നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിന്റെ പ്രവർത്തനം മന്ദഗതിയിലാണോ? സ്റ്റോറേജ് കുറവാണോ? മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍

  നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിന്റെ പ്രവർത്തനം മന്ദഗതിയിലാണോ? സ്റ്റോറേജ് കുറവാണോ? മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍

  ഫോണ്‍ ബ്രൗസറില്‍ നിന്നും ആപ്പുകളില്‍ നിന്നും കാലാകാലങ്ങളില്‍ കാഷെ ഡാറ്റ നീക്കം ചെയ്യുന്നത് ഫോണിന്റെ പെർഫോമൻസിൽ വലിയ വ്യത്യാസം സൃഷ്ടിക്കും

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ദീര്‍ഘകാല ഉപയോഗം കൊണ്ട് സ്മാര്‍ട്ട്ഫോണുകള്‍ മന്ദഗതിയിലാകുകയും അവയുടെ പ്രവര്‍ത്തനത്തില്‍ കാലതാമസം നേരിടുകയും ചെയ്യാം. ഫോണിന്റെ 'പെർഫോമൻസ്' പല കാരണങ്ങളാല്‍ മന്ദഗതിയില്‍ ആവാമെങ്കിലും പലപ്പോഴും, ദീര്‍ഘകാലത്തെ പെർഫോമൻസ് മൂലം ശേഖരിക്കപ്പെടുന്ന കാഷെ മെമ്മറിയാണ് അതിന്റെ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത് .

   വെബ്സൈറ്റുകള്‍, ബ്രൗസറുകള്‍, ആപ്പുകള്‍ എന്നിവ വേഗത്തില്‍ ലോഡുചെയ്യാന്‍ സഹായിക്കുന്നതിന് താല്‍ക്കാലികമായി ഡാറ്റ സംഭരിക്കുന്ന ഒരു റിസര്‍വ്ഡ് സ്റ്റോറേജ് ലൊക്കേഷനാണ് കാഷെ. യൂസര്‍നെയിം അല്ലെങ്കില്‍ പാസ്വേഡ് പോലുള്ള ഓട്ടോ ഫില്‍ ഡാറ്റ സേവ് ചെയ്യുന്നതിനാല്‍ ഈ കാഷെ ഡാറ്റ ഉപയോഗപ്രദമാണ്. അതിനാല്‍ ഉപയോക്താക്കള്‍ ഓരോ തവണയും ലോഗിന്‍ ചെയ്യേണ്ടതില്ല. എന്നാല്‍ നിങ്ങളുടെ ഫോണ്‍ ബ്രൗസറില്‍ നിന്നും ആപ്പുകളില്‍ നിന്നും കാലാകാലങ്ങളില്‍ അവ നീക്കം ചെയ്യുന്നത് ഫോണിന്റെ പെർഫോമൻസിൽ വലിയ വ്യത്യാസം സൃഷ്ടിക്കും.

   മിക്കവാറും ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ക്രോം ബ്രൗസര്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ അതിന്റെ ബദലുകള്‍ക്ക് അവരുടെ ക്രമീകരണങ്ങളില്‍ കാഷെ മായ്ക്കാനുള്ള ഓപ്ഷനുമുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ക്രോം ബ്രൗസറില്‍ നിങ്ങള്‍ക്ക് എങ്ങനെ ബ്രൗസര്‍ കാഷെ ക്ലിയര്‍ ചെയ്യാമെന്ന് ഞങ്ങള്‍ ഇവിടെ കാണിച്ചുതരുന്നു:

   സ്റ്റെപ്പ് 1: നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ ക്രോം ബ്രൗസര്‍ തുറക്കുക.

   സ്റ്റെപ്പ് 2: ബ്രൗസറിന്റെ മുകളില്‍ വലത് കോണില്‍, മൂന്ന് കുത്തനെയുള്ള കുത്തുകള്‍ പ്രതിനിധീകരിക്കുന്ന മെനു ബട്ടണില്‍ ടാപ്പുചെയ്യുക.

   സ്റ്റെപ്പ് 3: സെറ്റിംഗ്‌സില്‍ ക്ലിക്കുചെയ്യുക.

   സ്റ്റെപ്പ് 4: 'പ്രൈവസി ആന്‍ഡ് സെക്യൂരിറ്റി' തിരഞ്ഞെടുക്കുക.

   സ്റ്റെപ്പ് 5: ക്ലിയര്‍ ബ്രൗസിംഗ് ഡാറ്റ ടാപ്പ് ചെയ്യുക

   സ്റ്റെപ്പ് 6: നിങ്ങള്‍ ക്ലിയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു 'ടൈം റേഞ്ച്' നല്‍കാനും ഇത് ആവശ്യപ്പെടും. നിങ്ങള്‍ കാഷെ മായ്ക്കാന്‍ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെങ്കില്‍, 'ബ്രൗസിംഗ് ഹിസ്റ്ററി', ഒപ്പം 'കുക്കികളും സൈറ്റ് ഡാറ്റയും' എന്നിവ തിരഞ്ഞെടുത്തു എന്ന് ഉറപ്പാക്കുക.

   സ്റ്റെപ്പ് 7: ക്ലിയര്‍ ഡാറ്റ തിരഞ്ഞെടുക്കുക.

   ബ്രൗസര്‍ കാഷെ ക്ലിയര്‍ ചെയ്യുക എന്നതാണ് ആദ്യം നമ്മുടെ മനസ്സില്‍ വരുക; എന്നിരുന്നാലും, ആപ്പ് കാഷെ മെമ്മറി മായ്ക്കുന്നത് ഫോണിന്റെ സംഭരണത്തിലും വേഗത്തിലും കാര്യമായ സ്വാധീനം ചെലുത്തും. ആപ്പ് കാഷെ ക്ലിയര്‍ ചെയ്യുന്നതിനുള്ള സ്റ്റെപ്പുകള്‍ ഇതാ:

   സ്റ്റെപ്പ് 1: സെറ്റിംഗ്‌സ് തുറക്കുക.

   സ്റ്റെപ്പ് 2: സ്റ്റോറേജില്‍ ക്ലിക്കുചെയ്യുക.

   സ്റ്റെപ്പ് 3: മറ്റ് ആപ്പുകളില്‍ ടാപ്പ് ചെയ്യുക.

   സ്റ്റെപ്പ് 4: ഈ ലിസ്റ്റിലെ ആപ്പുകള്‍ അവര്‍ ഉപയോഗിക്കുന്ന സ്റ്റോറേജിന്റെ അളവ് അനുസരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്.

   സ്റ്റെപ്പ് 5: നിങ്ങള്‍ക്ക് കാഷെ മായ്ക്കേണ്ട ഒരു ആപ്പ് തിരഞ്ഞെടുക്കുക.

   സ്റ്റെപ്പ് 6: ക്ലിയര്‍ കാഷെ ക്ലിക്കുചെയ്യുക.

   നിങ്ങള്‍ക്ക് കൂടുതല്‍ സ്ഥലം ക്ലിയര്‍ ചെയ്യണമെങ്കില്‍, 'ക്ലിയര്‍ സ്റ്റോറേജ്' തിരഞ്ഞെടുക്കുക. ഇത് എല്ലാ ഡാറ്റയും ഇല്ലാതാക്കും, പക്ഷേ ആപ്പ് സ്മാര്‍ട്ട്‌ഫോണില്‍ തുടരും. വേഗത വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കാതിരിക്കുന്ന മറ്റ് ആപ്പുകളും കൂടുതലായുള്ള ഫോട്ടോകളും ഇല്ലാതാക്കുന്നതും സാധാരണയായി ഉപയോക്താക്കള്‍ പരിഗണിക്കുന്ന കാര്യങ്ങളാണ്.
   Published by:Naveen
   First published: