• HOME
  • »
  • NEWS
  • »
  • money
  • »
  • Android 13 | ആൻഡ്രോയ്ഡ് 13 എത്തുന്നു; പ്രത്യേകതകൾ എന്തൊക്കെയെന്നറിയാം

Android 13 | ആൻഡ്രോയ്ഡ് 13 എത്തുന്നു; പ്രത്യേകതകൾ എന്തൊക്കെയെന്നറിയാം

പുതുമയുള്ള നിരവധി ഫീച്ചറുകളുമായാണ് ഈ വർഷം ആൻഡ്രോയിഡിന്റെ പുതിയ പതിപ്പ് എത്തുക

  • Share this:
    പുതുവർഷത്തിൽ പുതിയ സോഫ്റ്റ് വെയറുകളും (Software) അപ്‌ഡേറ്റുകളുമായി (update) ആൻഡ്രോയിഡ് (Android) ഫോണുകളും ആപ്പിൾ ഐഫോണുകളും (Apple iPhones) ഒരുങ്ങിക്കഴിഞ്ഞു. ഈ വർഷം ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ കഴിഞ്ഞ് ഈ വർഷം തന്നെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആൻഡ്രോയിഡ് 13 ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മിക്ക ആളുകളും അവരുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ആൻഡ്രോയിഡ് 12 (Android 12) അപ്ഡേറ്റിനായി കാത്തിരിക്കുകയാണ്. എന്നാൽ, ആൻഡ്രോയിഡ് 13നെക്കുറിച്ചുള്ള ഊഹാപോഹങ്ങളും പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്.

    ആൻഡ്രോയിഡ് 13 ൽ ഓഡിയോ, മീഡിയ എന്നിവയുമായി ബന്ധപ്പെട്ട പുതിയ ഫീച്ചറുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സമീപത്ത് ലഭ്യമായ ഓഡിയോ ഉപകരണങ്ങളെക്കുറിച്ച് ആൻഡ്രോയിഡ് ഉപയോക്താക്കളെ അറിയിക്കുന്ന ഒരു പുതിയ ഫീച്ചർ വികസിപ്പിച്ചെടുക്കാൻ ഗൂഗിൾ പ്രവർത്തിച്ചു വരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. റിപ്പോർട്ടുകൾ പ്രകാരം, ക്രോംകാസ്റ്റ് ഉപകരണങ്ങളിലും സ്മാർട്ട് സ്പീക്കറുകളിലും ഉപയോഗിക്കുന്ന ഗൂഗിളിന്റെ കാസ്റ്റിംഗ് പ്രോട്ടോക്കോളുമായി ചേർന്നാകും ഈ ഫീച്ചർ പ്രവർത്തിക്കുക.

    ആൻഡ്രോയിഡ് 13നായി ഗൂഗിൾ രൂപകൽപ്പന ചെയ്യുന്ന ഓഡിയോ ഔട്ട്പുട്ട് പിക്കറിനെക്കുറിച്ചും വെബ്സൈറ്റ് സൂചന നൽകുന്നു. ഉപയോക്താക്കൾക്ക് അവരുടെ അടുത്തുള്ള, മ്യൂസിക് പ്ലേ ചെയ്യാനുള്ള ഡിവൈസുകളുടെ ഒരു പട്ടിക തയ്യാറാക്കി നൽകുകയും അതിൽ നിന്ന് വേണ്ടത് തെരഞ്ഞെടുക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്ന ഫീച്ചറാണ് ഔട്ട്പുട്ട് പിക്കർ. ആകർഷകമായതും പുതുമയുള്ളതുമായ നിരവധി ഫീച്ചറുകളുമായാണ് ഈ വർഷം ആൻഡ്രോയിഡിന്റെ പുതിയ പതിപ്പ് എത്തുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

    Also Read-Reliance Jio ഉപയോക്താക്കൾക്ക് ഇനി റീചാർജ് തീയതി ഓർത്തിരിക്കേണ്ട; UPI വഴി ഓട്ടോ-ഡെബിറ്റ് സേവനം പ്രയോജനപ്പെടുത്താം

    ഉടൻ വരാൻ പോകുന്ന ആൻഡ്രോയിഡ് 13ന്റെ, ഈ രണ്ടു പുതിയ ഫീച്ചറുകളെക്കുറിച്ച് മാത്രമാണ് ഇപ്പോൾ വിവരം ലഭിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 13 ന് "തിറാമിസു" എന്ന് കോഡ് നാമകരണം ചെയ്തതായും അഭ്യൂഹങ്ങളുണ്ട്. ആപ്പ് ഭാഷകൾ, പെർമിഷൻ ഫോർ റൺടൈം നോട്ടിഫിക്കേഷൻ, ഒരു പുതിയ ലോക്ക് സ്ക്രീൻ ക്ലോക്ക് ലേ ഔട്ട് തുടങ്ങി നൂതനമായ നിരവധി ഫീച്ചറുകൾ ആൻഡ്രോയിഡ് 13 ലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ഫീച്ചറുകളായിരിക്കും ആൻഡ്രോയ്ഡിന്റെ പുതിയ പതിപ്പിൽ ലഭ്യമാവുകയെന്ന് ഉറപ്പാണ്.

    Also Read-Xiaomi 11i| ഷവോമി 11ഐ ഹൈപ്പർ ചാർജ് ഫോണുകളുടെ ആദ്യ വിൽപന ഇന്ന്; ഓഫറുകൾ അറിയാം

    ആൻഡ്രോയിഡ് 13 ലെ ആപ്പ് ലാംഗ്വേജ് ഫീച്ചർ ഉപയോക്താക്കൾക്ക് ഓരോ ആപ്പിലും ഭാഷ മാറ്റുന്നതിനുള്ള സൗകര്യം നൽകുമെന്ന് കരുതുന്നു. 'പാൻലിംഗ്വൽ' എന്ന കോഡ് നാമമുള്ള ഈ ഫീച്ചർ ഉപയോക്താക്കളെ ഓരോ ആപ്പിന്റെയും അടിസ്ഥാന ഭാഷ മാറ്റാൻ സഹായിക്കുന്നു. ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോണിലുള്ള ഓരോ ആപ്പും സ്വന്തം ഭാഷയിൽ ഉപയോഗിക്കാനും കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും ഈ ഫീച്ചർ സഹായിക്കും.
    Published by:Naseeba TC
    First published: