ആമസോണിൽ (Amazon)ആപ്പിൾ ഐഫോൺ 13 (Apple iPhone 13) മോഡലുകൾ വൻ വിലകിഴിവിലാണ് (discount) ഇപ്പോൾ വിൽക്കുന്നത്. ആപ്പിൾ ഐഫോൺ 13ന്റെ 128 GB, 256 GB, 512 GB എന്നീ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലുള്ള മോഡലുകളും 5,000 രൂപ ഇൻസ്റ്റന്റ് കിഴിവോടെ ആമസോണിൽ ലഭ്യമാകും. എന്നാൽ, വിവിധ കളർ ഓപ്ഷനുകൾക്ക് കിഴിവ് ലഭ്യമല്ല. അതിനാൽ, 128 ജിബി അടിസ്ഥാന പതിപ്പ് 74,900 രൂപയ്ക്ക് ലഭിക്കും.
256 ജിബി പതിപ്പിന്റെ വില 84,900 രൂപയാണ്. ഏറ്റവും മികച്ച 512 ജിബി ഓപ്ഷൻ ( ചുവപ്പ്, പിങ്ക് നിറങ്ങൾ) 1,04,900 രൂപയ്ക്ക് ലഭ്യമാണ്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം എങ്ങനെയാണ് തൽക്ഷണ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നതെന്ന് വ്യക്തമല്ല. മറ്റ് ബാങ്ക് ഓഫറുകൾക്ക് പുറമെയാണ് വില കിഴിവ് ലഭ്യമാക്കുന്നത്.
ആപ്പിൾ ഐഫോൺ 13 മോഡലുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്കൾക്ക് ആമസോൺ വില കിഴിവിന് പുറമെ ബാങ്ക് ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. കൊട്ടക് ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ എന്നിവയുള്ള ഉപഭോക്താക്കൾക്ക് 6,000 രൂപയുടെ അധിക കിഴിവ് ലഭിക്കും. ആമസോൺ പേ, ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക്, വാങ്ങുന്ന സമയത്ത് 3,603 രൂപയുടെ ഓഫർ ലഭിക്കും.
Also Read-
Battery Life | സ്മാർട്ട്ഫോണിന്റെ ബാറ്ററി ലൈഫ് വർധിപ്പിക്കണോ? ആറ് വഴികൾ ഇതാഇതിന് പുറമെ, ആമസോൺ 16,800 രൂപ വരെ വില വരുന്ന എക്സ്ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നുണ്ട്. എക്സ്ചേഞ്ച് ചെയ്യുമ്പോൾ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളേക്കാൾ കൂടുതൽ വില പ്രവർത്തന ക്ഷമമായ അവസ്ഥയിലുള്ള പഴയ ഐഫോണുകൾക്ക് ലഭിക്കും. ഉദാഹരണത്തിന്, ഐഫോൺ 7 (128GB) മോഡലിന് 7,150 രൂപയാണ് ആമസോൺ വാഗ്ദാനം ചെയ്യുന്ന എക്സ്ചേഞ്ച് വില, സ്മാർട്ട്ഫോണിന്റെ ബോഡിയിലോ സ്ക്രീനിലോ പോറലുകളോ പൊട്ടലുകളോ ഉണ്ടെങ്കിൽ ഈ വില ലഭ്യമാകില്ല. കേടുപാടുകൾ ഒന്നുമില്ലാത്ത ഫോണുകൾ മാറ്റിയെടുക്കുമ്പോൾ മാത്രമാണ് ഈ വില ലഭിക്കുക. അതല്ല ബോഡിയിൽ പോറലുകളും പൊട്ടലുകളും ഉണ്ടെങ്കിൽ അതേ മോഡലിന് 5,000 രൂപ വരെ മാത്രമായിരിക്കും എക്സ്ചേഞ്ച് ചെയ്യുമ്പോൾ ലഭിക്കുക.
Also Read-
Apple Iphone | മാസ്ക് നീക്കം ചെയ്യാതെ തന്നെ ഐഫോൺ അൺലോക്ക് ചെയ്യാം; പുതിയ ഫീച്ചറുമായി ആപ്പിൾസവിശേഷതകളുടെ കാര്യത്തിൽ ഐഫോൺ 13 പഴയ തലമുറ ഐഫോൺ 12ന് സമാനമാണ്. രണ്ട് മോഡലുകളും ഫ്ളാറ്റ് എഡ്ജ് ഡിസൈനിലാണ് എത്തിയിരിക്കുന്നത്. രണ്ട് 12 മെഗാപിക്സൽ സ്നാപ്പറുകൾ ഇപ്പോഴും ലഭിക്കുന്നുണ്ടെങ്കിലും പിൻ ക്യാമറ മൊഡ്യൂളിൽ ക്യാമറകളുടെ വിന്യാസത്തിൽ നേരിയ മാറ്റം കാണുന്നുണ്ട്. പിൻ ക്യാമറകൾക്ക് 4കെ വീഡിയോകൾ റെക്കോർഡു ചെയ്യാനും കഴിയും. കൂടാതെ മുൻവശത്ത്, 4കെ വീഡിയോ റെക്കോർഡിങ് പിന്തുണയോടു കൂടിയെ 12 മെഗാപിക്സൽ സെൽഫി ക്യാമറയും ലഭിക്കും. പുതിയ തലമുറ എ15 ബയോണിക് ചിപ്സെറ്റ് ഉൾപ്പെടുത്തിയിരിക്കുന്ന ഐഫോൺ 13 പ്രവർത്തിക്കുന്നത് ഐഒഎസ്15ൽ ആണ്.
ഫേസ് ഐഡി, മാഗ്സേഫ് ചാർജിങ്, 5 ജി കണക്റ്റിവിറ്റി എന്നിവയാണ് മറ്റ് സവിശേഷതൾ. ഫോണിന് ഒപ്പം ചാർജിങ് അഡാപ്റ്റർ ലഭ്യമല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.