നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Axis My India | പൗരന്മാർ, സർക്കാർ, സ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന ആശയവിനിമയ പ്ലാറ്റ്ഫോമുമായി ആക്സിസ് മൈ ഇന്ത്യ

  Axis My India | പൗരന്മാർ, സർക്കാർ, സ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന ആശയവിനിമയ പ്ലാറ്റ്ഫോമുമായി ആക്സിസ് മൈ ഇന്ത്യ

  മൊബൈല്‍ ആപ്പ്, വെബ്സൈറ്റ്, ശാരീരിക സാന്നിധ്യം എന്നിവ അടങ്ങുന്ന 500 കോടി രൂപയുടെ സംരംഭം പൗരന്മാരുടെ പരാതി പരിഹാരത്തിന് ശ്രദ്ധ കേന്ദ്രീകരിക്കും

  • Share this:
   കണ്‍സ്യൂമര്‍ ഡാറ്റാ ഇന്റലിജന്‍സ് കമ്പനിയായ ആക്‌സിസ് മൈ ഇന്ത്യ (Axis My India) അടുത്ത വര്‍ഷം ജനുവരിയില്‍ ഇന്ത്യയിലെ ആദ്യത്തെ ടു-വേ ആശയവിനിമയ പ്ലാറ്റ്ഫോം ആരംഭിക്കാന്‍ പദ്ധതിയിടുന്നു. മൊബൈല്‍ ആപ്പ്, വെബ്സൈറ്റ്, ശാരീരിക സാന്നിധ്യം എന്നിവ അടങ്ങുന്ന 500 കോടി രൂപയുടെ സംരംഭം പൗരന്മാരുടെ പരാതി പരിഹാരത്തിന് ശ്രദ്ധ കേന്ദ്രീകരിക്കുകയും തൊഴില്‍ അവസരങ്ങളും മറ്റ് ഉള്ളടക്കങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്യും.

   'കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍, നയ നിര്‍മ്മാതാക്കള്‍, കോര്‍പ്പറേറ്റ്, ബ്രാന്‍ഡുകള്‍, സേവന ദാതാക്കള്‍, ഉള്ളടക്ക സ്രഷ്ടാക്കള്‍ എന്നിവരുമായുള്ള പങ്കാളിത്തത്തിലൂടെയാണ് പദ്ധതി ആരംഭിക്കുക' ആക്‌സിസ് മൈ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ പ്രദീപ് ഗുപ്ത മണികണ്‍ട്രോളിനോട് പറഞ്ഞു.

   പ്രാദേശിക ഭാഷകളില്‍ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിലൂടെ വിവിധ പദ്ധതികള്‍, ഉല്‍പ്പന്നങ്ങള്‍, ബ്രാന്‍ഡുകള്‍ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

   മനുഷ്യന്‍ കോര്‍പ്പറേറ്റുകളുടെ ഉപഭോക്താവാണ്, സര്‍ക്കാരിന്റെ പൗരനാണ്, രാഷ്ട്രീയക്കാരന്റെ വോട്ടറാണ്. ഞങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നത് അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും അവരുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സഹായിക്കുകയുമാണെന്ന് ''ഗുപ്ത പറഞ്ഞു.

   പ്ലാറ്റ്‌ഫോം പ്രശ്‌നങ്ങള്‍ ശേഖരിക്കുകയും അധികാരികളെ അറിയിക്കുകയും സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുകയും സേവനദാതാക്കളെ അന്വേഷകരുമായി ബന്ധിപ്പിക്കുകയും ചെയ്യും.

   എന്റോള്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷനുകള്‍, ടെക്സ്റ്റ്, ഓഡിയോ, വീഡിയോ, ഇമെയില്‍ എന്നിവ കൂടാതെ വ്യക്തിപരമായി പോലും 13 വ്യത്യസ്ത ഭാഷകളില്‍ വിവരങ്ങള്‍ ഫീഡ് ചെയ്യാനും ഔട്ട്പുട്ട് സ്വീകരിക്കാനും കഴിയും. രാജ്യത്തെ എല്ലാ 25 കോടി കുടുംബങ്ങളുമായും ബന്ധിപ്പിക്കാനും ആവശ്യമുള്ള വിവരങ്ങള്‍ പ്രതിദിനം അയയ്ക്കാനും കമ്പനി ലക്ഷ്യമിടുന്നു.

   ഉദാഹരണത്തിന്, ഒരു കൗമാരക്കാരനായ ഐടി പ്രൊഫഷണല്‍ കൊച്ചിയില്‍ ജോലി നോക്കുകയാണെങ്കില്‍ ഈ പ്ലാറ്റ്‌ഫോം അദ്ദേഹത്തിന് കൊച്ചിയില്‍ തൊഴിലവസരങ്ങള്‍ നല്‍കും.

   മേസ്തിരിമാര്‍, ആശാരികള്‍, കരാറുകാര്‍ തുടങ്ങിയ സേവനദാതാക്കളെയും ഈ പ്ലാറ്റ്‌ഫോമിലൂടെ സമാഹരിക്കാനാകും. പ്ലാറ്റ്‌ഫോമിന് കമ്പനികളെ സഹായിക്കാനും കഴിയുമെന്ന് ഗുപ്ത പറഞ്ഞു. 'യഥാര്‍ത്ഥ സാമൂഹിക ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ലളിതമായി നടപ്പാക്കാവുന്ന പരിഹാരങ്ങള്‍ നല്‍കുന്നതിലൂടെ കോര്‍പ്പറേറ്റുകളുടെ നിര്‍വ്വഹണത്തിലും നിരീക്ഷണത്തിലും ഞങ്ങള്‍ സഹായിക്കുമെന്നും' ഗുപ്ത കൂട്ടിച്ചേര്‍ത്തു.

   ആക്‌സിസ് മൈ ഇന്ത്യയ്ക്ക് ഇതിനകം തന്നെ സര്‍വേയര്‍മാരുടെ ഒരു വലിയ ശൃംഖലയുണ്ട്, എന്നാല്‍ പദ്ധതിക്കായി 700ലധികം ജില്ലകളില്‍ കുറഞ്ഞത് 4-5 പേരെങ്കിലും ആവശ്യമാണ്.

   മൂലധനച്ചെലവും പ്രവര്‍ത്തനച്ചെലവും ഉള്‍പ്പെടെ പ്ലാറ്റ്ഫോമിനെ പിന്തുണയ്ക്കാന്‍ 500 കോടി രൂപയുടെ നിക്ഷേപമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ശമ്പളപ്പട്ടിക, ഭരണനിര്‍വ്വഹണ സാങ്കേതികവിദ്യ, പ്ലാറ്റ്‌ഫോം വികസനം, പരിപാലനം, ആപ്പ്, വെബ്‌സൈറ്റ്, കോള്‍ സെന്റര്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

   പരസ്യം, സബ്‌സ്‌ക്രിപ്ഷന്‍, ഫീസ്, സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണം എന്നിവയിലൂടെ കമ്പനി വരുമാനം സമാഹരിക്കുമെന്നും ഗുപ്ത പറഞ്ഞു
   First published:
   )}