ലോകമെമ്പാടുമുള്ള മൊബൈൽ ഉപയോക്താക്കൾക്കിടയിൽ ജനപ്രിയമായ സ്മാർട്ട്‌ഫോണാണ് ആപ്പിൾ ഐഫോൺ. കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട് അനുസരിച്ച്, 2021ലെ ലോകത്തിലെ ഏറ്റവും ജനപ്രിയമായ 10 സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഏഴ് സ്ഥാനങ്ങളും ഐഫോൺ പിടിച്ചെടുത്തു. റിപ്പോർട്ട് അനുസരിച്ച്, 2021ൽ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 10 സ്‌മാർട്ട്‌ഫോണുകൾ 19 ശതമാനം വിപണി വിഹിതമാണ് സംഭാവന ചെയ്‌തിരിക്കുന്നത്. ആപ്പിൾ (Apple), സാംസങ് (Samsung), ഷവോമി (Xiaomi) എന്നീ മൂന്ന് ബ്രാൻഡുകൾ മാത്രമാണ് 2021ൽ മികച്ച 10 സ്‌മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഇടം നേടിയത്. ലോകമെമ്പാടും വിറ്റഴിയുന്ന മികച്ച 10 സ്‌മാർട്ട്‌ഫോണുകളും കൗണ്ടർപോയിന്റ് റിസർച്ച് റിപ്പോർട്ടിൽ നിന്നുള്ള മറ്റ് പ്രധാന വിവരങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
1. 2021ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആദ്യ അഞ്ച് സ്മാർട്ട്ഫോണുകൾ ആപ്പിളിന്റേത് മാത്രമാണ്. ഇതിൽ ഐഫോൺ 12ഉം ഉൾപ്പെടുന്നു. ആപ്പിളിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണിത്. ഐഫോൺ 12ന് പിന്നാലെ ഐഫോൺ 12 പ്രോ മാക്‌സും കഴിഞ്ഞ വർഷം പുറത്തിറക്കിയ ഐഫോൺ 13ഉം ആളുകളുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോണുകൾ തന്നെയാണ്. ഐഫോൺ 12 പ്രോ ആണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നാലാമത്തെ ഫോൺ. ഐഫോൺ 11 അഞ്ചാം സ്ഥാനത്താണ്.
2. മികച്ച മൂന്ന് മോഡലുകളായ ഐഫോൺ (iPhone 12), ഐഫോൺ 12 പ്രോ മാക്സ് (iPhone 12 Pro Max), ഐഫോൺ 13 (iPhone 13) എന്നിവ 2021-ലെ ആപ്പിളിന്റെ മൊത്തം വിൽപ്പനയുടെ 41 ശതമാനം സംഭാവന ചെയ്തു.
3. ഷവോമിയുടെ (Xiaomi) ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോണുകളായ Redmi 9, Redmi 9A എന്നിവ 2021ലെ ബ്രാൻഡിന്റെ മൊത്തം വിൽപ്പനയുടെ 22 ശതമാനം സംഭാവന ചെയ്തു. ഇന്ത്യ, ചൈന, ഏഷ്യാ പസഫിക് മേഖല എന്നിവിടങ്ങളാണ് ബ്രാൻഡിന്റെ മുൻനിര വിപണികൾ.
2021ലെ മികച്ച 10 സ്മാർട്ട്ഫോണുകൾ
ആപ്പിൾ ഐഫോൺ 12
ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ്
ആപ്പിൾ ഐഫോൺ 13
ആപ്പിൾ ഐഫോൺ 12 പ്രോ
ആപ്പിൾ ഐഫോൺ 11
സാംസങ് ഗ്യാലക്സി എ12
ഷവോമി റെഡ്മി 9എ
ആപ്പിൾ ഐഫോൺ എസ്ഇ 2020
ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്
ഷവോമി റെഡ്മി 9
“മികച്ച 10 മോഡലുകളുടെ വിഹിതം വർഷം തോറും വർദ്ധിക്കുന്നുണ്ട്. ഇത് ബ്രാൻഡുകൾ അവരുടെ മുൻനിര മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവണതയെയാണ് സൂചിപ്പിക്കുന്നത്.
ജനുവരിയിൽ ടെക് ഭീമൻ ആപ്പിൾ ഇൻകോർപ്പറേഷൻ (Apple Inc) 3 ട്രില്യൺ ഡോളർ ഓഹരി വിപണി മൂല്യമുള്ള ലോകത്തെ ആദ്യത്തെ കമ്പനിയായി മാറിയിരുന്നു. ആപ്പിളിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ചൈനയിൽ, വിവോ, ഷവോമി തുടങ്ങിയ എതിരാളികളെ പിന്തള്ളി ആപ്പിൾ മുന്നിലെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.