നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Apple iOS15 | ഇന്ന് മഴ പെയ്യുമോ? എവിടെയൊക്കെ മഴ പെയ്യുന്നു? കാലാവസ്ഥാ വിവരങ്ങൾ വിരൽത്തുമ്പിലെത്തിച്ച് ആപ്പിൾ

  Apple iOS15 | ഇന്ന് മഴ പെയ്യുമോ? എവിടെയൊക്കെ മഴ പെയ്യുന്നു? കാലാവസ്ഥാ വിവരങ്ങൾ വിരൽത്തുമ്പിലെത്തിച്ച് ആപ്പിൾ

  മാപ്പിൽ, 12 മണിക്കൂർ വരെയുള്ള പ്രവചനങ്ങൾ കാണാൻ സാധിക്കും.

  Image: Twitter

  Image: Twitter

  • Share this:
   നിങ്ങളുടെ വീടിരിക്കുന്ന പ്രദേശത്ത് മഴ പെയ്യുമ്പോൾ നിങ്ങളുടെ സുഹൃത്തിനെയോ ബന്ധുവിനെ വിളിച്ച് അവരുടെ പ്രദേശത്ത് മഴ പെയ്യുന്നുണ്ടോ എന്ന് തിരക്കാറുണ്ടോ? അല്ലെങ്കിൽ ജോലി സ്ഥലത്ത് ഇരിക്കുമ്പോൾ നിങ്ങളുടെ വീടിരിക്കുന്ന പ്രദേശത്ത് മഴ പെയ്യുന്നുണ്ടോയെന്ന് ചിന്തിക്കാറുണ്ടോ? ഇനി ഇങ്ങനെയുള്ള കാര്യങ്ങൾ ചിന്തിക്കേണ്ടതില്ല, ആപ്പിൾ iOS 15-ന്റെ (Apple iOS15) കാലാവസ്ഥാ മാപ്‌സ് ഫീച്ച‍‌ർ (Weather Maps Feature) ഇതിനായി ഉപയോ​ഗിക്കാം.

   ഇതുവഴി നഗരത്തിലുടനീളവും നിങ്ങളുടെ സംസ്ഥാനത്തുടനീളവുമുള്ള കാലാവസ്ഥയെക്കുറിച്ച് നിങ്ങൾക്ക് വ്യക്തമായ ധാരണ ലഭിക്കും. മാപ്പിൽ നൽകിയിരിക്കുന്ന കാലാവസ്ഥാ വിവരങ്ങളിൽ മഴ (Rain), താപനില (Temperature), വായുവിന്റെ ഗുണനിലവാരം (Air Quality) എന്നീ പ്രവചനങ്ങളും ഉൾപ്പെടുന്നു. കാനഡ, ചൈന, ജർമ്മനി, ഫ്രാൻസ്, ഇന്ത്യ, ഇറ്റലി, മെക്‌സിക്കോ, നെതർലാൻഡ്‌സ്, ദക്ഷിണ കൊറിയ, സ്‌പെയിൻ, യുകെ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവിടങ്ങളിൽ മാത്രമാണ് നിലവിൽ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയുള്ളൂ.

   പുതിയ ഫീച്ചർ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവ‍ർക്ക് താഴെ പറയുന്ന ചില നടപടിക്രമങ്ങളിലൂടെ iOS 15ന്റെ കാലാവസ്ഥാ മാപ്‌ ഉപയോഗിക്കാം.


   ഇതിനായി നിങ്ങളുടെ ഐഫോൺ (iPhone) iOS 15ലാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കുക

   നിങ്ങളുടെ ഫോണിലെ കാലാവസ്ഥ ആപ്പ് (Weather app) നോക്കി അത് തുറക്കുക.

   കാലാവസ്ഥ ആപ്പ് തുറന്ന് കഴിഞ്ഞാൽ, താഴെ ഇടത് വശത്ത് മടങ്ങിയ രീതിയിൽ ഒരു മാപ്പ് ഐക്കൺ നിങ്ങൾക്ക് കാണാം. ഈ ഐക്കണിൽ സ്‌പർശിക്കുക.

   കാലാവസ്ഥാ മാപ്‌സ് തുറക്കാൻ നിങ്ങൾക്ക് പ്രവചന പേജിൽ താഴേക്ക് സ്‌ക്രോൾ ചെയ്യാനും കഴിയും. നിങ്ങൾ താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ, താപനില എഴുതിയ ഒരു ചെറിയ മാപ്പ് കാണാം. മാപ്പ് തുറക്കാൻ അതിൽ സ്‌പർശിക്കുക.

   താപനില മാപ്പ് (temperature map) തുറന്ന് കഴിഞ്ഞാൽ, താപനിലയെ സൂചിപ്പിക്കുന്ന സ്കെയിൽ നിങ്ങൾക്ക് കാണാം.
   ഇതുപോലെ തന്നെ മഴയെക്കുറിച്ച് അറിയാൻ മഴയുടെ മാപ്പ് തുറക്കുക.

   മഴയുടെ മാപ്പിൽ, 12 മണിക്കൂർ വരെയുള്ള പ്രവചനങ്ങൾ കാണാൻ സാധിക്കും.

   സ്മാർട്ട് ഫോണുകളുടെ കാര്യത്തിൽ എന്നും മുൻപന്തിയിലാണ് ആപ്പിൾ ഐഫോണിന്റെ സ്ഥാനം. കഴിഞ്ഞ വർഷത്തെ ഐഫോൺ 12 സീരീസിന് സമാനമായ ഡിസൈനിലുള്ള ഐഫോൺ 13 സീരീസ് ആപ്പിൾ കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു.
   Also Read-Whatsapp Hack |വാട്ട്സ്ആപ്പിലെ ഡിലീറ്റ് ചെയ്ത മെസേജുകൾ എങ്ങനെ തിരിച്ചെടുക്കാം?

   ഐഫോൺ 13, ഐഫോൺ 13 മിനി എന്നിവയിൽ ഡയഗണലായി സ്ഥാപിച്ചിട്ടുള്ള ക്യാമറ ലെൻസുകളുമായി ഐഫോൺ 13 സീരീസ് അതിന്റെ മുൻഗാമിയെക്കാൾ ചെറിയ രൂപമാറ്റങ്ങളോടെയാണ് പുറത്തിറക്കിയത്. അതേസമയം ഐഫോൺ 13 പ്രോയും ഐഫോൺ 13 പ്രോ മാക്സും പുറകിൽ വലിയ ക്യാമറ ലെൻസുകളുമായാണ് വരുന്നത്.
   Published by:Naseeba TC
   First published:
   )}