ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ (Amazon) സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് ടിവികള്‍, മറ്റ് അനുബന്ധ ഉത്പ്പന്നങ്ങൾ എന്നിവയ്ക്ക് ഡിസ്‌കൗണ്ട് ഓഫറുകളുമായി (Discount Offer) ഫാബ് ഫോണ്‍ ഫെസ്റ്റും (Fab Phone Fest) ഫാബ് ടിവി ഫെസ്റ്റും (Fab TV Fest) അവതരിപ്പിക്കുന്നു. ഇന്ന് ആരംഭിക്കുന്ന പ്രത്യേക വില്‍പ്പന ഫെബ്രുവരി 28 വരെ ഉണ്ടായിരിക്കും. സാംസങ് (Samsung), വണ്‍പ്ലസ് (OnePlus), ഐക്യൂ (IQoo), റിയല്‍മി (Realme) എന്നിങ്ങനെയുള്ള ബ്രാന്‍ഡുകൾക്ക് നിരവധി ഡിസ്‌കൗണ്ട് ഓഫറുകള്‍ ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോണ്‍ എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡും ഇഎംഐ ഇടപാടും ഉപയോഗിച്ചാൽ 1,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, കൂടുതല്‍ കിഴിവുകള്‍ക്കായി ഒരു എക്‌സ്‌ചേഞ്ച് ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത ഉപകരണങ്ങളില്‍ 24 മാസം വരെ പലിശരഹിത ഇഎംഐ ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കും.
സ്മാര്‍ട്ട്‌ഫോണുകൾക്കുള്ള ഓഫറുകള്ആമസോണ് ഫാബ് ഫോണ്‍ ഫെസ്റ്റ്, ഫാബ് ടിവി ഫെസ്റ്റ് വില്‍പ്പനകളുടെ കാലയളവിൽ ഐക്യൂ ഇസെഡ്5 20,990 രൂപ മുതല്‍ ലഭ്യമാകും. അതേസമയം ഐക്യൂ ഇസെഡ്3 17,990 രൂപയ്ക്ക് ലഭിക്കും. രണ്ട് ഫോണുകളുടെയും യഥാര്‍ത്ഥ വിലയില്‍ നിന്ന് 3,000 രൂപയാണ് കിഴിവ് ലഭിക്കുക. റിയല്‍മി നാര്‍സോ 50എ 10,999 രൂപയ്ക്ക് ലഭിക്കും. ഫോണിന്റെ യഥാര്‍ത്ഥ വിലയായ 11,599ല്‍ നിന്ന് 500 രൂപ കിഴിവാണ് ലഭിക്കുക. സാംസങ് ഗാലക്‌സി എം12 യഥാര്‍ത്ഥ വിലയായ 11,499ല്‍ നിന്ന് 2,000 രൂപ കിഴിവോടെ 9,499 രൂപയ്ക്ക് ലഭ്യമാണ്. റെഡ്മി നോട്ട് 11 എസ് 2,000 രൂപ കിഴിവില്‍ 14,499 രൂപയ്ക്ക് ലഭ്യമാണ്. ഓപ്പോ എ51എസ് യഥാര്‍ത്ഥ വിലയായ 13,990ന് പകരം 9,990 രൂപയ്ക്കാവും ലഭ്യമാവുക.
ഇവ കൂടാതെ, വണ്‍പ്ലസ് 9 സീരീസ് വാങ്ങുന്നവര്‍ക്ക് ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് 8,000 രൂപ വരെ കിഴിവ് ലഭിക്കും. ഏറ്റവും പുതിയ വണ്‍പ്ലസ് 9ആര്‍ടിക്ക് 4,000 രൂപ കിഴിവുമുണ്ട്. കൂടാതെ ഏറ്റവും പുതിയ വണ്‍പ്ലസ് നോര്‍ഡ് സിഇ 2 5ജി ഫോണ്‍ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് വാങ്ങുന്നതെങ്കില്‍ 1,500 രൂപ കിഴിവ് ലഭിക്കും. പവര്‍ ബാങ്കുകള്‍, ഹെഡ്ഫോണുകള്‍ എന്നിവ പോലുള്ള ആക്സസറികള്‍ക്ക് 60 ശതമാനം വരെ കിഴിവ് ലഭിച്ചേക്കും.
ടിവികൾക്കുള്ള ഓഫറുകള്ആമസോണ് ഫാബ് ടിവി ഫെസ്റ്റില്‍ സ്മാര്‍ട്ട് ടിവികൾക്ക് വമ്പിച്ച കിഴിവുകളും ഇഎംഐ ഓപ്ഷനുകളും ലഭിക്കും. സാംസങ് ഫ്രെയിം QLED ടിവിയ്ക്ക് ഐസിഐസിഐ ബാങ്ക് കാര്‍ഡുകൾ ഉപയോഗിച്ചാൽ 5,000 രൂപ ക്യാഷ്ബാക്കും ആമസോണ്‍ കൂപ്പണുകള്‍ ഉപയോഗിച്ചാൽ 1,750 രൂപ അധിക കിഴിവും ലഭിക്കും. ഏറ്റവും പുതിയ വണ്‍പ്ലസ് ടിവി വൈ1എസ് സീരീസം ബാങ്ക് ഡിസ്‌കൗണ്ടുകളോടെയും ഇഎംഐ ഓപ്ഷനുകളോടെയും വില്‍പ്പനയ്ക്കുണ്ടെന്ന് ആമസോണ്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.