നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ആപ്പിളിന് ചരിത്രനേട്ടം; 3 ട്രില്യൺ ഡോളർ മൂല്യമുള്ള ലോകത്തെ ആദ്യ കമ്പനിയായി മാറി Apple Inc

  ആപ്പിളിന് ചരിത്രനേട്ടം; 3 ട്രില്യൺ ഡോളർ മൂല്യമുള്ള ലോകത്തെ ആദ്യ കമ്പനിയായി മാറി Apple Inc

  2022ലെ വ്യാപാരത്തിന്റെ ആദ്യ ദിവസം, ഈ സിലിക്കൺ വാലി കമ്പനിയുടെ ഓഹരികൾ ഇൻട്രാഡേയിലെ റെക്കോർഡ് ഉയർന്ന നിലവാരമായ 182.88 ഡോളറിലെത്തി

  Apple

  Apple

  • Share this:
   ടെക് ഭീമൻ ആപ്പിൾ ഇൻകോർപ്പറേഷൻ (Apple Inc) 3 ട്രില്യൺ ഡോളർ ഓഹരി വിപണി മൂല്യമുള്ള ലോകത്തെ ആദ്യത്തെ കമ്പനിയായി മാറി. തിങ്കളാഴ്ചയാണ് ആപ്പിൾ ഈ നേട്ടം കൈവരിച്ചത്. ഓട്ടോമേറ്റഡ് കാറുകളും വിർച്വൽ റിയാലിറ്റിയും പോലുള്ള പുതിയ വിപണികളിലേയ്ക്കുള്ള ചുവടു വയ്പ്പാണ് കമ്പനിയിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് ഐഫോൺ നിർമ്മാതാക്കളെ ഈ നേട്ടത്തിൽ എത്തിച്ചത്.

   2022ലെ വ്യാപാരത്തിന്റെ ആദ്യ ദിവസം, ഈ സിലിക്കൺ വാലി കമ്പനിയുടെ ഓഹരികൾ ഇൻട്രാഡേയിലെ റെക്കോർഡ് ഉയർന്ന നിലവാരമായ 182.88 ഡോളറിലെത്തി. ഇതോടെ ആപ്പിളിന്റെ വിപണി മൂല്യം 3 ട്രില്യൺ ഡോളറിന് മുകളിലായി. വ്യാപാരം അവസാനിച്ചപ്പോൾ ആപ്പിളിന്റെ വിപണി മൂലധനം 2.99 ട്രില്യൺ ഡോളറിലെത്തി. സ്റ്റോക്ക് സെഷൻ 2.5% ഉയർന്ന് ഓഹരി വില 182.01 ഡോളറിലാണ് ക്ലോസ് ചെയ്തത്.

   "ഇതൊരു മഹത്തായ നേട്ടമാണ്, തീർച്ചയായും ആഘോഷിക്കപ്പെടേണ്ട കാര്യമാണ്," ഒക്‌ലഹോമയിലെ തുൾസയിലുള്ള ലോംഗ്‌ബോ അസറ്റ് മാനേജ്‌മെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജെയ്ക് ഡോളർഹൈഡ് പറഞ്ഞു. "ആപ്പിൾ എത്രത്തോളം മുന്നേറി എന്നും വിപണിയിൽ എത്രത്തോളം ആധിപത്യം പുലർത്തുന്നുവെന്നും ഈ നേട്ടം വ്യക്തമാക്കുന്നു."

   ഈ നേട്ടത്തോടെ 2 ട്രില്യൺ ഡോളർ വിപണി മൂലധനമുള്ള കമ്പനിയായ മൈക്രേസോഫ്ടിനൊപ്പം ആപ്പിളും ഇടം നേടി. ഏകദേശം 2.5 ട്രില്യൺ ഡോളറാണ് മൈക്രോസോഫ്റ്റ് കോർപ്പറേഷന്റെ (Microsoft Corporation) വിപണി മൂലധനം. ആൽഫബെറ്റ് (Alphabet), ആമസോൺ.കോം ഇൻകോർപ്പറേഷൻ (Amazon.com Inc), ടെസ്ല (Tesla) എന്നിവ 1 ട്രില്യൺ ഡോളറിന് മുകളിൽ വിപണി മൂല്യമുള്ള കമ്പനികളാണ്.

   "ശക്തമായ അടിസ്ഥാനകാര്യങ്ങളും ബാലൻസ് ഷീറ്റുകളും ഉള്ള കമ്പനികൾക്ക് വിപണി പ്രതിഫലം നൽകും" വെൽസ് ഫാർഗോ ഇൻവെസ്റ്റ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഗ്ലോബൽ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് സ്കോട്ട് റെൻ പറഞ്ഞു.

   5ജി, വിർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ ദ്രുതഗതിയിലുള്ള വളർച്ചയും ഈ ഓഹരികളെ വിപണിയിലെ നേട്ടത്തിന് സഹായിച്ചിട്ടുണ്ട്. നിക്ഷേപകർ സമ്പന്നരായ കമ്പനികളിലേക്ക് നീങ്ങുന്നതും കമ്പനിയ്ക്ക് നേട്ടമായി.

   ആപ്പിളിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ചൈനയിൽ, വിവോ, ഷവോമി തുടങ്ങിയ എതിരാളികളെ പിന്തള്ളി തുടർച്ചയായ രണ്ടാം മാസവും സ്മാർട്ട്‌ഫോൺ വിപണിയിൽ ആപ്പിൾ മുന്നിലെത്തി. കൗണ്ടർപോയിന്റ് റിസർച്ചിന്റെ സമീപകാല ഡാറ്റകളിൽ ഇത് വ്യക്തമാണ്.

   ഇലക്ട്രിക് കാർ വിപണിയിൽ ടെസ്‌ല ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച വാഹന നിർമ്മാതാക്കളായതിനാൽ അടുത്ത കുറച്ച് വർഷത്തിനുള്ളിൽ തന്നെ ആപ്പിൾ സ്വന്തം വാഹനം പുറത്തിറക്കുമെന്നും പല നിക്ഷേപകരും പ്രതീക്ഷിക്കുന്നുണ്ട്.

   ആപ്പിളിന്റെ തുടക്കകാലത്ത് നിർമ്മിച്ച 'ഷാഫെയ് കോളേജ്' ആപ്പിൾ-1 എന്ന പതിപ്പിലെ കമ്പ്യൂട്ടർ അടുത്തിടെ ലേലത്തിൽ വിറ്റിരുന്നു.

   Summary: Apple becomes first 3 trillion dollar company in the world. iPhone maker will keep launching bestselling products as it explores new markets such as automated cars and virtual reality
   Published by:user_57
   First published: