ഇപ്പോഴും വളരെ ജനപ്രിയമായ മൊബൈൽ ഫോണാണ് ആപ്പിള്‍ ഐഫോണ്‍ 12 (Apple iPhone 12). ഒരു പുതിയ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന പലരും ഇപ്പോഴും ഐഫോണ്‍ 12 മികച്ച ഓപ്ഷനുകളിലൊന്നായി കണക്കാക്കുന്നു. ഐഫോണ്‍ 12 ന് നിലവിൽ ഇന്ത്യയില്‍ 65,900 രൂപയാണ് വില. ഫോൺ വിപണിയിലെത്തിയപ്പോൾ 79,900 രൂപയായിരുന്നു വില. എന്നാൽ, വെറും 24,900 രൂപയ്ക്ക് നിങ്ങൾക്ക് ഐഫോണ്‍ 12 സ്വന്തമാക്കാൻ കഴിയും. എങ്ങനെയെന്നല്ലേ?
ഇന്ത്യയിലെ ആപ്പിള്‍ അംഗീകൃത റീസെല്ലറായ ആപ്ട്രോണിക്സ് (Aptronix) ഐഫോണ്‍ 12ന് 9,900 രൂപയുടെ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. അതിനു പുറമെ എക്സ്ചെയ്ഞ്ച് ഓഫർ കൂടി പ്രയോജനപ്പെടുത്തിയാൽ ആകർഷകമായ ഈ മോഡൽ 24,900 രൂപയ്ക്ക് വാങ്ങാം. 9,900 രൂപയുടെ കിഴിവോടെ ഫോണിന്റെ 64ജിബി വേരിയന്റിന്റെ വില 56,000 രൂപയായി കുറയും. ഇതിനു പുറമെ, ഫോണ്‍ വാങ്ങുന്നവര്‍ ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാൽ 5,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഇതോടെ ഫോണിന്റെ വില 51,000 രൂപയായി വീണ്ടും കുറയും.
കൂടാതെ, ഉപയോക്താക്കള്‍ പുതിയ ഐഫോണ്‍ 12 വാങ്ങാനായി ഐഫോണ്‍ 11 എക്സ്ചേഞ്ച് ചെയ്താല്‍ പരമാവധി 23,100 രൂപ എക്സ്ചേഞ്ച് വില നല്‍കുമെന്നാണ് റീസെല്ലര്‍ അവകാശപ്പെടുന്നത്. ഒരു പുതിയ ഐഫോണ്‍ 12നായി ഐഫോണ്‍ 11 എക്സ്ചേഞ്ച് ചെയ്താല്‍ 27,900 രൂപയ്ക്ക് ഐഫോണ്‍ 12 ലഭിക്കും. ഇത് കൂടാതെ, ആപ്ട്രോണിക്സ് അവരുടെ പഴയ സ്മാര്‍ട്ട്ഫോണ്‍ എക്സ്ചേഞ്ച് ചെയ്യുന്നവര്‍ക്ക് 3,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും നല്‍കും. അങ്ങനെ നിങ്ങള്‍ക്ക് പുതിയ ഐഫോണ്‍ 12 വെറും 24,900 രൂപയ്ക്ക് സ്വന്തമാക്കാം.
ഉപഭോക്താക്കള്‍ക്ക് ഐഫോണ്‍ 12 വാങ്ങുമ്പോള്‍ 5,000 രൂപയുടെ കിഴിവും ഇ-വൗച്ചറുകളും ലഭിക്കുമെന്നും വെബ്സൈറ്റ് പറയുന്നു. ഈ വൗച്ചറുകള്‍ എന്താണെന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ എല്ലാ ആപ്ട്രോണിക്സ് സ്റ്റോറുകളിലും ഈ ഓഫര്‍ ലഭ്യമാണ്.
2020 ഒക്ടോബറിലാണ് ഐഫോണ്‍ 12 വിപണിയിലെത്തിയത്. ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ് എന്നിങ്ങനെ നാല് സ്മാര്‍ട്ട് ഫോണുകളാണ് ഐഫോണ്‍ 12 പരമ്പരയില്‍ പുറത്തിറങ്ങിയത്. നീല, ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് ആപ്പിള്‍ ഐഫോണ്‍ 12 ലഭ്യമാകുന്നത്. അത്യാകര്‍ഷകമായ അലൂമിനിയം രൂപകല്പനയില് തയ്യാറാക്കിയിരിക്കുന്ന ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി ഫോണുകളില്‍ ഡ്യുവല്‍ ക്യാമറ സംവിധാനമാണുള്ളത്. ഈ ഫോണുകളിൽ യഥാക്രമം 6.1 ഇഞ്ച്, 2340 x 1080 പിക്സല്‍ 5.4 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഡിസ്പ്ലേയാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.