• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിസ്മയച്ചെപ്പ് തുറന്ന് ആപ്പിൾ; ഐഫോണിന്റെ പുതിയ മോഡലുകൾ പുറത്ത്


Updated: September 13, 2018, 9:11 AM IST
വിസ്മയച്ചെപ്പ് തുറന്ന് ആപ്പിൾ; ഐഫോണിന്റെ പുതിയ മോഡലുകൾ പുറത്ത്

Updated: September 13, 2018, 9:11 AM IST
ലോകം കാത്തിരുന്ന ഐ ഫോണിന്റെ പുതിയ മോഡലുകൾ പുറത്തിറങ്ങി. ആപ്പിൾ ആദ്യമായി ഡ്യുവൽ സിം ഉൾപ്പെടുത്തി ഐഫോൺ ടെൻ ആർ അവതരിപ്പിച്ചു. ഐഫോൺ ടെൻ എസ്, ടെൻ എസ് മാക്സ് മോഡലുകളും പുറത്തിറക്കി. ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം തുടങ്ങിയവ രേഖപ്പെടുത്താനാകുന്ന ആപ്പിൾ വാച്ചിൽ ഇസിജി അറിയാനുള്ള സംവിധാനവുമുണ്ട്.

കാലിഫോണിയയിലെ സ്റ്റീവ് ജോബ്സ് തീയറ്ററിലാണ് ലോകം കാത്തിരുന്ന ഐ ഫോൺ പുതിയ മോഡൽ ടെൻ ആറും മറ്റ് രണ്ട് മോഡലുകളും അവതരിപ്പിച്ചത്. ഏറെ പുതുമകളുള്ളതാണ് ഐ ഫോൺ ടെൻ ആർ. ആപ്പിൾ ആദ്യമായി ഡ്യുവൽ സിം ഉൾപ്പെടുത്തി അവതരിപ്പിച്ച മോഡൽ കൂടിയാണ് ടെൻ ആർ. ഐ ഫോൺ ടെൻ എസിലും ടെൻ എക്സ് മാക്സിലും ഉള്ള A12 ബയോണിക് ചിപ് സെറ്റാണ് ടെൻ ആറിന്റെ പ്രത്യേകത. ഡിസ്പ്ലേ 6.1 ഇഞ്ച്. ഐ ഫോൺ 8 പ്ലസിനേക്കാൾ ഒന്നര മണിക്കൂറിലധികം ബാറ്ററി കപ്പാസിറ്റിയും

ഐഫോൺ ടെൻ മാക്സിന്റെ സ്ക്രീൻ 6.5 ഇഞ്ചാണ്. ആപ്പിൾ ഫോണുകളിൽ ഏറ്റവും കൂടിയ വില ഐഫോൺ ടെൻ എസ് മാക്സിനാണ്- ഒരു ലക്ഷത്തി മൂവായിരം രൂപ. 999 ഡോളറാണ് ഐഫോൺ ടെൻ ആറിന്റെ പ്രാരംഭ വില. ഗ്രേ, സിൽവർ, ഗോൾഡ്, എന്നി നിറങ്ങളിലാണ് ഫോൺ. ടെൻ എസിന് മുൻ മോഡലായ ഐഫോൺ ടെന്നിനേക്കാൾ വലിയ സ്ക്രീനാണ് ഉളളത്- 5.5 ഇഞ്ച്.

ഫോണുകൾക്കൊപ്പം പുതിയ സ്മാർട്ട് വാച്ചും കമ്പനി പുറത്തിറക്കി. ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം തുടങ്ങിയവ രേഖപ്പെടുത്തുന്ന ഹെൽത്ത് ആപ്പുകൾ ഉൾക്കൊളളിച്ചാണ് ആപ്പിൾ വാച്ച് 4 പുറത്തിറക്കുന്നത്. 20,000 രൂപയാണ് വില
First published: September 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍