• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോഞ്ച് ചെയ്തതിനു പിന്നാലെ പതഞ്ജലി ആപ്പ് അപ്രത്യക്ഷമായി

news18india
Updated: May 31, 2018, 5:53 PM IST
ലോഞ്ച് ചെയ്തതിനു പിന്നാലെ പതഞ്ജലി ആപ്പ് അപ്രത്യക്ഷമായി
news18india
Updated: May 31, 2018, 5:53 PM IST
കഴിഞ്ഞ ദിവസം കൊണ്ടുവന്ന ബാബ രാംദേവിന്റെ സ്വദേശി ആപ്പായ കിംഭോ ഗൂഗിൾ പ്ലേ സ്റ്റോറിൽ കാണാനില്ല. ആപ്പ് പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാൻശ്രമിച്ചവർക്ക് നിരശയായിരുന്നു ഫലം.

ആപ്പ് പെട്ടെന്ന് അപ്രത്യക്ഷമായതിന്റെ കാരണം വ്യക്തമല്ല. വാട്സ്ആപ്പ് ഉൾപ്പെടെയുള്ളവയോട് മത്സരിക്കുന്നതിനാണ് സ്വദേശി ചാറ്റായ കിംഭോ കൊണ്ടുവന്നത്. ഗൂഗിളിൽ നിന്നും ഐഒഎസില്‍ നിന്ന് ഇത് അപ്രത്യക്ഷമായി.

ബിഎസ്എൻഎലുമായി ചേർന്ന് നേരത്തെ ബാബ രാംദേവ് സിംകാർഡ് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കിംംഭോ കൊണ്ടുവന്നത്. കിംഭോ സംസ്കൃത പദമാണ്. ഇതിനർഥം എന്തുണ്ട് വിശേഷം? എന്നാണ്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നേരിട്ട് ആപ്പ് ഡൗൺലോഡ് ചെയ്യാമെന്നാണ് ആപ്പ് പുറത്തിറക്കിയശേഷം പതഞ്ജലി വക്താവ് വ്യക്തമാക്കിയത്.
First published: May 31, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍