• HOME
  • »
  • NEWS
  • »
  • money
  • »
  • Anti-India Fake News; രണ്ട് മാസത്തിനിടെ റദ്ദാക്കിയത് 60 സമൂഹമാധ്യമ അക്കൗണ്ടുകൾ

Anti-India Fake News; രണ്ട് മാസത്തിനിടെ റദ്ദാക്കിയത് 60 സമൂഹമാധ്യമ അക്കൗണ്ടുകൾ

റദ്ദാക്കപ്പെട്ടവയിൽ 55 എണ്ണം യൂട്യൂബ് ചാനലുകളും രണ്ട് വീതം ട്വിറ്റർ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഒരു ഫേസ്‌ബുക്ക് അക്കൗണ്ടുമാണുള്ളത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ന്യൂഡൽഹി: രാജ്യത്തിനെതിരായി വ്യാജവാർത്തകൾ (Anti-India Fake News) പ്രചരിപ്പിച്ചതിന് കഴിഞ്ഞ രണ്ട് മാസത്തിനിടെ റദ്ദാക്കിയത് 60 സമൂഹ മാധ്യമ അക്കൗണ്ടുകൾ (Social Media Accounts). യൂട്യൂബ് ചാനലുകൾ, ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റേതാണ് (Information and Broadcasting Ministry) നടപടി. രാജ്യസഭയിൽ അനുബന്ധ ചോദ്യങ്ങൾക്ക് മറുപടി നൽകവെ കേന്ദ്ര വാർത്താവിതരണ സഹമന്ത്രിയായ എൽ മുരുകനാണ് (L Murugan) ഇക്കാര്യം അറിയിച്ചത്.

    വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും ദേശവിരുദ്ധ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നവർക്കെതിരെയും നടപടിയെടുക്കുന്ന കാര്യം പരാമർശിച്ചുകൊണ്ടായിരുന്നു 60- ലധികം അക്കൗണ്ടുകൾ നിരോധിച്ചതായി അദ്ദേഹം അറിയിച്ചത്. റദ്ദാക്കപ്പെട്ടവയിൽ 55 എണ്ണം യൂട്യൂബ് ചാനലുകളും രണ്ട് വീതം ട്വിറ്റർ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഒരു ഫേസ്‌ബുക്ക് അക്കൗണ്ടുമാണുള്ളത്. ഇവയിൽ റദ്ദാക്കപ്പെട്ട യൂട്യൂബ് ചാനലുകൾ പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

    2021 ഫെബ്രുവരിയിൽ നിലവിൽവന്ന ഐടി ആക്ടിലെ (IT Act) വ്യവസ്ഥകൾ പ്രകാരമാണ് നടപടി. ഐടി ആക്ട് നിലവിൽ വന്നശേഷം ഒറ്റയടിക്ക് ഇത്രയും അക്കൗണ്ടുകൾ റദ്ദാക്കപ്പെടുന്നത് ആദ്യ സംഭവമാണ്. ഫാക്ട് ചെക്കിങ് യൂണിറ്റിലെ പരിശോധനകളുടെക്കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്നും വൈറൽ ന്യൂസ് എന്ന പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളും ഈ യൂണിറ്റ് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

    Also read-WhatsApp ആറ് മാസത്തിനുള്ളില്‍ നിരോധിച്ചത് 1.32 കോടി ഇന്ത്യന്‍ അക്കൗണ്ടുകള്‍; കണക്കുകൾ പുറത്ത്

    അച്ചടി-ദൃശ്യ മാധ്യമങ്ങളിലെ വ്യാജവാർത്തകളും ദേശവിരുദ്ധ ഉള്ളടക്കങ്ങൾ പരിശോധിക്കാൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുണ്ടെന്നും എന്നാൽ ഓൺലൈൻ/ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ അത്തരത്തിലൊരു സംവിധാനമില്ല. ഐടി ആക്ട് നിലവിൽ വന്നതോടെ ഇക്കാര്യത്തിൽ പരിഹാരമായെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

    നേരത്തെ രാജ്യത്തിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന 35 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്യാൻ മന്ത്രാലയം ഉത്തരവിട്ടിരുന്നു. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുവർക്കെതിരെ സർക്കാർ ഇത്തരം നടപടികൾ തുടരുമെന്ന് വാർത്താവിതരണ മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞിരുന്നു.

    Also read- Indian Army | വെടിയുണ്ട അടങ്ങുന്ന ട്രാക്കിനെ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന RFID സാങ്കേതികവിദ്യ സൈനികരെ എങ്ങിനെ സഹായിക്കുന്നു ?

    കഴിഞ്ഞ ഡിസംബറിൽ, വാർത്താവിതരണ മന്ത്രാലയവും രഹസ്യാന്വേഷണ ഏജൻസികളു൦ ചേർന്ന് നടത്തിയ പരിശോധനയിൽ "ഇന്ത്യ വിരുദ്ധ പ്രചരണവും" വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നതിന് 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും റദ്ദാക്കിക്കൊണ്ട് ഉത്തരവ് മന്ത്രാലയ൦ ഇറക്കിയിരുന്നു.

    Also read- Wi-Fi | നിങ്ങളറിയാതെ മറ്റാരെങ്കിലും നിങ്ങളുടെ വൈ-ഫൈ ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ അറിയാം

    ഐടി ആക്ട് വന്നതോട് കൂടി ഓൺലൈൻ ഇടങ്ങളിൽ സർക്കാർ നിയന്ത്രണമുണ്ടാകില്ല എന്നതിന് മാറ്റമുണ്ടാകുമെന്നാണ് തെളിയുന്നത്. രാജ്യവിരുദ്ധ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്‌തമായ മുന്നറിയിപ്പ് കൂടിയാണ് ഈ നടപടി.
    Published by:Naveen
    First published: