നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Amazon|ആമസോൺ ‘ഈസ്റ്റ് ഇന്ത്യ കമ്പനി 2.0'; RSS പിന്തുണയുളള പാഞ്ചജന്യ വാരിക

  Amazon|ആമസോൺ ‘ഈസ്റ്റ് ഇന്ത്യ കമ്പനി 2.0'; RSS പിന്തുണയുളള പാഞ്ചജന്യ വാരിക

  ഒക്ടോബർ 3 ന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ പതിപ്പിലാണ് അമേരിക്കൻ  കമ്പനിയെ രൂക്ഷമായി വിരമർശിച്ചുകൊണ്ട് വാരിക കവർ സ്റ്റോറി ചെയ്തിരിക്കുന്നത്. 

  amazon

  amazon

  • Share this:
   ഇ-കൊമേഴ്സ് ഭീമൻ ആമസോണിനെ "ഈസ്റ്റ് ഇന്ത്യ കമ്പനി 2.0" എന്ന് വിശേഷിപ്പിച്ച് ആർ എസ് എസ് പിന്തുണയുള്ള  പാഞ്ചജന്യ വാരിക. സർക്കാർ നയങ്ങൾ തങ്ങൾക്കനുകൂലമാക്കി മാറ്റാൻ ആമസോൺ കോടിക്കണക്കിന് രൂപ കൈക്കൂലിയായി നൽകിയെന്നും വാരിക ആരോപിച്ചു. ഒക്ടോബർ 3 ന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ പതിപ്പിലാണ് അമേരിക്കൻ  കമ്പനിയെ രൂക്ഷമായി വിരമർശിച്ചുകൊണ്ട് വാരിക കവർ സ്റ്റോറി ചെയ്തിരിക്കുന്നത്.

   "പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യ പിടിച്ചടക്കാൻ വേണ്ടി ഈസ്റ്റ് ഇന്ത്യ കമ്പനി എന്തൊക്കെ ചെയ്തിരുന്നോ അതേ കാര്യങ്ങളാണ് ഇപ്പോൾ ആമസോൺ ചെയ്തുകൊണ്ടിരിക്കുന്നത്," ‘ഈസ്റ്റ് ഇന്ത്യ കമ്പനി 2.0’എന്ന് തലക്കെട്ടിട്ടിരുന്ന ലേഖനം പറയുന്നു. ആമസോൺ ഇന്ത്യൻ വിപണി കീഴടക്കാനുള്ള പദ്ധതിയിലാണെന്നും ലേഖകർ വാദിക്കുന്നു. "ഇങ്ങനെ ചെയ്യുക വഴി ഇന്ത്യൻ പൗരന്മാരുടെ സാമ്പത്തിക, രാഷ്ട്രീയ, വ്യക്തി സ്വാന്ത്ര്യത്തിലേക്ക് കടന്നുകയറാനുള്ള പദ്ധതികൾ അവർ തുടങ്ങിക്കഴിഞ്ഞു.

   "ആമസോൺ വീഡിയോ പ്ലാറ്റ്ഫോം ആമസോൺ പ്രൈമിനെതിരെയും ശക്തമായ വിമർശനങ്ങൾ വാരിക ഉന്നയിക്കുന്നുണ്ട്. ഇന്ത്യയുടെ സംസ്കാരത്തിന് നിരക്കാത്ത സിനിമകളും ടെലിവിഷൻ സീരീസുകളുമാണ് പ്രൈം പ്രേക്ഷകരിലെത്തിക്കുന്നതെന്നും പാഞ്ചജന്യ പറയുന്നു. ആമസോൺ ഇന്ത്യയിൽ നിരവധി പ്രോക്സി സ്ഥാപനങ്ങളെ നിയമച്ചിട്ടുണ്ട് എന്നാരോപിക്കുന്ന പാഞ്ചജന്യ സർക്കാർ നയങ്ങൾ തങ്ങൾക്കനുകൂലമാക്കി മാറ്റാൻ കോടികളുടെ കോഴ നൽകിയെന്നും ആരോപിക്കുന്നു.

   നിലവിൽ ഫ്യൂച്ചർ ഗ്രൂപ്പിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമക്കുരുക്കിലാണ് ആമസോൺ. കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) ആമസോൺ ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണ്. അമേരിക്കൻ കമ്പനിയുടെ ഇന്ത്യയിലെ നിയമ പ്രതിനിധികൾ കോടിക്കണക്കിന് രൂപ കോഴ നൽകിയെന്ന ആരോപണവും സിസിഐ അന്വേഷിക്കുന്നുണ്ട്. ആമസോൺ ഇന്ത്യയിൽ നിയമ പോരാട്ടങ്ങൾക്ക് മാത്രമായി 8,546 കോടി രൂപ അഥവാ ഏകദേശം 1.2 ബില്യൺ ഡോളർ ചെലവഴിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

   2018 മുതൽ 2020 വരെയുള്ള കാലയളവിലാണ് ഇത്രയും ഭീമമായ തുക കമ്പനി ചെലവഴിച്ചിരിക്കുന്നത്. ആമസോൺ അഴിമതി കേസ് അന്വേഷിക്കാൻ സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പ്, ആർ എസ് എസ് ഉപസംഘടനയായ സ്വദേശി ജാഗരൺ ‘ഇന്ത്യയിലെ വ്യവസായികൾക്ക് തടസ്സം സൃഷ്ടിക്കുകയും, നൈതികമല്ലാത്ത രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന’ആമസോൺ പോലെയുള്ള ഇ-കൊമേഴ്സ് ഭീമന്മാർക്കെത്തിരെ നടപടി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

   ആമസോൺ 8546 കോടി രൂപ കൈക്കൂലി നൽകിയത് ആർക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. "കേന്ദ്ര സർക്കാരിലെ ഏത് ഉദ്യോഗസ്ഥനും രാഷ്ട്രീയക്കാരനുമാണ് ആമസോണിൽ നിന്ന് കൈക്കൂലി വാങ്ങിയത്. ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് കമ്പനിയുടെ ബിസിനസ്സ് ചെറുകിട കച്ചവടക്കാരുടെയും വ്യവസായങ്ങളുടെയും ബിസിനസ്സ് അടച്ചുപൂട്ടുന്നതിനായി നിയമങ്ങളും ചട്ടങ്ങളും മാറ്റാൻ മോദി സർക്കാരിന് ഈ കൈക്കൂലി നൽകിയിട്ടുണ്ടോ?” കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
   Published by:Naseeba TC
   First published:
   )}