• HOME
  • »
  • NEWS
  • »
  • money
  • »
  • Apple | വെള്ളംകുടിയും സ്മാർട്ടാകും; ആപ്പിളിന്‍റെ വാട്ടർ ബോട്ടിൽ വരുന്നു; വില 4600 രൂപ

Apple | വെള്ളംകുടിയും സ്മാർട്ടാകും; ആപ്പിളിന്‍റെ വാട്ടർ ബോട്ടിൽ വരുന്നു; വില 4600 രൂപ

സ്മാർട്ട് വാട്ടർ ബോട്ടിലുകൾ ഉപയോക്താക്കൾക്ക് ഓരോ ദിവസവും കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് സ്വയം ട്രാക്ക് ചെയ്യാനും ആ വിവരം Apple Health-ലേക്ക് ബന്ധിപ്പിക്കാനും കഴിയും

Apple-Smart-water-Bottle

Apple-Smart-water-Bottle

  • Share this:
    കഴിഞ്ഞ വർഷം ആപ്പിൾ ഒരു ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന തുണി പുറത്തിറക്കിയിരുന്നു, അത് പലരും വിമർശിച്ചെങ്കിലും പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ വിറ്റുതീർന്നു. ഇപ്പോൾ, കമ്പനി വിൽക്കുമെന്ന് ആരും പ്രവചിച്ചിട്ടില്ലാത്ത മറ്റൊരു അസാധാരണമായ ആക്സസറി കമ്പനി വിൽപ്പനയ്ക്കെത്തിക്കുകയാണ്. കുപെർട്ടിനോ ആസ്ഥാനമായുള്ള ഭീമൻ ഹൈഡ്രേറ്റ്സ്പാർക്ക് എന്ന കമ്പനിയിൽ നിന്ന് രണ്ട് പുതിയ സ്മാർട്ട് വാട്ടർ ബോട്ടിലുകളാണ് ആപ്പിൾ വിൽക്കുന്നത്. നിലവിൽ ഇത് കമ്പനിയുടെ ഓൺലൈൻ, റീട്ടെയിൽ സ്റ്റോറുകളിൽ ലഭ്യമാണ്. ഇന്ത്യയിൽ ഇത് ലഭ്യമായിട്ടില്ല.

    HidrateSpark വാട്ടർ ബോട്ടിലുകൾ ഇപ്പോൾ അമേരിക്കയിൽ മാത്രമാണ് വിൽക്കുന്നത്, കമ്പനിയുടെ വെബ്‌സൈറ്റിൽ $59.95 (ഏകദേശം 4,600 രൂപ) മുതൽ വിലയുണ്ട്. HidrateSpark-ൽ നിന്നുള്ള സ്മാർട്ട് വാട്ടർ ബോട്ടിലുകൾ ഉപയോക്താക്കൾക്ക് ഓരോ ദിവസവും കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് സ്വയം ട്രാക്ക് ചെയ്യാനും Apple Health-ലേക്ക് ബന്ധിപ്പിക്കാനും കഴിയും. രണ്ട് വേരിയന്റുകൾ - HidrateSpark Pro, HidrateSpark Pro STEEL എന്നിവയ്ക്ക് യഥാക്രമം 4600, 6000 രൂപ എന്നിങ്ങനെയാണ് വില.

    ഉയർന്ന നിലവാരമുള്ള മോഡലായ HIdrateSpark Pro STEEL രണ്ട് നിറങ്ങളിൽ വരുന്നു - സിൽവറും ബ്ലാക്കും. രണ്ട് തരം മൂടികളുള്ള ഒരു വാക്വം-ഇൻസുലേറ്റഡ് വാട്ടർ ബോട്ടിലാണിത് -കുപ്പിയുടെ അടിയിൽ ഒരു എൽഇഡി പക്ക് ഉണ്ട്, അത് ഉപയോക്താക്കളുടെ ജല ഉപഭോഗം മനസ്സിലാക്കുകയും ബ്ലൂടൂത്ത് വഴി അവരുടെ ഫോണിലേക്കും ആപ്പിൾ ഹെൽത്തിലേക്കും ഡാറ്റ കൈമാറുകയും ചെയ്യുന്നു.

    വാക്വം-ഇൻസുലേറ്റഡ് ബോട്ടിലുകൾക്ക് 24 മണിക്കൂർ വരെ തണുപ്പ് നഷ്ടപ്പെടാതെ സൂക്ഷിക്കാൻ കഴിയും. കുപ്പിയും ലിഡും ബിപിഎ രഹിതവും ഡിഷ് വാഷർ സുരക്ഷിതവുമാണ്. എന്നിരുന്നാലും, അടിയിലെ എൽഇഡി ഭാഗം കഴുകാൻ കഴിയില്ല, നനഞ്ഞ തുണി ഉപയോഗിച്ച് വൃത്തിയാക്കണം.

    വിലകുറഞ്ഞ HidrateSpark Pro, പച്ച അല്ലെങ്കിൽ കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്, വാക്വം-ഇൻസുലേറ്റഡ് സ്റ്റീലിന് പകരം തകരാത്ത പ്രൂഫ്, ദുർഗന്ധം അനുഭവപ്പെടാത്ത ട്രൈറ്റൻ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള വാട്ടർ ബോട്ടിലിന്റെ അതേ എൽഇഡി സെൻസർ പക്ക് ഇതിൽ ഉൾപ്പെടുന്നു, അതുപോലെ തന്നെ രണ്ട് തരത്തിലുള്ള ലിഡുകളുമായും വരുന്നു.

    Also Read- Smart Contact Lenses | സ്മാർട്ട് ​ഗ്ലാസുകളെ മറന്നേക്കൂ; വിപണിയിൽ വിപ്ലവം സ‍‍ൃഷ്ടിക്കാൻ സ്മാർട്ട് കോൺടാക്ട് ലെൻസുകൾ

    യഥാക്രമം 5,400 രൂപയും 4,600 രൂപയും വിലയുള്ള HidrateSprak STEEL, HidrateSpark 3 എന്നിവയുൾപ്പെടെ ആപ്പിളിന്റെ സ്റ്റോറിൽ പഴയ HidrateSpark വാട്ടർ ബോട്ടിലുകളും ലഭ്യമാണ്.

    HidrateSpark സ്മാർട്ട് വാട്ടർ ബോട്ടിലുകൾ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമല്ല. HidrateSpark സ്മാർട്ട് വാട്ടർ ബോട്ടിലുകൾക്കായി ആപ്പിളിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ പരിശോധിച്ചെങ്കിലും ഇന്ത്യയുടെ ഔദ്യോഗിക സ്റ്റോറിൽ അത് കണ്ടെത്താൻ കഴിഞ്ഞില്ല.
    Published by:Anuraj GR
    First published: