നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Apple iPhone | ചാർജറില്ലാതെ ഐഫോൺ വിറ്റു; ആപ്പിളിന് എതിരെ പരാതിയുമായി വിദ്യാർത്ഥികൾ

    Apple iPhone | ചാർജറില്ലാതെ ഐഫോൺ വിറ്റു; ആപ്പിളിന് എതിരെ പരാതിയുമായി വിദ്യാർത്ഥികൾ

    വയര്‍ലെസ് ചാര്‍ജറുകള്‍ വയേര്‍ഡ് ചാര്‍ജറുകളേക്കാള്‍ കൂടുതല്‍ ഊര്‍ജം പാഴാക്കുന്നുണ്ടെങ്കിലും മാഗ്സേഫ് ചാര്‍ജറുകളുടെ പ്രമോഷനുകള്‍ക്ക് മറയായി ആപ്പിള്‍ പാരിസ്ഥിതിക കാരണങ്ങള്‍ ഉപയോഗിക്കുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു

    • Share this:
      ടെക് ഭീമന്‍ ആപ്പിളിനെതിരെ വീണ്ടും പരാതികള്‍ ഉയരുന്നു. ചൈനയിലെ ഒരു കൂട്ടം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഐഫോണിനൊപ്പം ബോക്‌സില്‍ ഐഫോണ്‍ ചാര്‍ജര്‍ നല്‍കാത്തതിനാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരിക്കുന്നത്. 2020 വരെ ടിം കുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഫോണിനൊപ്പം പവര്‍ അഡാപ്റ്ററുകളും ഇയര്‍പോഡുകളും നല്‍കിയിരുന്നു.

      എന്നാല്‍ കമ്പനിയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും പ്രതിവര്‍ഷം ഏകദേശം 2 മില്യണ്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ ലാഭിക്കാനുമായി ഫോണിനൊപ്പം ചാര്‍ജറും ഇയര്‍ഫോണും നല്‍കുന്ന രീതി കമ്പനി അവസാനിപ്പിച്ചു. എന്നാല്‍ കമ്പനിയുടെ ഈ തീരുമാനം പണം ലാഭിക്കുന്നതിന് വേണ്ടിയാണെന്ന ആരോപണങ്ങളാണ് ഉയരുന്നത്.

      വയര്‍ലെസ് ചാര്‍ജറുകള്‍ വയേര്‍ഡ് ചാര്‍ജറുകളേക്കാള്‍ കൂടുതല്‍ ഊര്‍ജം പാഴാക്കുന്നുണ്ടെങ്കിലും മാഗ്സേഫ് ചാര്‍ജറുകളുടെ പ്രമോഷനുകള്‍ക്ക് മറയായി ആപ്പിള്‍ പാരിസ്ഥിതിക കാരണങ്ങള്‍ ഉപയോഗിക്കുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കൂടാതെ, വൈസ് റിപ്പോര്‍ട്ട് അനുസരിച്ച്, യുഎസ്ബി-സി (USB-C ) ടു ലൈറ്റിംഗ് കേബിളുകള്‍ വിപണിയില്‍ ലഭ്യമായ മറ്റ് അഡാപ്റ്ററുകളോട് പൊരുത്തപ്പെടുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ വാദിച്ചു. അതുകൊണ്ട് തന്നെ കേബിള്‍ മാത്രം പോരാ യുഎസ്ബി-സി അഡാപ്റ്ററും ആവശ്യമാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

      കൂടാതെ മിക്ക ഉപയോക്താക്കള്‍ക്കും യുഎസ്ബി എ (USB-A) അഡാപ്റ്ററുകള്‍ ഉണ്ട്, അവ യുഎസ്ബി-സി (USB-C) കേബിളിന് അനുയോജ്യമല്ല. ആപ്പിളിന്റെ ഐഫോണ്‍ 12ന് എതിരെയാണ് ചൈനീസ് വിദ്യാര്‍ത്ഥികള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വിധി വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലായാലും പ്രതികൂലമായാലും കേസ് കമ്പനിയുടെ ഏറ്റവും പുതിയ സീരീസായ ഐഫോണ്‍ 13ന്റെ വില്‍പ്പനയെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

      ഐഫോണ്‍ ചാര്‍ജിംഗ് അഡാപ്റ്ററുകളുമായി ബന്ധപ്പെട്ട് ആപ്പിള്‍ നേരിടുന്ന ആദ്യത്തെ കേസല്ല ഇത്. ബ്രസീലില്‍, അഡാപ്റ്ററുകള്‍ ഇല്ലാതെ ഐഫോണ്‍ 12 ഫോണുകള്‍ വിറ്റതിന് ആപ്പിളിന് ഏകദേശം 2 മില്യണ്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു.

      സ്മാര്‍ട്ട് ഫോണുകളുടെ കാര്യത്തില്‍ എന്നും മുന്‍പന്തിയിലാണ് ആപ്പിള്‍ ഐഫോണിന്റെ സ്ഥാനം. എറ്റവും നല്ലതെന്ന പേരുകേട്ട ഫോണാണെങ്കിലും ഇതിന്റെ ബാറ്ററി ബാക്കപ്പ് മറ്റ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. ആന്‍ഡ്രോയിഡ് പതിപ്പുകളെ അപേക്ഷിച്ച് ഐഫോണിന്റെ ബാറ്ററി ചാര്‍ജ് വളരെ വേഗം കുറയും.

      മാക്ക് കമ്പ്യൂട്ടറുകളില്‍ ആപ്പിള്‍ എം1 ചിപ്പ് ഉപയോഗിച്ച് ബാറ്ററി ചാര്‍ജ് നഷ്ടമാകുന്നത് ഒരു പരിധി വരെ തടയാന്‍ ആപ്പിളിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ബാറ്ററിയുടെ കാര്യത്തില്‍ ആപ്പിള്‍ ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്.

      കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 12 സീരീസിന് സമാനമായ ഡിസൈനിലുള്ള ഐഫോണ്‍ 13 സീരീസ് ആപ്പിള്‍ കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു. ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയില്‍ ഡയഗണലായി സ്ഥാപിച്ചിട്ടുള്ള ക്യാമറ ലെന്‍സുകളുമായി ഐഫോണ്‍ 13 സീരീസ് അതിന്റെ മുന്‍ഗാമിയെക്കാള്‍ ചെറിയ രൂപമാറ്റങ്ങളോടെയാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.
      Published by:Jayashankar AV
      First published:
      )}