• HOME
  • »
  • NEWS
  • »
  • money
  • »
  • Amazon Prime | പ്രൈം സബ്‌സ്ക്രിപ്ഷൻ ചാർജ് വർധിപ്പിക്കാനൊരുങ്ങി ആമസോൺ; വാർഷിക സബ്‌സ്ക്രിപ്ഷൻ ഇനി 1499  രൂപയ്ക്ക് 

Amazon Prime | പ്രൈം സബ്‌സ്ക്രിപ്ഷൻ ചാർജ് വർധിപ്പിക്കാനൊരുങ്ങി ആമസോൺ; വാർഷിക സബ്‌സ്ക്രിപ്ഷൻ ഇനി 1499  രൂപയ്ക്ക് 

ഇപ്പോഴുള്ള പ്രൈം കാലാവധി കഴിയുന്നതുവരെ നിലവിലെ വിലയിൽ അംഗത്വം തുടരാം. പുതുക്കിയ വില എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമല്ല.

amazon prime

amazon prime

  • Share this:
    പൊടിപൊടിച്ചുകൊണ്ടിരിക്കുന്ന ഉത്സവ സീസൺ വിൽപ്പനയ്‌ക്കിടെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ആമസോൺ (Amazon) . ഇന്ത്യയിലെ ആമസോൺ പ്രൈം (Amazon Prime) അംഗത്വ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ ചാർജ്​ 50 ശതമാനം വരെ വർധിപ്പിക്കാനാണ് ടെക്​ ഭീമനായ ആമസോണിന്റെ നീക്കം. 999 രൂപയായിരുന്ന വാർഷിക സബ്സ്സ്ക്രിബ്ഷൻ ചാർജ്​  (Annual Subscription Charge) 500 രൂപ വർദ്ധിപ്പിച്ച് 1,499 രൂപയാക്കി ഉയർത്തുകയാണ് ആമസോൺ. പ്രതിമാസ പ്ലാനുകളുടെയും മൂന്ന്​ മാസ പ്ലാനുകളുടെയും ചാർജുകൾ പരിഷ്കരിക്കും. ഒരു അംഗത്വത്തിന് കീഴിൽ കമ്പനി വിവിധ സേവനങ്ങൾ കൂട്ടിച്ചേർക്കുന്നതിനാൽ ഈ നടപടി നിരവധി ഉപയോക്താക്കളെ അസന്തുഷ്ടരാക്കിയേക്കാം.

    ആമസോൺ ഇന്ത്യയിൽ മൂന്ന് പ്രൈം സബ്സ്ക്രിപ്ഷനുകളാണ് നൽകുന്നത്. പ്രതിമാസ പ്ലാൻ, ത്രൈമാസ പ്ലാൻ, വാർഷിക പ്ലാൻ എന്നിങ്ങനെയാണ് ഇവ. നെറ്റ്ഫ്ലിക്സ്, ആപ്പിൾ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് സ്ട്രീമിംഗ് എതിരാളികൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ആമസോൺ നൽകിയിരുന്ന 999 രൂപയുടെ പ്രതിവർഷ സബ്‌സ്‌ക്രിപ്‌ഷൻ ഭേദമായിരുന്നു.

    പരിഷ്കരിക്കാൻ പോകുന്ന വിലകൾ താരതമ്യം ചെയ്യുകയാണെങ്കിൽ ഒരു മാസത്തേക്കുള്ള പ്ലാനിന് നിലവിൽ 129 രൂപയാണ് വില. ഇത് 179 രൂപയായി ഉയരും. 50 ശതമാനത്തോളം വർധനവാണ് ഉണ്ടാകുന്നത്. നിലവിൽ മൂന്ന് മാസത്തെ പ്ലാനിന് 329 രൂപയാണ് വില. ഇത് 150 രൂപ വർധിച്ച് 459 രൂപയാകും. 12 മാസത്തെ വാർഷിക സബ്സ്ക്രിപ്ഷന്റെ വില നിലവിൽ 999 രൂപയാണ്. ഇത് ഇനി മുതൽ 1,499 രൂപയാകും. 500 രൂപയുടെ വർധനവാണ് വാർഷിക പ്ലാനിൽ ഉണ്ടാകുന്നത്.

    ഇപ്പോഴുള്ള പ്രൈം കാലാവധി കഴിയുന്നതുവരെ നിലവിലെ വിലയിൽ അംഗത്വം തുടരാം. പുതുക്കിയ വില എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമല്ല. എന്നാൽ കമ്പനി ഈ മാറ്റങ്ങൾ “വളരെ വേഗം” അവതരിപ്പിക്കാൻ പദ്ധതിയിടുന്നുവെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു. വില മാറ്റത്തിനു ശേഷവും പ്രൈം യൂത്ത് ഓഫർ ബാധകമാകും. പുതിയ വില നിർണ്ണയത്തിനായി നിങ്ങളുടെ പണം സ്വയം ഈടാക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ആവശ്യമുണ്ടെകിൽ തുടർന്നാൽ മതി എന്ന ഓപ്ഷൻ കമ്പനി നൽകുന്നുണ്ട്. അംഗത്വ ചാർജിന്റെ വർദ്ധനവിന്റെ കാരണം ആമസോൺ വ്യക്തമാക്കിയിട്ടില്ല. പക്ഷേ പ്രൈം അംഗത്വത്തിന് ഇന്ത്യയിൽ ഉയർന്ന ഡിമാൻഡാണുള്ളത്.

    Also Read- Whatsapp Hack |വാട്ട്സ്ആപ്പിലെ ഡിലീറ്റ് ചെയ്ത മെസേജുകൾ എങ്ങനെ തിരിച്ചെടുക്കാം?

    പ്രൈം അംഗത്വം ഉണ്ടെങ്കിൽ ആമസോണിൽ പർച്ചേസ് ചെയ്യുമ്പോൾ നിരവധി ഓഫറുകൾക്കൊപ്പം വേഗത്തിലുള്ള ഡെലിവറിയും സൗജന്യ ഹോം ഡെലിവറിയും ലഭിക്കുന്നുണ്ട്. പ്രൈം വീഡിയോകൾ പരസ്യങ്ങളില്ലാതെ ആസ്വദിക്കാം. ആമസോൺ മ്യൂസിക്ക് സേവനവും ലഭിക്കും. ഒപ്പം നിരധി മറ്റ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന സബ്സ്ക്രിപ്ഷനുകളിൽ ഒന്നാണ് പ്രൈം. ആമസോൺ വിലവർധനയ്‌ക്കൊപ്പം സേവനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ആമസോൺ ചിന്തിച്ചേക്കാം എന്നാണ് സൂചനകൾ.

    വാർഷിക സബ്‌സ്ക്രിപ്ഷന് 499 രൂപ ഉണ്ടായിരുന്നതിൽ നിന്നും ഉയർന്നാണ് ഇന്നത്തെ 999 രൂപ വരെ ആമസോൺ പ്രൈം സബ്‌സ്ക്രിപ്ഷനിൽ എത്തി നിൽക്കുന്നത്. വർഷങ്ങളായി വാർഷിക പ്ലാനിന് 999 രൂപ ഈടാക്കിയിരുന്ന ആമസോൺ ഉത്സവ സീസൺ അവസാനിക്കുന്നതോടെ പുതുക്കിയ നിരക്കുകളിൽ പ്രൈം സബ്ക്രിപ്ഷൻ നൽകി തുടങ്ങും.
    Published by:Rajesh V
    First published: