നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • പാസ്‌വേർഡ് ചോർച്ച; മികച്ച സുരക്ഷയ്ക്കായി പുതിയ സാങ്കേതികവിദ്യയുമായി ആപ്പിൾ

  പാസ്‌വേർഡ് ചോർച്ച; മികച്ച സുരക്ഷയ്ക്കായി പുതിയ സാങ്കേതികവിദ്യയുമായി ആപ്പിൾ

  പാസ്‌വേർഡുകൾക്കു പകരമായി ഉപയോഗിക്കാൻ കഴിയുന്നതാണ് പുതിയ സാങ്കേതികവിദ്യ. ഇത് പാസ്‌വേർഡിനേക്കാൾ ഉപയോഗിക്കാൻ എളുപ്പവും കൂടുതൽ സുരക്ഷിതവുമാണെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്.

  New Project (7)

  New Project (7)

  • Share this:
   ചരിത്രത്തിലെ ഏറ്റവും വലിയ പാസ്‌വേർഡ് ചോർച്ചയുടെ പശ്ചാത്തലത്തിൽ, ഒരു പുതിയ ബയോമെട്രിക് അധിഷ്ഠിത സാങ്കേതികവിദ്യയുമായി എത്തിയിരിക്കുകയാണ് ആപ്പിൾ . ഏതാനും ദിവസങ്ങൾക്കു മുമ്പ് അപകടസാധ്യത ഉയർത്തിക്കാട്ടിക്കൊണ്ട് , 8 ബില്ല്യണിലധികം പാസ്‌വേർഡുകൾ ചോർന്നതായി ഇന്റർനെറ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിൽ പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കാൻ തയ്യാറാവുകയാണ് ആപ്പിൾ.

   പാസ്‌വേർഡുകൾക്കു പകരമായി ഉപയോഗിക്കാൻ കഴിയുന്നതാണ് പുതിയ സാങ്കേതികവിദ്യ. ഇത് പാസ്‌വേർഡിനേക്കാൾ ഉപയോഗിക്കാൻ എളുപ്പവും കൂടുതൽ സുരക്ഷിതവുമാണെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. പാസ്‌വേർഡുകൾ നൽകാതെയോ മറ്റൊരു പ്ലാറ്റ്ഫോം (ഗൂഗിൾ അല്ലെങ്കിൽ ഫേസ്ബുക്ക്) ഉപയോഗിക്കാതെ തന്നെ ഒരു ആപ്ലിക്കേഷനിലേക്കോ ഓൺലൈൻ സേവനത്തിലേക്കോ വേഗത്തിലും, ലളിതവും പൂർണ്ണ സുരക്ഷിതവുമായി കണക്റ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. എല്ലാ ആപ്പിൾ ഉപകരണങ്ങളിലും ഉടൻ തന്നെ പാസ്‌വേഡുകൾ മാറ്റിസ്ഥാപിക്കാൻ കഴിയും.

   Also Read-ആധാർ സേവനങ്ങൾ സ്മാർട്ട് ഫോണിലും; എം ആധാർ ആപ്പിലൂടെ ഇനി വീട്ടിലിരുന്ന് ചെയ്യാം ഈ 35 സേവനങ്ങൾ

   ഐ-ക്ലൗഡ് കീചെയിനിൽ സംയോജിപ്പിച്ച് സുരക്ഷിതമായി എൻ‌ക്രിപ്റ്റ് ചെയ്ത ഡാറ്റ ഉപയോഗിച്ച, ഉപയോക്താക്കൾക്ക് അവരുടെ ആപ്പിൾ ടെർമിനൽ (ടച്ച് ഐഡി അല്ലെങ്കിൽ ഫെയ്സ് ഐഡി) വഴി ലഭ്യമായ ബയോമെട്രിക് ഐഡന്‍റിഫിക്കേഷൻ സിസ്റ്റങ്ങൾ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാൻ കഴിയും. ഫിംഗർപ്രിന്റ്സ് അല്ലെങ്കിൽ ഫേഷ്യൽ റെക്കഗ്നിഷൻ ഉപയോഗിച്ചുള്ള ഈ സാങ്കേതികതവിദ്യ സുരക്ഷിതവും തൽക്ഷണവുമായ തിരിച്ചറിയൽ അനുവദിക്കുന്നു. ആപ്പിൾ പറയുന്നതനുസരിച്ച്, ഈ പരിഹാരം “ക്ലാസിക്” ടു- സ്റ്റെപ് ഓതെന്റിക്കേഷനേക്കാൾ കൂടുതൽ സുരക്ഷിതമാണ്.

   പാസ്‌ കീ ഉപയോഗിച്ച് ഒരു വെബ്‌സൈറ്റിലോ ആപ്ലിക്കേഷനിലോ ഒരു അക്കൗണ്ട് സജ്ജീകരിക്കുന്നതിന്, ആദ്യം പുതിയ അക്കൗണ്ടിനായി ഒരു യൂസർ നെയിം തിരഞ്ഞെടുക്കുക, തുടർന്ന് ഫെയ്‌സ് ഐഡി അല്ലെങ്കിൽ ടച്ച് ഐഡി ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.  ഇതു തന്നെയാണ് ഡിവൈസ് എന്ന് സ്ഥിരീകരിക്കാൻ ഒരിക്കലും പാസ്‌വേഡ് തിരഞ്ഞെടുക്കേണ്ടതില്ല. എല്ലാ ആപ്പിൾ ഡിവൈസുകളിലും ഐ-ക്ലൗഡ് കീചെയിൻ സമന്വയിപ്പിക്കുന്ന പാസ്‌കീയുടെ ജനറേഷൻ ഡിവൈസ് തന്നെ കൈകാര്യം ചെയ്യുന്നു.

   Also Read-വിപണി കീഴടക്കാൻ പുതിയ എസ്‌യുവിയുമായി ഹ്യൂണ്ടായ്; 'അൽകസർ' ജൂൺ 18ന് പുറത്തിറക്കും

   മോണിറ്ററിന്റെ വശത്ത് ടാപ്പ് ചെയ്ത പാസ്‌വേഡുകളുടെ ലിസ്റ്റിനേക്കാൾ കൂടുതൽ സുരക്ഷിതമായി രൂപകൽപ്പന ചെയ്തിട്ടുള്ള പാസ്‌വേഡ് രഹിത ലോഗിൻ സാങ്കേതികവിദ്യയിൽ താൽപര്യം വർദ്ധിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് 'പാസ്‌ കീ'കൾ. പരമ്പരാഗത പാസ്‌വേർഡുകൾ സുരക്ഷാ പോരായ്മകളാൽ വലയം ചെയ്യപ്പെടുന്നതും അതുല്യമായ പാസ്‌വേഡുകൾ സൃഷ്ടിക്കാനും ഓർമ്മിക്കാനും പ്രയാസമായതിനാലും ബദൽ മാർഗങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുകയാണ് ആപ്പിൾ. ഈ സാങ്കേതികവിദ്യ എല്ലാ ആപ്പിൾ ഉപകരണങ്ങളുമായി പൊരുത്തപ്പെടുന്നതാണ്. പാസ് കീ IOS 15, മാകോസ് മോണ്ടെറി എന്നിവയുമായി സംയോജിപ്പിക്കാം.

   "ഇത് സൈൻ ഇൻ ചെയ്യുന്നത് ഒരൊറ്റ ടാപ് വഴി ആയതിനാൽ, ഇന്നത്തെ മിക്കവാറും എല്ലാ ഓതെന്റിക്കേഷൻ രീതികളേക്കാളും ഒരേസമയം എളുപ്പവും വേഗതയുള്ളതും സുരക്ഷിതവുമാണ്”.   എന്നാണ് ആപ്പിൾ ഓതെന്റിക്കേഷൻ എക്സ്പീരിയൻസ് എഞ്ചിനീയറായ ഗാരറ്റ് ഡേവിഡ്‌സൺ കമ്പനിയുടെ വാർഷിക WWCC ഡെവലപ്പർ കോൺഫറൻസിൽ അഭിപ്രായപ്പെട്ടത്.  സാങ്കേതികവിദ്യയുടെ പരീക്ഷണ പതിപ്പായ ഐ-ക്ലൗഡ്കീചെയിനുകളുടെ ഭാഗമായ ഐഫോണുകൾ, ഐപാഡുകൾ, മാക്കുകൾ എന്നിവ ഈ വർഷം അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
   Published by:Asha Sulfiker
   First published:
   )}