• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇനി വാതിൽ തുറക്കുന്നതിനും ആപ്പിള്‍ ഐഫോൺ

news18india
Updated: May 29, 2018, 4:33 PM IST
ഇനി വാതിൽ തുറക്കുന്നതിനും ആപ്പിള്‍ ഐഫോൺ
news18india
Updated: May 29, 2018, 4:33 PM IST
കാറിന്റെ ഡോറോ, അതല്ലെങ്കിൽ ഹോട്ടൽ റൂമിന്റെ വാതിലോ തുറക്കാൻ ഇനി താക്കോൽ വേണമെന്നില്ല. ആപ്പിൾ ഐഫോൺ മാത്രം മതി. ആപ്പിളിന്റെ വരാനിരിക്കുന്ന ഐഫോണുകളിൽ ഇത്തരം സവിശേഷതകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ജൂൺ 4-8വരെ കാലിഫോർണിയയിലെ സാൻജോസിൽ നടക്കുന്ന ആപ്പിളിന്റെ ഡബ്ല്യു ഡബ്ല്യു ഡിസിയിൽ ഇത് പുറത്തിറക്കുമെന്നാണ് വിവരം.

ആപ്പിളിന്റെ ഐഒഎസ് 12ലാണ് ഈ സവിശേഷതകളുള്ളത്. ആപ്പിൾ പേ എന്ന ഓപ്ഷനിലൂടെ പേമെന്റുകൾ നടത്താനുള്ള എൻഎഫ്സിചിപ് സൗകര്യം ആപ്പിള്‍ ഐഫോൺ6ലൂടെ ആപ്പിൾ ആദ്യം കൊണ്ടു വന്നിരുന്നു.

വാതിൽ തുറക്കുന്നതിനുള്ള സവിശേഷതയ്ക്ക് പുറമെ ട്രാൻസിറ്റ് പേമെന്റ് സൗകര്യവും പുതിയ ഫോണിലുണ്ടാകുമെന്നാണ് സൂചന. ഇതിനായി ട്രാൻസിറ്റ് കാർഡ് നിർമിക്കുന്ന ക്യുബിക് എന്ന കമ്പനി‌യുമായും ആപ്പിൾ ചർച്ച നടത്തി വരുന്നുണ്ട്. അതേസമയം എന്തൊക്കെ സവിശേഷതകളോടെയാകും ആപ്പിൾ ഐഒഎസ് 12 പുറത്തിറക്കുക എന്ന് വ്യക്തമല്ല.
First published: May 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍