരു ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ് സെൻസർ ഉപയോഗിച്ച് അവരുടെ ചുറ്റുപാടുകൾ മനസ്സിലാക്കുന്നു. ഇതിനെ സാധാരണയായി സ്പിന്നിംഗ് ലിഡാർ സെൻസർ എന്ന് വിളിക്കുന്നു. അതിന്റെ ചുറ്റുപാടുകളുടെ സവിശേഷതകൾ കണ്ടെത്താൻ സഹായിക്കുന്നതിനായി റോബോട്ടുകൾ ലേസറുകൾ ഉപയോഗിക്കുന്നുണ്ട്. മൂൺഷോട്ട് ഫാക്ടറി പറഞ്ഞതനുസരിച്ച്, എവരിഡേ റോബോട്ടിന് ഒരു ദിവസം വാതിൽ തുറക്കുന്നത് പോലുള്ള സങ്കീർണ്ണമായ ജോലികൾ പഠിക്കാൻ കഴിയും. അത് മാത്രം പ്രോഗ്രാം ചെയ്യാൻ ഏകദേശം നാല് മാസമെടുത്തു.

   പല കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി റോബോട്ടിന്റെ താഴെയുള്ള ചക്രത്തിന് മുകളിൽ 'ഗ്രിപ്പർ' എന്ന റോബോട്ടിക് കൈയുണ്ട്. ചപ്പുചവറുകൾ വേർതിരിക്കുന്നതിനും കോൺഫറൻസ് റൂമിൽ നിന്നും പുറത്തേക്കും കസേരകൾ നീക്കുന്നതിനും വാതിലുകൾ തുറക്കുന്നതിനും മേശകൾ വൃത്തിയാക്കുന്നതിനും മറ്റ് നിരവധി ജോലികൾ എളുപ്പത്തിൽ ചെയ്യാനും ഇതിന് സാധിക്കുന്നു.

   റോബോട്ടുകൾക്കും മനുഷ്യർക്കും ഐക്യത്തോടെ പ്രവർത്തിക്കാൻ കഴിയുന്ന ഒരു ഭാവി കെട്ടിപ്പടുക്കുക എന്നതാണ് കമ്പനിയുടെ പ്രാരംഭ ലക്‌ഷ്യം. പ്രായമായവർക്ക് അവരുടെ കാര്യങ്ങൾ റോബോട്ടിന്റെ സഹായത്തോടെ സ്വന്തമായി ചെയ്യാൻ കഴിയുന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്ന ദീർഘകാല പദ്ധതി.
   Published by:Jayesh Krishnan
   First published:
   )}