• HOME
 • »
 • NEWS
 • »
 • money
 • »
 • അതിസമർത്ഥരായ അധ്യാപകരും പ്രത്യേകം രൂപകല്പന ചെയ്ത പാഠ്യപദ്ധതിയുമായി ഓൺലൈൻ അധ്യയനത്തെ മാറ്റിമറിച്ച് BasicFirst!

അതിസമർത്ഥരായ അധ്യാപകരും പ്രത്യേകം രൂപകല്പന ചെയ്ത പാഠ്യപദ്ധതിയുമായി ഓൺലൈൻ അധ്യയനത്തെ മാറ്റിമറിച്ച് BasicFirst!

BasicFirst ഏറ്റവും സങ്കീർണമായ പാഠഭാഗങ്ങൾ പോലും ചെറിയ ഭാഗങ്ങളായി തിരിക്കുന്നതിനാൽ ഓരോ കുട്ടിക്കും അവ ഫലപ്രദമായ രീതിയിൽ മനസിലാക്കാനും ഓർത്തിരിക്കാനും സാധിക്കുന്നു.

basic first

basic first

 • Last Updated :
 • Share this:
  ഒരു നൂറ്റാണ്ടിലേറെയായി മാറ്റങ്ങളില്ലാതിരുന്ന വിദ്യാഭ്യാസരംഗത്ത് ഇപ്പോൾ സംഭവിക്കുന്ന നാടകീയമായ മാറ്റങ്ങൾ മൂലം ലക്ഷക്കണക്കിന് കുട്ടികൾ വിദ്യാഭ്യാസം ആർജിക്കുന്ന രീതി തന്നെ മാറിയിരിക്കുന്നു. അത്ര ഉപയോഗപ്രദമല്ലാതിരുന്ന വെബ്സൈറ്റുകൾ നേരെയാക്കാനും അധ്യയനം വെർച്വലാക്കാൻ അധ്യാപകരെ പരിശീലിപ്പിക്കാനും വിദ്യാഭ്യാസവിദഗ്ധരും രക്ഷിതാക്കളും ഒരുപോലെ പ്രയത്നിക്കുകയാണ്. വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും ഇവയ്ക്ക് ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തുന്നവർ ചുരുക്കമാണ്.

  ഈ ഘട്ടത്തിലാണ് ഓരോ കുട്ടികളുടെയും കഴിവുകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന BasicFirst വരുന്നത്. 'ഒരു കുട്ടിക്ക് ഒരു അധ്യാപകൻ' എന്ന രീതിയിൽ ഐഐടികളിലെയും ഐഐഎമ്മുകളിലെയും അനുഭവസമ്പത്തുള്ള അധ്യാപകർ പഠിപ്പിക്കുമ്പോൾ കുട്ടികൾക്ക് വീട്ടിലിരുന്ന് തന്നെ ഏറ്റവും നല്ല രീതിയിൽ വിദ്യാഭ്യാസം ആർജിക്കാൻ സാധിക്കുന്നു. ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടുള്ള ഫലപ്രദമായ ഈ സംവിധാനം എല്ലാ തരം വിദ്യാർത്ഥികൾക്കും അവരുടെ പഠനരീതികൾക്കും ഉതകുന്നതാണ്.

  വളരെ സ്മാർട്ടായ പാഠ്യപദ്ധതി
  ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം പാഠ്യപദ്ധതി തയാറാക്കുന്ന നൂതനമായ രീതി അവരെ തങ്ങളുടെ കഴിവുകൾ മിനുക്കിയെടുക്കാനും കുറവുകൾ നികത്താനും സഹായിക്കുന്നു. ഓരോ കുട്ടിക്കും പ്രത്യേകം ശ്രദ്ധ ലഭിക്കുന്ന ഫലപ്രദമായ അന്തരീക്ഷവും സ്വയം പഠിക്കുന്ന ശീലവും സൃഷ്ടിച്ച് കുട്ടിക്ക് അനുയോജ്യമായ വേഗത്തിൽ അധ്യയനം പുരോഗമിക്കുന്നു. അനുഭവസമ്പത്തുള്ള അധ്യാപകർ നിങ്ങളുടെ കുട്ടിയുടെ ഓരോ സംശയവും ദൂരീകരിച്ച് അവരോടൊപ്പം നിൽക്കുന്നു.

  ഓരോ പഠന മൊഡ്യൂളിലും എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
  ഐഐടി, മെഡിക്കൽ കോളജുകൾ, ബിഐടിഎസ് പിലാനി, എഐഐഎംഎസ് ഡൽഹി എന്നിങ്ങനെ നിങ്ങൾ പഠിക്കുന്ന കോഴ്സ് ഏതുമാകട്ടെ, അതിനു ചേരുന്ന അധ്യാപകനെ നിങ്ങൾക്ക് ലഭിക്കുന്നു. അവരുടെ മാർഗനിർദേശം എപ്പോഴും ലഭിക്കുന്നതിനാൽ നിങ്ങൾക്ക് അനുയോജ്യമായ വേഗത്തിൽ വിവിധ വിഷയങ്ങൾ പഠിക്കാം.

  ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി, സയൻസ്, ജ്യോഗ്രഫി, കൊമേഴ്സ് എന്നിവക്കുള്ള സൗജന്യമായ വിക്കി ഉപയോഗിച്ച് നിങ്ങൾക്ക് വിഷയങ്ങൾ കൂടുതൽ ആഴത്തിൽ മനസിലാക്കാം. നിങ്ങളുടെ പുസ്തകങ്ങളിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും, കഴിവുകൾ, കുറവുകൾ, അവസരങ്ങൾ, പ്രശ്നങ്ങൾ എന്നിവ വിശകലനം ചെയ്യുന്ന SWOT അനാലിസിസ്, 750ൽ പരം അസസ്മെൻറുകൾ, മോക്ക് പരീക്ഷകൾ മുതലായവ നിങ്ങളെ പരീക്ഷകൾക്ക് നല്ല രീതിയിൽ തയ്യാറെടുക്കാൻഫലപ്രദമായ അന്തരീക്ഷവും സ്വയം പഠിക്കുന്ന ശീലവും സൃഷ്ടിച്ച് കുട്ടിക്ക് അനുയോജ്യമായ വേഗത്തിൽ അധ്യയനം പുരോഗമിക്കുന്നു. അനുഭവസമ്പത്തുള്ള അധ്യാപകർ നിങ്ങളുടെ കുട്ടിയുടെ ഓരോ സംശയവും ദൂരീകരിച്ച് അവരോടൊപ്പം നിൽക്കുന്നു.

  ഏതു വിഷയത്തിലെയും എത്ര സംശയങ്ങൾ വേണമെങ്കിലും ചോദിച്ചു മനസിലാക്കാനുള്ള അവസരവും നിങ്ങൾക്ക് ലഭിക്കുന്നു. ഒരൊറ്റ കോൾ ചെയ്ത് അഥവാ സന്ദേശമയച്ച് നിങ്ങൾക്ക് പിന്തുണ നൽകുന്ന, അറിവും ക്ഷമയും 30 വർഷത്തിൽ പരം അധ്യയനാനുഭവവുമുള്ള അധ്യാപകരുമായി ബന്ധപ്പെടാം.
  വിദ്യാർത്ഥികൾക്ക് സ്വന്തമായി അക്കാഡമിക് കലണ്ടർ തയാറാക്കാം. അവർ എന്തെല്ലാം പഠിക്കണമെന്നും ഏത് ഏറ്റവും നന്നായി എങ്ങനെ പഠിക്കാമെന്നുമുള്ള മാർഗനിർദേശങ്ങൾ അധ്യാപകർ തയാറാക്കുന്നു. അസസ്മെൻറുകൾ നടത്തി പാഠഭാഗങ്ങളിൽ വേണ്ട മാറ്റങ്ങൾ വരുത്തിയും SWOT അനാലിസിസ് ഇടയ്ക്കിടെ നടത്തിയും ഓരോ വിദ്യാർത്ഥിയും ശരിയായ ദിശയിൽ മുന്നോട്ടു പോകുന്നുവെന്ന് ഉറപ്പുവരുത്തുന്നു.

  BasicFirst ഏറ്റവും സങ്കീർണമായ പാഠഭാഗങ്ങൾ പോലും ചെറിയ ഭാഗങ്ങളായി തിരിക്കുന്നതിനാൽ ഓരോ കുട്ടിക്കും അവ ഫലപ്രദമായ രീതിയിൽ മനസിലാക്കാനും ഓർത്തിരിക്കാനും സാധിക്കുന്നു. BasicFirstൻറെ സേവനങ്ങൾ എവിടെനിന്നും ഉപയോഗിക്കാമെന്നതും ഇതിനെ വേറിട്ടുനിർത്തുന്നു. നിങ്ങളുടെ അടുത്തുള്ള BasicFirst വിതരണകേന്ദ്രത്തിൽ നിന്നും ഓരോ മാസവും ടാബിൽ അഥവാ ഫോണിൽ പുതുക്കിയ പാഠഭാഗങ്ങൾ 2Dയിലും 3Dയിലും ലഭിക്കുമെന്നതും മൊബൈൽ ആപ്പുകളിൽ ഓഫ്ലൈൻ മോഡ് ഉണ്ടെന്നതും കാരണം നിങ്ങൾക്ക് എവിടെയിരുന്നും പഠിക്കാം. ക്ലാസിലിരുന്ന് പഠിക്കുന്ന അനുഭവം വിദ്യാർത്ഥികൾക്ക് ലഭിക്കാനായി മറ്റു വിദ്യാർത്ഥികളുമായി പാഠഭാഗങ്ങൾ ചർച്ചചെയ്യാനുള്ള അവസരവും ഒരുക്കുന്നു.

  പഠനപ്രക്രിയ മികച്ചതാക്കാനും വളരാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർത്ഥിയെയും സഹായിക്കാനുമാണ് ഇവർ ശ്രമിക്കുന്നത്. വെർച്വൽ അധ്യയനത്തിൽ മുൻനിരയിലുള്ള BasicFirst എല്ലാ കുട്ടികളെയും ഒന്നിച്ച് പഠിപ്പിക്കുന്ന ക്ലാസ്റൂം രീതിയിൽ നിന്ന് ഓരോ കുട്ടിക്കും പ്രത്യേക ശ്രദ്ധ ലഭിക്കുന്ന രീതിയിലേക്കുള്ള മാറ്റത്തിന് ചുക്കാൻ പിടിക്കുന്നു. ഓരോ വിദ്യാർത്ഥിയെയും അവരുടെ മുഴുവൻ കഴിവുകളും കണ്ടെത്തി ഉപയോഗിക്കാനും പുതിയ ഉയരങ്ങൾ കീഴടക്കാനും ഇത് സഹായിക്കുന്നു. നാമേവരും അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടുന്ന ഈ ഘട്ടത്തിൽ മികച്ച രീതിയിൽ രൂപകല്പന ചെയ്ത, ഉപയോഗിക്കാൻ എളുപ്പമായ ഈ സംവിധാനം നമ്മുടെ കുട്ടികളെ ശരിയായ ദിശയിൽ നയിക്കുന്നു. ഇത്രയും അറിഞ്ഞ സ്ഥിതിക്ക് നിങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടാം, ഇതിൽ ഭാഗമാകാം, ഇതുപയോഗിച്ച് മുന്നേറാം.
  നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പഠനരീതിയെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

  (ഇത് പങ്കാളിത്തത്തിൽ പ്രസിദ്ധീകരിച്ച ലേഖനമാണ്.)
  Published by:Gowthamy GG
  First published: