• HOME
  • »
  • NEWS
  • »
  • money
  • »
  • #SuperstarMechanic ന് നന്ദി അര്‍പ്പിച്ച് പ്രമുഖ വാഹന നിരീക്ഷകർ

#SuperstarMechanic ന് നന്ദി അര്‍പ്പിച്ച് പ്രമുഖ വാഹന നിരീക്ഷകർ

കൃതജ്ഞതയുടെ ഈ ശൃംഖലക്ക് തുടക്കമിടാന്‍ വാഹന രംഗത്തെ ചില പ്രമുഖ നിരീക്ഷകര്‍ TOTAL QUARTZ എഞ്ചിന്‍ കെ സൂപ്പര്‍സ്റ്റാര്‍സ് സീസണ്‍ 2ന്റെ ഭാഗമായി

  • Share this:
    നമ്മുടെ മെക്കാനിക്കുകള്‍ക്ക് നന്ദി അര്‍പ്പിക്കുന്നതിനുള്ള TOTAL QUARTZ ന്റെ ഉദ്യമത്തില്‍ വാഹന മേഖലയിലെ പ്രമുഖ നിരീക്ഷകര്‍ പങ്കുചേര്‍ന്നു. ഈ പ്രമുഖര്‍ അവരുടെ വിശ്വസ്തരായ മെക്കാനിക്കുകളെ മുന്‍നിരയിലേക്ക് കൊണ്ടുവരികയും, പ്രതിസന്ധിയുടെ കാലയളവില്‍ നമ്മുടെ വാഹനങ്ങളെ മുന്നോട്ട് നയിക്കുന്നതില്‍ അവര്‍ കാട്ടിയ സത്യസന്ധതയും പ്രതിബദ്ധതയും എടുത്തുകാട്ടുകയും ചെയ്തു.

    TOTAL QUARTZ എഞ്ചിന്‍ കെ സൂപ്പര്‍സ്റ്റാര്‍സ് സീസണ്‍ 2 ന്റെ നിര്‍ണായകമായ ഒരു ഘടകം നമ്മുടെ മെക്കാനിക്ക് സമൂഹത്തിനായുള്ള പൊതുജനങ്ങളുടെ നന്ദി ഏകോപിപ്പിക്കുക എന്നതാണ്. ഈ ഉദ്യമം കോവിഡ്-19 ലോക്ക്‌ഡൌണ്‍ വേളയില്‍ നമ്മുടെ മെക്കാനിക്കുകള്‍ കാട്ടിയ നിശ്ചയദാര്‍ഢ്യവും നൂതനരീതികളും സംബന്ധിച്ച അനുഭവകഥകള്‍ അവതരിപ്പിക്കുന്നു. മെക്കാനിക്കുകള്‍ നല്‍കിയ പ്രൊഫഷണലായ കരുതലും സഹായവും സംബന്ധിച്ച വ്യക്തിപരമായ അനുഭവങ്ങള്‍ എല്ലാവര്‍ക്കുമായി പങ്കുവെക്കാനുള്ള വേദിയാണ് അത് ഒരുക്കുന്നത്.

    കൃതജ്ഞതയുടെ ഈ ശൃംഖലക്ക് തുടക്കമിടാന്‍ വാഹന രംഗത്തെ ചില പ്രമുഖ നിരീക്ഷകര്‍ TOTAL QUARTZ എഞ്ചിന്‍ കെ സൂപ്പര്‍സ്റ്റാര്‍സ് സീസണ്‍ 2ന്റെ ഭാഗമായി. വാഹന മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സത്യസന്ധവും വസ്തുതാപരവുമായ കാഴ്ച്ചപ്പാടുകള്‍ പങ്കുവെക്കുന്ന ഫൈസല്‍ ഖാന്‍, ഗഗന്‍ ചൌധരി, രാഹുല്‍ ജോഷി എന്നിവര്‍ ലക്ഷക്കണക്കിന് പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്.

    ഈ ഉദ്യമത്തിന്റെ ഭാഗമായി അവര്‍ ഓരോരുത്തരും ഓരോ സ്‌പെഷ്യല്‍ വീഡിയോ തയ്യാറാക്കി. അവരുടെ വാഹന റിപ്പെയര്‍, മെയിന്റനന്‍സ് രീതികള്‍ പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുക്കുന്നതിന് പുറമെ, അവരുടെ വിശ്വസ്തരായ മെക്കാനിക്കുകളെ കാണാനുള്ള അവസരവും അതിലൂടെ ഒരുക്കുന്നു. അവര്‍ ഓരോരുത്തരും നേരിട്ട ചില വാഹന പ്രതിസന്ധികളും വിവരിക്കുന്നതിന് പുറമെ, മെക്കാനിക്കുകളില്‍
    നിന്ന് പഠിച്ച ചില ടിപ്‌സും ട്രിക്കുകളും അവര്‍ പങ്കുവെക്കുന്നുമുണ്ട്. ഓരോ വീഡിയോയുടെയും ഒടുവില്‍ അവര്‍ ആരാധകരില്‍ നിന്നുള്ള ചില ചോദ്യങ്ങള്‍ മെക്കാനിക്കുകള്‍ ഉത്തരം പറയാനായി ഉന്നയിക്കുകയും ചെയ്യുന്നു.

    ഫൈസല്‍ ഖാനെപ്പോലെ സ്വന്തം കാറുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് #SuperstarMechanics തീര്‍ച്ചയായും സുപ്രധാനമാണ്. നിങ്ങളുടെ വാഹനം സുഗമമായി നിലനിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്യുന്നത് കാണുക, നമ്മുടെ പതിവുകളെ ഈ മഹാമാരി എങ്ങനെ ബാധിച്ചുവെന്നതും കാണാം.



    ഗഗന്‍ ചൌധരി തന്റെ #SuperstarMechanic സഹായിക്കാന്‍
    മുന്നോട്ടുവന്ന ചില വാഹന അനുഭവങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. അതുപോലെ താന്‍
    പഠിച്ച ചില ടിപ്‌സും ട്രിക്കുകളും പങ്കുവെക്കുകയും ചെയ്യുന്നു.



    തന്റെ #SuperstarMechanic മായി ചിലവിട്ട നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്ന രാഹുല്‍ ജോഷി, കോവിഡ്-19 മഹാമാരിയുടെ സാഹചര്യവുമായും അതുണ്ടാക്കിയ അനിശ്ചിതത്വവുമായും മെക്കാനിക്ക് സമൂഹം പൊരുത്തപ്പെട്ടത് എങ്ങനെയെന്നും വിവരിക്കുന്നു.



    ഈ പ്രമുഖ വ്യക്തികളില്‍ ഓരോരുത്തരും അവരുടെ #SuperstarMechanics നോട് കാണിക്കുന്ന നന്ദിപ്രകടനം എല്ലാവര്‍ക്കും മാതൃകയാണ്. കര്‍ത്തവ്യത്തിനുമപ്പുറം കസ്റ്റമേര്‍സിനെ ആവശ്യനേരത്ത്
    തുണയ്ക്കാന്‍ ഓടിയെത്തിയ നമ്മുടെ മെക്കാനിക്കുകളെ സംബന്ധിച്ച അനുഭവങ്ങള്‍ നമുക്കും പങ്കുവെക്കാം.

    നിങ്ങള്‍ക്കും നിങ്ങളുടെ #SuperstarMechanic മായുള്ള അനുഭവങ്ങള്‍ ഷെയര്‍ ചെയ്യാം. സമൂഹത്തിന് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സേവനമെത്തിക്കാന്‍ അവര്‍ എങ്ങനെ പ്രാപ്തരായി എന്ന് വിശദീകരിക്കുകയും ചെയ്യാം. സന്ദര്‍ശിക്കുക https://www.firstpost.com/total-quartz-engine-ke-superstar2/

    ഇതൊരു പാര്‍ട്‌ണേര്‍ഡ് പോസ്റ്റ് ആണ്.
    Published by:Naseeba TC
    First published: