നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Apple iPhone 13 | ആപ്പിൾ ഐഫോൺ 13 സീരീസ്: ഡയഗണൽ ക്യാമറകൾ മാത്രമല്ല ഫോണിന്റെ കൂടുതൽ സവിശേഷതകൾ

  Apple iPhone 13 | ആപ്പിൾ ഐഫോൺ 13 സീരീസ്: ഡയഗണൽ ക്യാമറകൾ മാത്രമല്ല ഫോണിന്റെ കൂടുതൽ സവിശേഷതകൾ

  ഏറ്റവും മികച്ച ഈ സ്മാര്‍ട്ട് ഫോണുകള്‍ ഫോട്ടോഗ്രാഫിക്കായി പ്രത്യേക നവീകരണങ്ങളും നടത്തിയിട്ടുണ്ട്.

  • Share this:
   എല്ലാവരും കാത്തിരിക്കുന്ന ഈ വര്‍ഷത്തെ ആപ്പിള്‍ ഐഫോണ്‍ ലോഞ്ചായിരുന്നു ഐഫോണ്‍ 13ന്റേത്. ആപ്പിളിന്റെ പുതിയ ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നിവയാണ് കമ്പനി പുറത്തിറക്കിയ പുതിയ ഫോണുകള്‍. ആപ്പിള്‍ ഐഫോണ്‍ 13 മിനിയാണ് ഇക്കൂട്ടത്തിലെ ഏറ്റവും ചെറിയ ഐഫോണ്‍. ഏറ്റവും മികച്ച ഈ സ്മാര്‍ട്ട് ഫോണുകള്‍ ഫോട്ടോഗ്രാഫിക്കായി പ്രത്യേക നവീകരണങ്ങളും നടത്തിയിട്ടുണ്ട്.

   വിലയും ലഭ്യതയും: ആപ്പിള്‍ ഐഫോണ്‍ 13 സീരീസ് യുഎസ് ഉള്‍പ്പെടെയുള്ള മറ്റ് വിപണികള്‍ക്കൊപ്പം തന്നെ ഇന്ത്യയിലും പുറത്തിറങ്ങി. ഒരേ സമയം ഇന്ത്യയിലും ഐഫോണുകള്‍ വില്‍ക്കുന്നത് ഇതാദ്യമാണ്. ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നിവ ആപ്പിള്‍ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോറില്‍ സെപ്റ്റംബര്‍ 17ന് വൈകുന്നേരം 5:30 മുതല്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. സെപ്റ്റംബര്‍ 24 ന് തത്സമയം വില്‍പ്പനയ്ക്കെത്തും. 69,900 രൂപ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്.

   ആപ്പിള്‍ എ 15 ബയോണിക്: സ്മാര്‍ട്ട്ഫോണ്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രോസസ്സറാണ് ആപ്പിള്‍ എ 15 ബയോണിക്. ഇവിടെ A15 ബയോണിക്കിന്റെ രണ്ട് വകഭേദങ്ങളുണ്ട്. ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 എന്നിവയ്ക്ക് 6-കോര്‍ സിപിയു, 4-കോര്‍ ജിപിയു ഓപ്ഷനുകള്‍ ലഭ്യമാണ്. അതേസമയം ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നിവയ്ക്ക് 6-കോര്‍ സിപിയു, 5-കോര്‍ ജിപിയു ഓപ്ഷനാണ് ലഭിക്കുക. ഐഫോണ്‍13 മോഡലുകള്‍ക്ക് പുതിയ 16-കോര്‍ ന്യൂറല്‍ എഞ്ചിന്‍ സ്റ്റാന്‍ഡേര്‍ഡായി തന്നെ ലഭിക്കുന്നു. സ്മാര്‍ട്ട് എച്ച്ഡിആര്‍ 4, സിനിമാറ്റിക് മോഡ് തുടങ്ങിയ ക്യാമറ ഫീച്ചറുകള്‍ ഉള്‍പ്പെടെ സെക്കന്റില്‍ 15.8 ട്രില്യണ്‍ കണക്കുകൂട്ടലുകള്‍ നടത്താനും ഫോണിന് കഴിയും.

   ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയുടെ ക്യാമറ: ആപ്പിള്‍ ഐഫോണ്‍ 13 സീരീസിലുടനീളം ക്യാമറകളില്‍ കാര്യമായ അപ്ഗ്രേഡുകള്‍ നടത്തിയിട്ടുണ്ട്. ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയ്ക്ക് സെന്‍സര്‍-ഷിഫ്റ്റ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും സ്മാര്‍ട്ട് എച്ച്ഡിആര്‍ 4 സവിശേഷതകളുമാണുള്ളത്. ഡയഗണല്‍ ക്യാമറകളാണ് മറ്റൊരു പ്രത്യേകത. ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി ക്യാമറകള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ പ്രകാശം പകര്‍ത്തുന്നവയാണ്. ഐഫോണ്‍ 13 മിനിയില്‍ സിനിമാറ്റിക് വീഡിയോ മോഡും ലഭ്യമാണ്.

   ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നിവയുടെ ക്യാമറ: കഴിഞ്ഞ വര്‍ഷം പ്രോ ഐഫോണുകളിലെ ക്യാമറ സംവിധാനങ്ങള്‍ക്ക് വലിയ രീതിയില്‍ നവീകരണങ്ങള്‍ നടത്തിയിരുന്നു. ഇത്തവണ, ക്യാമറയുടെ ഹാര്‍ഡ്വെയര്‍, സോഫ്‌റ്റ്വെയര്‍ വശങ്ങളില്‍ കാര്യമായ പരിഷ്‌കരണങ്ങള്‍ നടത്തിയിട്ടുണ്ട്. ടെലിഫോട്ടോ, വൈഡ്, അള്‍ട്രാ-വൈഡ്, 5x-ന് പകരം 6x ഒപ്റ്റിക്കല്‍ സൂം, 12x-ന് പകരം 15x വരെ ഡിജിറ്റല്‍ സൂം, ഫോട്ടോഗ്രാഫിക് സ്‌റ്റൈലുകള്‍ എന്ന് വിളിക്കപ്പെടുന്ന പുതിയ അപ്പര്‍ച്ചറുകള്‍ എന്നിവ ഈ ഫോണുകളുടെ പ്രത്യേകതയാണ്.

   ബാറ്ററി ചാര്‍ജ്: എല്ലാ ഐഫോണ്‍ 13 സീരീസ് ഫോണുകള്‍ക്കും മികച്ച ബാറ്ററി ലൈഫാണുള്ളത്. ഐഫോണ്‍ 13ന് ഐഫോണ്‍ 12 നേക്കാള്‍ 2.5 മണിക്കൂര്‍ കൂടുതല്‍ ബാറ്ററി ക്ഷമതയുണ്ട്. ഐഫോണ്‍ 13 പ്രോ മാക്സിന് 2.5 മണിക്കൂര്‍ കൂടുതലും ഐഫോണ്‍ 13 പ്രോയ്ക്ക് 1.5 മണിക്കൂര്‍ കൂടുതലും ബാറ്ററി ക്ഷമതയുണ്ട്.
   Published by:Jayashankar AV
   First published:
   )}