• HOME
 • »
 • NEWS
 • »
 • money
 • »
 • കുട്ടികൾ അമിതമായി ഫോൺ ഉപയോ​ഗിക്കുന്നോ? കണ്ണ് സംരക്ഷിക്കാനും ആപ്പ് റെഡി

കുട്ടികൾ അമിതമായി ഫോൺ ഉപയോ​ഗിക്കുന്നോ? കണ്ണ് സംരക്ഷിക്കാനും ആപ്പ് റെഡി

ഐസ് കീപ്പർ എന്നാണ് ഹൈലാബ് പുറത്തിറക്കിയിരിക്കുന്ന പുതിയ ആപ്പിന്റെ പേര്.

Image for representation, Credits: Reuters

Image for representation, Credits: Reuters

 • Last Updated :
 • Share this:
  കോവിഡ് മഹാമാരിയെ തുടർന്ന് കുട്ടികളും മുതിർന്നവരും അടക്കം മൊബൈൽ ഫോണുകളിലും ലാപ്ടോപ്പുകളിലും കൂടുതൽ സമയം ചെലവിടാൻ തുടങ്ങി. എന്നാൽ അമിത സ്ക്രീൻ ഉപയോ​ഗം നൽകുന്ന അനന്തരഫലങ്ങൾ വളരെ വലുതാണ്. മുതിർന്നവരിലും കുട്ടികളിലും കാഴ്ച്ച സംബന്ധിച്ച പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് സ്‌ക്രീനുകളിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ പരിരക്ഷിക്കുന്നതിനുള്ള ആപ്ലിക്കേഷനുമായി ഹൈലാബ് രം​ഗത്തെത്തിയിരിക്കുന്നത്. ഐസ് കീപ്പർ എന്നാണ് ഹൈലാബ് പുറത്തിറക്കിയിരിക്കുന്ന പുതിയ ആപ്പിന്റെ പേര്.

  കുട്ടികളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ മാതാപിതാക്കൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ ഡിജിറ്റൽ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്‌ക്രീൻ ഉപയോ​ഗിക്കുമ്പോൾ അനുയോജ്യമായ ദൂരം നിലനിർത്താൻ ഐസ് കീപ്പർ ആപ്പ് ഉപയോക്താവിനെ നി‍ർബന്ധിതരാക്കും. ഉപയോക്താവ് ആവശ്യമായ ദൂരം പാലിക്കുന്നില്ലെങ്കിൽ ഉപഭോക്താവും സ്മാർട്ട്‌ഫോണും അല്ലെങ്കിൽ ടാബ്‌ലെറ്റും തമ്മിൽ ആവശ്യമായ കുറഞ്ഞ ദൂരം ലഭിക്കുന്നതുവരെ ആപ്ലിക്കേഷൻ ചിത്രങ്ങളെ മങ്ങിക്കും.

  Also Read- കേരളം വിടുന്നുവെന്ന റിപ്പോർട്ട്; കുതിച്ചുയർന്ന് കിറ്റക്‌സ് ഓഹരി വില

  സ്‌ക്രീനുകളിൽ നോക്കി കൂടുതൽ സമയം ചെലവഴിക്കുന്നത് കണ്ണുകൾക്ക് ദോഷകരമാണ്. അമിത സ്‌ക്രീൻ‌ ഉപയോ​ഗം കാഴ്ച മങ്ങലിനും കണ്ണുകൾ വരണ്ടതാക്കാനും കാരണമാകും. സ്‌ക്രീനുകളുടെ അമിത ഉപയോഗവും നമ്മുടെ വീടുകളിൽ വർദ്ധിച്ചു വരുന്ന ഉപകരണങ്ങളുടെ എണ്ണവും കണ്ണുകളുടെ ആരോഗ്യത്തെ ഏറെക്കാലമായി ആശങ്കപ്പെടുത്തുന്ന ചില കാരണങ്ങളാണ്. കോവിഡ് ആരംഭിച്ചതോടെ പലരും ഇപ്പോൾ ഇപ്പോൾ ഏറെ സമയം സ്ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കുന്നുണ്ട്. പല‍ർക്കും ഫോൺ ഉപയോഗം ഒരു ആസക്തിയായി മാറിയിട്ടുണ്ട്. അമിതമായ ഫോൺ ഉപയോ​ഗം ഉറക്കക്കുറവ്, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, ഓ‍ർമ്മ പ്രശ്നങ്ങൾ തുടങ്ങിയ ആരോ​ഗ്യ പ്രശ്നങ്ങളിലേയ്ക്കും നയിക്കുന്നുണ്ട്.

  ഡോക്ടർമാർ ഈ പുതിയ അവസ്ഥയെ ഇഇഇഎസ് (EEES- “early and excessive exposure to screens) എന്നാണ് വിളിക്കുന്നത്. ഐസ് കീപ്പറിന്റെ സൃഷ്ടാക്കൾ ഈ പ്രശ്‌നത്തിൽ നിന്ന് ഉപഭോക്താക്കൾക്ക് മികച്ച പ്രതിരോധം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. ഒരു നിശ്ചിത സമയ സ്ലോട്ട് അനുസരിച്ച് ഏതൊക്കെ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാമെന്ന് തിരഞ്ഞെടുക്കാനും ഇത് മാതാപിതാക്കളെ അനുവദിക്കുന്നു. വർദ്ധിച്ചു വരുന്ന കാഴ്ച പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ആത്യന്തികമായി കുടുംബങ്ങളെ സഹായിക്കുകയാണ് ഈ ആപ്ലിക്കേഷന്റെ ലക്ഷ്യം.

  ആപ്ലിക്കേഷൻ ​ഗൂ​ഗിൾ സ്റ്റോറിൽ ലഭ്യമാണ്. 3.99 ഡോളറാണ് ആപ്പിന്റെ വില.

  സ്കൂളുകളിൽ പോയി പഠിക്കുന്നതിന് പകരം ഡിജിറ്റൽ പഠനത്തിലേക്കാണ് ഇപ്പോൾ കുരുന്നുകൾ ചുവടുവെക്കുന്നത്. ഡിജിറ്റൽ അധ്യയനം നടക്കുമ്പോഴും കുഞ്ഞുങ്ങൾ അക്ഷരലോകത്തേക്ക് കടക്കുമ്പോഴും അവർക്ക് നഷ്ടപ്പെടുന്നത് സാമൂഹിക ഇടപെടലിന്റെ ആദ്യ പാഠങ്ങളാണ്. ഈ ഡിജിറ്റൽ ലോകത്തേക്ക് കുഞ്ഞുങ്ങളെ കൂട്ടികൊണ്ട് പോകുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതും കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്. കുട്ടികൾ പഠനത്തിന് ഉപയോഗിക്കുന്ന മൊബൈൽ അല്ലെങ്കിൽ ടാബിൽ പേരന്റ് കൺട്രോൾ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതും അത്യാവശ്യമാണ്. കുട്ടിയുടെ പ്രായം അനുസരിച്ച് മൊബൈൽ ഉപയോഗം നിയന്ത്രിക്കാനും നിരീക്ഷിക്കാനും രക്ഷിതാക്കൾക്ക് അതിലൂടെ സാധിക്കും.
  Published by:Rajesh V
  First published: