HOME » NEWS » Money » TECH AMAZON IS OFFERING 10 EBOOKS FOR FREE AHEAD OF WORLD BOOK DAY

പുസ്തക പ്രേമികൾക്കായി പത്ത് പുസ്തകങ്ങൾ സൗജന്യം; പ്രൈം അംഗങ്ങൾക്ക് വമ്പൻ ഓഫറുകളുമായി ആമസോൺ

പത്ത് രാജ്യങ്ങളിൽ നിന്നായുള്ള പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയാണ് ആമസോൺ ഉപയോക്താക്കൾക്കായി നൽകുന്നത്.

News18 Malayalam | news18-malayalam
Updated: April 21, 2021, 5:55 PM IST
പുസ്തക പ്രേമികൾക്കായി പത്ത് പുസ്തകങ്ങൾ സൗജന്യം; പ്രൈം അംഗങ്ങൾക്ക് വമ്പൻ ഓഫറുകളുമായി ആമസോൺ
Amazon
  • Share this:
പുസ്തകപ്രേമികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. ലോക പുസ്തക ദിനത്തോടനുബന്ധിച്ച് ആമസോൺ വമ്പൻ ഓഫറുകളാണ് പുസ്തകപ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്. പത്ത് ഇ-ബുക്കുകൾ സൗജന്യമായി നൽകുമെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള ജനങ്ങളെ പുസ്തകങ്ങൾ വായിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി വിവർത്തനം ചെയ്ത പുസ്തകങ്ങൾ നൽകുകയാണ് കമ്പനിയുടെ ലക്ഷ്യം. പത്ത് രാജ്യങ്ങളിൽ നിന്നായുള്ള പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയാണ് ആമസോൺ ഉപയോക്താക്കൾക്കായി നൽകുന്നത്.


മാർക്ക് ലെവിയുടെ ദി സ്ട്രെയിഞ്ച് ജേണി ഓഫ് ആലീസ് പെന്റൽബറി, യാങ് ലിങ് എഴുതിയ എ സിംഗിൾ സ്വാലോ, എയ്ഞ്ജലീന അഹ്മദി മില്ലറുടെ ദി ബ്രോക്കൺ സർക്കിൾ: എ മെമ്മയർ ഓഫ് എസ്കേപ്പിങ് അഫ്ഗാനിസ്ഥാൻ, 'അറ്റ് ദി എൻഡ് ഓഫ് ദി മാറ്റിനീ'- കെയ്‌ചിരോ ഹിരാനോ, 'യൂ, മീ, ആന്റ് ദി കളേർസ് ഓഫ് ലൈഫ്'- നോഹ സി വാക്കർ, 'ദി സൺ ആന്റ് ഹെയർ': എ മെമ്മയർ ബൈ അലക്സാസണ്ടർ മന്നിംഗ്‌ഹോഫ്, 'അമോറ: സ്റ്റോറീസ് ബൈ നതാലിയ ബോർഗെസ് പൊലേസ്സോ', 'സം ഡെയ്സ്'-മരിയ വെർനിക്കി, ' ദി കിംഗ് ഓഫ് വാർസോ'-Szczepan Twardoch, 'റിട്ടേൺ ടു എൻചാന്റഡ് ഐലന്റ്'- ജോഹാരി റാവലോസൺ എന്നീ പുസ്തകങ്ങളാണ് നൽകുന്നത്.
You may also like:OnePlus 9, OnePlus 9R Sale Starts | വണ്‍ പ്ലസ് 9, വണ്‍ പ്ലസ് 9R വിപണിയിലെത്തി; വിലയും സവിശേഷതയും അറിയാം

ഇതുകൂടാതെ കുറഞ്ഞ സബ്സ്ക്രിപ്ഷന് കിന്റൽ നൽകുമെന്നും ആമസോൺ അറിയിച്ചിട്ടുണ്ട്. വെറും 129 രൂപയ്ക്ക് രണ്ട് മാസം കിന്റിൽ അൺലിമിറ്റഡ് ഉപയോഗിക്കാനുള്ള ഓഫറാണ് ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോൺ നൽകുന്നത്. ഇന്ത്യയിൽ കിന്റിൽ ഒരു മാസത്തെ ഉപയോഗത്തിന് 169 രൂപയാണ് സാധാരണഗതിയിൽ ചാർജ് ഈടാക്കുന്നത്.

You may also like:Oppo Reno 5Z 5G | മികച്ച സവിശേഷതകളുമായി ഓപ്പോ റെനോ 5 Z വിപണിയിൽ

മാത്രമല്ല, പ്രൈം അംഗങ്ങൾക്ക് വൻ ഓഫറും ആമസോൺ നൽകുന്നുണ്ട്. രണ്ട് മാസത്തെ കിന്റിൽ അൺലിമിറ്റഡ് സബ്സ്ക്രിപ്ഷന് പ്രൈം അംഗങ്ങൾക്ക് 80 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. അതായത് പ്രതിമാസം 169 രൂപ നൽകി ഉപയോഗിക്കുന്ന കിന്റിൽ പ്രൈം കസ്റ്റമേഴ്സിന് വെറും 99 രൂപയ്ക്ക് ലഭിക്കും.

കൂടാതെ, പ്രൈം കസ്റ്റമേഴ്സിന് പ്രമുഖ പുസ്തകങ്ങളുടെ ഇ-ബുക്ക് കോപ്പികൾ അധിക തുക നൽകാതെ നോക്കാനുള്ള അവസരവും ആമസോൺ ഒരുക്കുന്നുണ്ട്. കിന്റിൽ ഉപയോക്താക്കൾക്ക് ഓഡിബിൾ 90 ദിവസത്തെ സൗജന്യ ട്രയൽ ഉപയോഗവുമുണ്ട്.

പത്താം തലമുറ കിൻഡിൽ 7,999 രൂപയ്ക്കും പത്താം തലമുറ കിൻഡിൽ പേപ്പർവൈറ്റ് 12,999 രൂപയ്ക്കുമാണ് കമ്പനി നൽകുന്നത്.

ഏപ്രിൽ 23 നാണ് ലോക പുസ്തക ദിനം.  വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ്‌ ഏപ്രിൽ 23. ഇവരോടുള്ള ആദര സൂചകമായാണ് ഈ ദിനം പുസ്തക ദിനമായി ആചരിക്കുന്നത്.
Published by: Naseeba TC
First published: April 21, 2021, 5:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories