• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആപ്പിൾ മാക്ബുക്ക് എയർ ഉയർത്തെഴുന്നേറ്റു; പുതിയ മോഡലുകളുടെ പ്രത്യേകതകൾ, വില അറിയേണ്ടതെല്ലാം

news18india
Updated: October 31, 2018, 5:59 PM IST
ആപ്പിൾ മാക്ബുക്ക് എയർ ഉയർത്തെഴുന്നേറ്റു; പുതിയ മോഡലുകളുടെ പ്രത്യേകതകൾ, വില അറിയേണ്ടതെല്ലാം
news18india
Updated: October 31, 2018, 5:59 PM IST
മാക്ബുക്ക് എയർ പുതിയ പരിഷ്കാരങ്ങളോടെ വീണ്ടും ഉയർത്തെഴുന്നേറ്റതോടെ ആപ്പിൾ പ്രേമികള്‍ വലിയ ആകാംഷയിലാണ്. മാക്ബുക്ക് എയറിന് നൽകാൻ സാധിക്കുന്ന ഏറ്റവും വലിയ പരിഷ്കരണമാണ് ആപ്പിൾ വരുത്തിയിരിക്കുന്നത്. മാക്ബുക് എയര്‍ ലാപ്‌ടോപ്പിനൊപ്പം ടെക് പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ആപ്പിളിന്റെ പുതിയ ഐപാഡ് പ്രൊ മോഡലുകളും പുതിയ മാക് മിനിയും ആപ്പിൾ അവതരിപ്പിച്ചു.

ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലീന്‍ മ്യൂസിക് അക്കാദമിയില്‍ നടന്ന പരിപാടിയിലാണ് പുതിയ പ്രൊഡക്ടറുകള്‍ പുറത്തുവിട്ടത്. ഇന്നലെ പുറത്തിറക്കിയ മാക്ബുക്ക് എയര്‍ ഒഴികെയുള്ള രണ്ട് ആപ്പിള്‍ ഡിവൈസുകളും വ്യത്യസ്ത നിറത്തിലും ആകൃതിയിലും ഉടന്‍ തന്നെ ഇന്ത്യയിലെത്തും. വിരലടയാളം കൊണ്ട് ലോക്ക് തുറക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ആപ്പിൾ എയറിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് സിസ്റ്റത്തിന്റെ സോഫ്റ്റ് വെയറും ഡേറ്റായും സംരക്ഷിക്കാനും ഉപകരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഫിംഗർപ്രിന്റ് ഡിസ്പ്ലേ ഫീച്ചേഴ്സുമായി വൺപ്ലസ് 6T

വൈ -ഫൈ, വൈ-ഫൈ സെല്ലൂലാര്‍ മോഡലുകള്‍ വരുന്ന 11 ഇഞ്ച് ഐപാഡ് പ്രൊ നാലു സ്‌റ്റോറേജ് വേരിയന്റുകളിലാണ് എത്തുന്നത്. വൈ-ഫൈ ഒണ്‍ലി മോഡലിന് 71,900 രൂപയിലും വൈ-ഫൈ സെല്ലൂലാര്‍ വേരിയെന്റുകള്‍ക്ക് 85,900 ലും തുടങ്ങുന്നതാണ് ഇന്ത്യയിലെ വില. 2388-1668 പിക്‌സല്‍ വരുന്ന 11 ഇഞ്ച് റെറ്റീന സ്‌ക്രീന്‍ വരുന്ന ഐപാഡ് പ്രൊയുടെ സവിശേഷത പ്രോമോഷന്‍ ടെക്ക് ട്രൂ ട്യൂണ്‍ ഡിസ്പ്‌ളേ എന്നിവയാണ്. എം12 കോര്‍ പ്രൊസസറോട് കൂടിയ അടുത്ത തലമുറയിലെ ന്യൂറല്‍ എഞ്ചിന്‍ ഉള്‍പ്പെടെയുള്ള എ12എസ്‌ക് ബയോണിക് പ്രൊസസറാണ് എറ്റവും പ്രത്യേകത. ഇതിനൊപ്പം 12 എംപി വരുന്ന പിന്‍ ക്യാമറയും ട്രൂ ഡെപ്ത് ഫ്രണ്ട് ഫേസിംഗ് സെന്‍സറോട് കൂടിയ 7 എംപി മുന്‍ ക്യാമറയുമുണ്ട്.

യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് സൗകര്യവും ഇതാദ്യമായി നല്‍കിയിട്ടുണ്ട്. 10 മണിക്കൂര്‍ വെബ് സര്‍ഫിംഗ് അനുവദിക്കുന്ന വമ്പന്‍ ബാറ്ററിയാണ് മറ്റൊരു സവിശേഷത. 10,900 കൂടി നല്‍കിയാല്‍ പുതിയ ഐപാഡ് പ്രൊയ്‌ക്കൊപ്പം ഒരു ആപ്പിള്‍ പെന്‍സില്‍ അക്‌സസറിയും കിട്ടും. ഇതേ സവിശേഷതകളെല്ലാം ഉള്‍പ്പെടുത്തിയുള്ള 12 ഇഞ്ച് ഐപാഡ് പ്രോ വൈ ഫൈ മോഡലിന് 89,900 ലാണ് വില തുടങ്ങുന്നത്. വൈ ഫൈ സെല്ലുലാര്‍ ബേസ് മോഡലിലേക്ക് എത്തുമ്പോള്‍ 1,03,900 രൂപയായി ഉയരും.
Loading...
നവംബര്‍ 7 ന് പ്രീ ഓര്‍ഡറുകള്‍ തുടങ്ങുന്ന ആപ്പിള്‍ മാക്ബുക്ക് എയര്‍ന് 1,14,900 രൂപയിലാണ് വില തുടങ്ങുന്നത്. അടുത്തയാഴ്ച മുതല്‍ വിപണിയില്‍ എത്തും. ടച്ച് ഐഡി, ഇന്റല്‍ 8 ജെന്‍ പ്രോസസര്‍, 13.3 ഇഞ്ച് എല്‍ഇഡി ബാക്ക്‌ലൈറ്റ് ഐപിഎസ് ടെക്‌നോളജിയോട് കൂടിയ 2560-1200 പിക്‌സല്‍ റെസൊല്യൂഷനോട് കൂടിയ റെറ്റീന ഡിസ്പ്‌ളേ 12 മണിക്കൂര്‍ വെബ് സര്‍ഫിംഗിന് അനുവദിക്കുന്ന ബാറ്ററി ക്ഷമത, 2 തണ്ടര്‍ബോള്‍ട്ട് 2 പോര്‍ട്ടുകള്‍ വരുന്ന യുഎസ് ബി ടൈപ്പ് സി എന്നിവയാണ് മറ്റുള്ള സവിശേഷതകള്‍. ഫോഴ്‌സ് ടച്ച് ട്രാക്ക്പാഡാണ് മാക്ക് ബുക്ക് എയറിന്റെ മറ്റൊരു ഗുണം. അതേസമയം എസ്ഡി എക്‌സറി കാര്‍ഡ് സ്‌ളോട്ട് ഇതിലില്ല. ഗോൾഡ്,സിൽവർ സ്‌പേസ് ഗ്രേ കളറിലുള്ള മോഡലുകളില്‍ ലഭ്യമാകും. ഇതേ സവിശേഷതകള്‍ വരുന്ന ആപ്പിള്‍ മാക് മിനി നവംബര്‍ 7 മുതല്‍ വിപണിയിൽ എത്തിത്തുടങ്ങുമെന്നാണ് വിവരം.
First published: October 31, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍