നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • വിസ്മയച്ചെപ്പ് തുറന്ന് വീണ്ടും ആപ്പിൾ: ഐഫോൺ ഇലവൻ മോഡലുകൾ പുറത്തിറക്കി

  വിസ്മയച്ചെപ്പ് തുറന്ന് വീണ്ടും ആപ്പിൾ: ഐഫോൺ ഇലവൻ മോഡലുകൾ പുറത്തിറക്കി

  ഐഫോണിന് പുറമെ വാച്ച്, ഐപാഡ്, എന്നിവയുടെ പുതിയ മോഡലുകളും പുറത്തിറക്കിയിട്ടുണ്ട്.

  • News18
  • Last Updated :
  • Share this:
   കാലിഫോർണിയ: ഐഫോൺ ഇലവൻ ഉൾപ്പെടെ ഈ വർഷത്തെ പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ച് ആപ്പിൾ. ഐഫോൺ ഇലവൻ , ഇലവൻ പ്രോ , ഇലവൻ പ്രോ മാക്​സ്​ എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. അമേരിക്കയിലെ കാലിഫോർണിയയിൽ ആപ്പിൾ ആസ്ഥാനത്തെ സ്റ്റീവ് ജോബ്സ് തിയറ്ററിലാണ് പുതിയ ഉത്പന്നങ്ങളുടെ അവതരണം നടന്നത്.

   Also Read-തമാശയ്ക്ക് പോലും ഇ-സിഗരറ്റ് പരീക്ഷിക്കരുതേ, നിങ്ങളെ കാത്തിരിക്കുന്നത് എട്ടിന്‍റെ പണി

   ഐഫോണിന് പുറമെ വാച്ച്, ഐപാഡ്, എന്നിവയുടെ പുതിയ മോഡലുകളും പുറത്തിറക്കിയിട്ടുണ്ട്. മൂന്ന് കാമറകളാണ് ഐഫോൺ ഇലവന്റെ പ്രധാന സവിശേഷത. 11 പ്രോ, 11 പ്രോ മാക്​സ്​ എന്നീ മോഡലുകളിൽ പിറകിൽ വൈഡ് ആംഗിൾ അടക്കമാണ് മൂന്ന് കാമറകൾ. ഐഫോണ്‍ 11 ന് ഇന്ത്യൻ വിപണിയില്‍ 64,900 രൂപ വില വരും.11 പ്രോ, 11 പ്രോ മാക്​സ്​ എന്നിവയുടെ വില ഇതുവരെ പുറത്തു വന്നിട്ടില്ല.ഉത്പ്പന്നങ്ങളുടെ പ്രീബുക്കിംഗ് സംവിധാനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 20 മുതൽ വിൽപന ആരംഭിച്ചേക്കുമെന്നാണ് സൂചന.

   First published:
   )}