HOME » NEWS » Money » TECH ARTIFICIAL INTELLIGENCE CAN SOMETIMES BE THE REASON FOR A YOUTUBE CHANNEL TO BE BLOCKED GH

യുട്യൂബ് ചാനൽ ബ്ലോക്ക് ആയോ; പണി തന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമാകാം

ചെസ് കളിക്കുമ്പോൾ നിഷ്കളങ്കമായി സംസാരിക്കുന്ന വാക്കുകളാണ് വിദ്വേഷ സംസാരത്തിന്റെ കീഴിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ടു വന്നത്. ബ്ലാക്ക്, വൈറ്റ്, കിൽ, എന്നിങ്ങനെ കളിക്കിടെ ഉപയോഗിക്കുന്ന വാക്കുകൾ വിദ്വേഷ പ്രചരണമായി കണക്കാക്കുന്നു - ആഷിക്ക് പറഞ്ഞു.

News18 Malayalam | news18
Updated: March 12, 2021, 11:34 AM IST
യുട്യൂബ് ചാനൽ ബ്ലോക്ക് ആയോ; പണി തന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമാകാം
You Tube
  • News18
  • Last Updated: March 12, 2021, 11:34 AM IST
  • Share this:
കഴിഞ്ഞ വർഷമാണ് കമ്യൂണിറ്റി മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്ന് പറഞ്ഞ് ഒരു മില്യണോളം സബ്സ്ക്രൈബേഴ്സ് ഉള്ള അഗഡ്മാറ്റർ എന്ന ചെസ് കളിയുമായി ബന്ധപ്പെട്ട ചാനലിനെ യൂട്യൂബ് ബ്ലോക്ക് ചെയ്തത്. 24 മണിക്കൂർ നീണ്ട ആ ബ്ലോക്ക് ചെയ്യലിനുണ്ടായ കാരണം യൂട്യൂബ് ഉപയോഗിക്കുന്ന ആർട്ടിഫിഷൽ ഇന്റലിജൻസാണെന്ന് ഇന്ത്യൻ ഗവേഷകൻ പറയുന്നു.

മികച്ച ചെസ് കളിക്കാരനും മെഷീൻ ലേണിംഗിൽ പി എച്ച് ഡിയും ഉള്ള ആഷിക്ക് ഖുദാബുക്ഷിന്റെ ആറ് ആഴ്ച്ച നീണ്ട പഠനം രസകരമായ കാര്യങ്ങളാണ് പറയുന്നത്. ചെസ് കളിക്കുമ്പോൾ പറയുന്ന ബ്ലാക്ക്, വൈറ്റ്, അറ്റാക്ക് എന്നീ വാക്കുകൾ വർണ വിവേചന പ്രയോഗങ്ങൾ എന്ന രീതിയിൽ ആണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനസിലാക്കുന്നത്. കമ്യൂണിറ്റി മാർഗ നിർദേശങ്ങളുടെ ലംഘനമാണ് ഇതെന്ന് കണ്ട് ചാനലിന് ബ്ലോക്ക് ലഭിക്കുകയും ചെയ്യുന്നു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരു പറയാൻ ഇ ഡി നിർബന്ധിച്ചു; മാനസികമായി പീഡിപ്പിച്ചു: സന്ദീപ് നായർ

കൊൽക്കത്തയ്ക്ക് അടുത്ത് കല്യാണിയിൽ നിന്നുള്ള ആഷിക്ക് പിറ്റ്സ്ബർഗിലെ കാർനെഗീ മെലോൺ സർവകലാശാലയിൽ നിന്നാണ് തന്റെ ഗവേഷണം നടത്തിയത്. വംശീയ, വിദ്വേഷ പരാമർശങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യം നേടാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ മാത്രം സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഗവേഷണത്തിൽ പറയുന്നു.

പതിനാലുകാരിയെ ബലാത്സംഗം ചെയ്തു; മുപ്പതുകാരനായ ബോക്സിംഗ് കോച്ച് അറസ്റ്റിൽ

സംഭാഷണം മോഡറേറ്റ് ചെയ്യുന്നതിൽ നിന്നും പൂർണമായും മനുഷ്യരെ ഒഴിവാക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയാൽ ഇത്തരം പ്രശ്നങ്ങൾ സംഭവിക്കും. എല്ലാവർക്കും മനസിലാകുന്ന ഉദാഹരണമാണ് ചെസിന്റേത്. അഗഡ്മാറ്റർ എന്നത് ധാരാളം ഫോളോവേഴ്സുള്ള പേരുകേട്ട ചാനൽ ആയതിനാൽ ബ്ലോക്ക് ചെയ്യപ്പെട്ടത് വലിയ വാർത്ത ആവുകയും 24 മണിക്കൂറിനുള്ളിൽ പുനസ്ഥാപിക്കാൻ കഴിയുകയും ചെയ്തു എന്നാൽ പത്തോ ഇരുപതോ ഫോളോവേഴ്സ് മാത്രം ഉള്ള ചാനലിനെ സംബന്ധിച്ച് അങ്ങനെ സംഭവിക്കണം എന്നില്ല- ആഷിക്ക് പറഞ്ഞു.

Chess.com, മാറ്റോജെലിക്ക്,അഗഡ്മാറ്റർ എന്നിങ്ങനെയുള്ള 5 പോപ്പുലർ ചാനലുകളിലെ 8818 വീഡിയോകൾ എടുത്ത് അവയ്ക്ക് 1.7 ലക്ഷം വ്യത്യസ്ത യൂസർമാർ നൽകിയ 6.8 ലക്ഷം കമന്റുകൾ ശേഖരിക്കുകയാണ് ഗവേഷണത്തിനായി ആദ്യം ചെയ്തത്. പിന്നീട് തീവ്ര വലതുപക്ഷ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നുള്ള വിദ്വേഷം നിറഞ്ഞതും ഇല്ലാത്തതുമായ സംഭാഷണങ്ങൾ ഉപയോഗിച്ച് മെഷീൻ ലേണിംഗ് അൽഗോരിതം വഴി AI സിസ്റ്റത്തിന് പരീശീലനം നൽകി.

ഇങ്ങനെ തയ്യാറാക്കിയ AI സിസ്റ്റം ഉപയോഗിച്ച് നേരത്തെ കണ്ടെത്തിയ കമന്റുകൾ ഫിൽറ്റർ ചെയ്തു. ഇതിൽ ഒരു ശതമാനം കമന്റുകൾ (ഏകദേശം 6800) വിദ്വേഷം പ്രചരിപ്പിക്കുന്നു എന്നാണ് കണ്ടെത്തിയത്. ഇതിലെ 1000 കമന്റുകൾ സ്വയം പരിശോധിച്ചപ്പോൾ 82.4 ശതമാനം കമന്റുകളും തെറ്റായാണ് വിദ്വേഷ കമന്റ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് ബോധ്യപ്പെടുക ആയിരുന്നു.

ചെസ് കളിക്കുമ്പോൾ നിഷ്കളങ്കമായി സംസാരിക്കുന്ന വാക്കുകളാണ് വിദ്വേഷ സംസാരത്തിന്റെ കീഴിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ടു വന്നത്. ബ്ലാക്ക്, വൈറ്റ്, കിൽ, എന്നിങ്ങനെ കളിക്കിടെ ഉപയോഗിക്കുന്ന വാക്കുകൾ വിദ്വേഷ പ്രചരണമായി കണക്കാക്കുന്നു - ആഷിക്ക് പറഞ്ഞു. ആഷിക്കിനോടൊപ്പം വിദ്യാർത്ഥിയായ റുപക്ക് സർക്കാരും ഗവേഷണത്തിൽ പങ്കാളിയായിരുന്നു.

Keywords - Online Chess, Hate Speech,  AI, Machine Learning, Youtube, എഐ,വിദ്വേഷ സംസാരം,വർണ്ണവിവേചനം,മെഷീൻ ലേണിംഗ്
Published by: Joys Joy
First published: March 12, 2021, 11:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories