നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഐഫോണ്‍ ഇലവൻ മോഡലുകൾ അവതരിപ്പിച്ച് ആപ്പിൾ: പ്രാരംഭവില 64,900 മുതല്‍

  ഐഫോണ്‍ ഇലവൻ മോഡലുകൾ അവതരിപ്പിച്ച് ആപ്പിൾ: പ്രാരംഭവില 64,900 മുതല്‍

  പുതിയ ഫോണുകൾ അവതരിപ്പിച്ചതോടെ പഴയ ഐഫോൺ എക്സ്ആർ ഫോണുകൾക്ക് വില കുറച്ചിട്ടുണ്ട്

  • News18
  • Last Updated :
  • Share this:
   കഴിഞ്ഞ ദിവസമാണ് ഐഫോൺ ഇലവൻ ഉൾപ്പെടെ ഈ വർഷത്തെ പുതിയ ഉത്പന്നങ്ങൾ ആപ്പിൾ അവതരിപ്പിച്ചത്. ഐഫോൺ ഇലവൻ , ഇലവൻ പ്രോ , ഇലവൻ പ്രോ മാക്​സ്​ എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. 64,900 മുതലാണ് ഫോണുകളുടെ പ്രാംരഭ വില. 2018 ല്‍ ആപ്പിൾ എക്സ്ആർ ലോഞ്ച് ചെയ്യുമ്പോൾ ഉള്ളതിനെക്കാൾ വില കുറവാണ് പുതിയ ഉത്പ്പന്നങ്ങൾക്ക്..

   പുതിയ ഐഫോണുകളുടെ വില ഇങ്ങനെ:

   ഐഫോൺ 11

   പർപ്പിൾ, പച്ച ഉൾപ്പെടെ ആറോളം നിറങ്ങളില്‍ ഐഫോണ്‍ 11 ലഭ്യമാണ്. 64 ജിബി ഫോണിന് 64,900 മുതലാണ് പ്രാരംഭവില. 128 ജിബിക്ക് 69,900, 256 ജിബിക്ക് 79,900 എന്നിങ്ങനെയണ് മറ്റ് വിലകൾ.

   ഐഫോൺ 11 പ്രോ

   64 ജിബിക്ക് 99,900 മുതലാണ് ഐഫോൺ 11 പ്രോയുടെ വില ആരംഭിക്കുന്നത്. 256 ജിബി 1,13,900, 512 ജിബി 1,31,900 രൂപയ്ക്കും ലഭിക്കും. ഫ്രോസ്റ്റഡ് ഗ്ലാസ് ഫിനിഷോട് കൂടിയ പ്രോ മോഡലുകൾ നാല് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ്.

   ഐഫോൺ പ്രോമാക്സ്

   1,09,900 രൂപ (64 ജിബി) മുതലാണ് ഐഫോൺ പ്രോ മാക്സിന്റെ വില. 256 ജിബി 1,23,900 രൂപയ്ക്കും 521 ജിബി 1,41,900 രൂപയ്ക്കും ലഭിക്കും.

   പുതിയ ഫോണുകൾ അവതരിപ്പിച്ചതോടെ പഴയ ഐഫോൺ എക്സ്ആർ ഫോണുകൾക്ക് വില കുറച്ചിട്ടുണ്ട്. ഐഫോൺ എക്സ്ആർ 64 ജിബി 49,900 രൂപയ്ക്കും 128 ജിബി 54,900 രൂപയ്ക്കും ലഭ്യമാക്കും. ഐഫോൺ XS ന് 10000 രൂപ വരെയും XS മാക്സിന് 18000 രൂപ വരെയും വില കുറഞ്ഞിട്ടുണ്ട്. ഐഫോൺ XS 64 ജിബിയ്ക്ക് 89,900 രൂപയാണ് പുതിയ വില. 256 ജിബിക്ക് 1,03,900 രൂപയും. അതുപോലെ തന്നെ XS മാക്സ് 64 ജിബിയുടെ പുതിയ വില 91,900 രൂപയാണ്. 256 ജിബിക്ക് 1,06,900 രൂപയും.
   First published:
   )}