• HOME
  • »
  • NEWS
  • »
  • money
  • »
  • ഫോണിൽ തൊടാതിരുന്നാൽ സ്വയം പവര്‍ കുറയും; ബാറ്ററി ബാക്കപ്പ് കൂട്ടാൻ പുത്തൻ സാങ്കേതിക വിദ്യയുമായി ആപ്പിള്‍

ഫോണിൽ തൊടാതിരുന്നാൽ സ്വയം പവര്‍ കുറയും; ബാറ്ററി ബാക്കപ്പ് കൂട്ടാൻ പുത്തൻ സാങ്കേതിക വിദ്യയുമായി ആപ്പിള്‍

ഐഫോണിന്റെയും മാക്ക് ബുക്കിന്റെയും ഐപാഡുകളുടെയും ബാറ്ററി മെച്ചപ്പെടുത്തുന്നതിനായി ഗേസ് ഡിറ്റക്ഷന്റയും അറ്റന്‍ഷന്‍ സെന്‍സിങ്ങിന്റെയും സാധ്യതകളെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഐഫോണ്‍ നിര്‍മ്മാതാക്കള്‍.

Image credit: Pixels

Image credit: Pixels

  • Last Updated :
  • Share this:
    സ്മാര്‍ട്ട് ഫോണുകളുടെ കാര്യത്തില്‍ എന്നും മുന്‍പന്തിയിലാണ് ആപ്പിള്‍ ഐഫോണിന്റെ സ്ഥാനം. എറ്റവും നല്ലതെന്ന പേരുകേട്ട ഫോണാണെങ്കിലും ഇതിന്റെ ബാറ്ററി ബാക്കപ്പ് മറ്റ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. ആന്‍ഡ്രോയിഡ് പതിപ്പുകളെ അപേക്ഷിച്ച് ഐഫോണിന്റെ ബാറ്ററി ചാര്‍ജ് വളരെ വേഗം കുറയും. മാക്ക് കമ്പ്യൂട്ടറുകളില്‍ ആപ്പിള്‍ എം1 ചിപ്പ് ഉപയോഗിച്ച് ബാറ്ററി ചാര്‍ജ് നഷ്ടമാകുന്നത് ഒരു പരിധി വരെ തടയാന്‍ ആപ്പിളിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ബാറ്ററിയുടെ കാര്യത്തില്‍ ആപ്പിള്‍ ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്.

    ഐഫോണിന്റെയും മാക്ക് ബുക്കിന്റെയും ഐപാഡുകളുടെയും ബാറ്ററി മെച്ചപ്പെടുത്തുന്നതിനായി ഗേസ് ഡിറ്റക്ഷന്റയും അറ്റന്‍ഷന്‍ സെന്‍സിങ്ങിന്റെയും സാധ്യതകളെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഐഫോണ്‍ നിര്‍മ്മാതാക്കള്‍. ഈ സവിശേഷത അനുസരിച്ച് ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് നമ്മള്‍ അത് എപ്പോഴാണ് ഉപയോഗിക്കാതിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് മൊബൈലിന്റെ പവര്‍ ക്രമീകരിക്കാന്‍ സാധ്യമാകുമെന്നാണ് അനുമാനിക്കുന്നത്.

    ആപ്പിള്‍ ഇന്‍സൈഡര്‍ കണ്ടെത്തിയ സമീപകാല പേറ്റന്റ് പ്രകാരം, ഒരു ഉപയോക്താവിന് ഉപകരണം ഉപയോഗിക്കാന്‍ താല്‍പ്പര്യമുണ്ടോ ഇല്ലയോ എന്ന് കണ്ടെത്തുന്ന ഒരു 'ശ്രദ്ധ തിരിച്ചറിയൽ സേവനം' പ്രവർത്തനസജ്ജമാക്കുന്നതിൽ ആപ്പിള്‍ പ്രവര്‍ത്തിച്ച് വരികയാണ്. കൂടാതെ ആപ്പിൾ ഫോൺ ഉപയോക്താവ് സിരിയുമായി ആശയവിനിമയം നടത്താതെയോ ഫോണിൽ അധിക സമയം തൊടാതെ ഇരിക്കുകയോ ചെയ്താൽ സ്വന്തമായി ഫോണിന്റെ പ്രവർത്തനം കുറച്ച് ബാറ്ററി ചാർജ് നിലനിർത്തുന്ന രീതിയാണ് ആപ്പിൾ ഇപ്പോൾ പിന്തുടരുന്നത്.

    ആപ്പിളിന്റെ പുതിയ പേറ്റന്റ് പ്രകാരം, ഉപയോക്താവ് ഉപകരണത്തിന് ശ്രദ്ധ നൽകുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്നാണ് മനസ്സിലാകുന്നത്. ഇതിനായി ആപ്പിൾ ഉപകരണത്തിലെ വിവിധ ഘടകങ്ങളെ നിരീക്ഷിക്കുകയാണ് ചെയ്യുക എന്ന് റിപ്പോർട്ടുകൾ പറയുന്നു. പുതിയ വ്യവസ്ഥ പ്രധാനമായും ഉന്നം വെയ്ക്കുന്നത് ബാറ്ററി ചാർജ് ദീർഘിപ്പിക്കുന്നതിലാണ്. എങ്കിലും, ഇതിന് വേറെയും ഉപയോഗങ്ങൾ ഉണ്ടാകാമെന്ന് ആപ്പിൾ സൂചനകൾ നൽകുന്നു. ഉദാഹരണത്തിന്, പുതിയ മാറ്റത്തിലൂടെ ഉപകരണം അധികമായി പ്രവർത്തിക്കുന്നതും അധികമായി ചൂടു പിടിക്കുന്നതും തടയാൻ സാധിക്കും. അത് ഉപകരണത്തിന്റെ നേരിട്ടുള്ള ഊർജ്ജ ഉപഭോഗവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാലാണ് സാധ്യമാകുന്നത്.

    അത് എങ്ങനെയെന്ന് ചോദിച്ചാൽ, ഒരു ഉപയോക്താവ് തന്റെ ഐഫോണിൽ പോഡ്കാസ്റ്റ് റെക്കോഡ് ചെയ്യുകയാണന്ന് കരുതുക. റെക്കോഡിൽ ഇട്ടതിന് ശേഷം ഐഫോൺ മേശയിൽ വെയ്ക്കുയാണങ്കിൽ, അത് നൽകുന്ന സൂചന നിങ്ങൾ മൈക്രോ ഫോൺ ഉപയോഗിക്കുകയാണെന്നും അതിനാൽ സ്ക്രീനിന്റെ പ്രകാശം കുറയ്ക്കുന്നത് കൊണ്ട് പ്രശ്നങ്ങൾ ഇല്ല എന്നതുമാണ്.

    ഗേസ് ഡിറ്റക്ഷൻ, ടച്ച് പാനലുകൾ എന്നിവ പോലുള്ള ഒന്നിലധികം സെൻസറുകളിലൂടെ, ഉപയോക്താവ് എന്താണ് ചെയ്യുന്നതെന്ന് നിർണ്ണയിക്കാനും അതനുസരിച്ച് ഉപകരണത്തിന്റെ പവർ സ്വയമേ കുറയ്ക്കുന്നതിലും അത് വഴി മികച്ച ബാറ്ററി ബാക്കപ്പ് നൽകുന്നതിനുമാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

    തങ്ങളുടെ മറ്റെല്ലാ പേറ്റന്റുകളും പോലെ, ആപ്പിൾ എപ്പോഴാണ് ഈ സാങ്കേതികവിദ്യ പുറത്തിറക്കുമെന്നതിനെ സംബന്ധിച്ചുള്ള യാതൊരു വിവരങ്ങളും ലഭ്യമല്ല. അതേസമയം, ഐഫോണിന്റെ ബാറ്ററി മെച്ചപ്പെടുത്താൻ സാധിക്കുന്നമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇത് ഉപയോക്താക്കൾ സ്വാഗതം ചെയ്യുമെന്നാണ് കരുതുന്നത്.
    Published by:Naveen
    First published: