• HOME
  • »
  • NEWS
  • »
  • money
  • »
  • Amazon | നിങ്ങൾ പറയുന്നതെല്ലാം കേൾക്കുന്ന ആമസോൺ സ്പീക്കർ; പരസ്യമെത്തുന്ന വഴി ഇതാ..!

Amazon | നിങ്ങൾ പറയുന്നതെല്ലാം കേൾക്കുന്ന ആമസോൺ സ്പീക്കർ; പരസ്യമെത്തുന്ന വഴി ഇതാ..!

സംഭാഷണങ്ങൾ പൂ‍ർണമായും അതേപടി തന്നെ ആമസോൺ ഉപയോഗിക്കുകയോ കൈമാറുകയോ ചെയ്യുന്നില്ല. വിവരങ്ങൾ ശേഖരിച്ച ശേഷം അതിൽ നിന്നും പരസ്യദാതാക്കൾക്ക് വേണ്ടത് മാത്രമാണ് കൈമാറുന്നത്.

  • Share this:
    ആമസോൺ (Amazon) സ്മാ‍ർട്ട് സ്പീക്കറുകൾ (Smart Speaker) ഉപയോഗിക്കുന്നവർക്ക് മാത്രമല്ല ഗുണം ചെയ്യുന്നത്. കമ്പനിക്ക് തന്നെ ഈ സ്മാ‍ർട്ട് സ്പീക്കറുകൾ വഴി വലിയ ഗുണം ലഭിക്കുന്നുണ്ട്.

    ഇക്കോ സ്പീക്കറുകളിൽ (Echo Speaker) നിന്നും ലഭിക്കുന്ന വോയ്സ് ഡാറ്റ (Voice Data) നിങ്ങൾക്ക് തന്നെ പരസ്യം (Ads) നൽകാനായി ആമസോൺ ഉപയോഗിക്കുന്നുണ്ടെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. അമേരിക്കയിലെ യൂണിവേഴ്സിറ്റികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗവേഷകരുടെ ഒരു സംഘമാണ് ഇത് സംബന്ധിച്ച് പഠനം തയ്യാറാക്കി പബ്ലിഷ് ചെയ്തിരിക്കുന്നത്.

    നിങ്ങളുടെ ശബ്ദത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം തന്നെ അവ ഉപയോഗിച്ച് നിങ്ങൾക്ക് ആവശ്യമുള്ള തരത്തിൽ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കനുസരിച്ച് ആമസോൺ പരസ്യം നൽകുകയാണ് ചെയ്യുന്നത്. ആമസോൺ ഉൽപ്പന്നത്തിലൂടെയോ വെബ്ബിലൂടെയോ ഒക്കെ പരസ്യങ്ങൾ നിങ്ങളറിയാതെ നിങ്ങളിലേക്കെത്തും. പരസ്യദാതാക്കൾക്ക് വലിയ തോതിൽ ഗുണം ചെയ്യുന്ന വിവരശേഖരണമാണ് ഈ സ്മാ‍ർട്ട് സ്പീക്കറുകളിലൂടെ ആമസോൺ നടത്തുന്നതെന്ന് പഠനം വ്യക്തമാക്കുന്നു.

    റിപ്പോ‍ർട്ടിലെ പല വിവരങ്ങളും ശരിയാണെന്ന് ദി വെ‍ർജിനോട് സംസാരിക്കവേ ആമസോൺ അധികൃതർ വ്യക്തമാക്കി. ആമസോൺ മ്യൂസിക്കോ അതല്ലെങ്കിൽ ആമസോണിൻെറ വോയ്സ് ഡിവൈസുകൾ എന്തെങ്കിലും ഉപയോഗിക്കുന്നവർക്കായി, അവ‍ർക്ക് വ്യക്തിപരമായി താൽപര്യമുള്ള വിഷയങ്ങളിലുള്ള പരസ്യങ്ങൾ നൽകുന്നത് ആമസോൺ തന്നെയാണ്. എന്നാൽ ഈ വിവരങ്ങൾ ഒരിക്കലും മറ്റുള്ളവരുമായി പങ്കുവെക്കുന്നില്ലെന്ന് ആമസോൺ പറയുന്നു.

    ഇത്തരത്തിൽ വ്യക്തിപരമായി ലക്ഷ്യം വെച്ചുള്ള പരസ്യങ്ങൾ ലഭിക്കാതിരിക്കാൻ ഉപഭോക്താക്കൾക്ക് ഓപ്ഷനുകളും നൽകിയിട്ടുണ്ട്. അലക്സ ആപ്പിലും മറ്റും ഇത്തരം സൗകര്യങ്ങളുണ്ടെങ്കിലും സെറ്റിങ്സിൽ അത് അത്ര എളുപ്പത്തിൽ കിട്ടാത്ത രീതിയിലാണുള്ളത്. ഉപഭോക്താക്കൾക്ക് ഇക്കാര്യത്തിൽ ബോധവൽക്കരണം ഉണ്ടാക്കാൻ ആമസോൺ ശ്രമിക്കുന്നില്ലെന്നും പഠനറിപ്പോ‍ർട്ടിൽ പറയുന്നു.

    സംഭാഷണങ്ങൾ പൂ‍ർണമായും അതേപടി തന്നെ ആമസോൺ ഉപയോഗിക്കുകയോ കൈമാറുകയോ ചെയ്യുന്നില്ല. വിവരങ്ങൾ ശേഖരിച്ച ശേഷം അതിൽ നിന്നും പരസ്യദാതാക്കൾക്ക് വേണ്ടത് മാത്രമാണ് കൈമാറുന്നത്. സംഭാഷണങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി പരസ്യങ്ങളും നൽകും. ഇങ്ങനെയാണെങ്കിൽ സ്മാർട്ട് സ്പീക്കറുകൾ ഉപയോഗിക്കുന്നവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുവെന്ന വെളിപ്പെടുത്തൽ വളരെ ഗൗരവമുള്ളതാണ്. വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് ഇത് ഗുരുതരമായ പ്രശ്നമാണ്. ആമസോണിൻെറ സ്മാർട്ട് സ്പീക്കറുകൾ ഉപയോഗിക്കുന്നവർക്ക് ആശങ്കയുണ്ടാക്കുന്ന വെളിപ്പെടുത്തലാണിത്.

    സ്മാ‍ർട്ട് ഡിവൈസുകൾ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് സാങ്കേതിക ലോകത്തെ ഗൗരവമേറിയ വിഷയമാണ്. സ്മാ‍ർട്ട് ടിവികൾ (Smart TV) വഴിയോ വിആ‍ർ (VR Headset) ഹെഡ്സെറ്റുകൾ വഴിയോ വിവരങ്ങൾ ശേഖരിക്കുന്നത് വെച്ച് താരതമ്യം ചെയ്യുമ്പോൾ ആമസോൺ സ്മാ‍ർട്ട് സ്പീക്കറുകളിലൂടെയുള്ള വിവരശേഖരണം വളരെ കുറവാണെന്ന് പഠനം പറയുന്നു. എന്നാൽ ആമസോണിന് പൂ‍ർണമായും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാനാവില്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം. അതേസമയം പ്രസ്തുത റിപ്പോ‍ർട്ടിൽ പിഴവുകളുണ്ടെന്നാണ് ആമസോൺ വാദിക്കുന്നത്. ഗവേഷകരുടെ തെറ്റായ അനുമാനങ്ങളാണ് റിപ്പോ‍ർട്ടിലുള്ളതെന്നും ആമസോൺ പറയുന്നു.
    Published by:Jayashankar Av
    First published: